• HOME
 • »
 • NEWS
 • »
 • crime
 • »
 • YOUTH WHO MADE SEXUAL CONTACT WITH TWO HUNDRED WOMEN BY SOCIAL MEDIA IN FOUR YEARS ARRESTED

നാലുവർഷം കൊണ്ട് ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗികചൂഷണം; 23 കാരൻ പിടിയിൽ; കെണിയിലാക്കിയത് സാമൂഹ്യ മാധ്യമങ്ങളിൽ

യുവാവ് കെണിയിൽപ്പെടുത്തുന്ന സ്ത്രീകളുമായി നേരിട്ട് ലൈംഗിക ബന്ധം പുലർത്തുകയും ഭീഷണിപ്പെടുത്തിപണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

News18 Malayalam

News18 Malayalam

 • Share this:
  കടപ്പ: നാലു വർഷത്തിനിടെ ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 23കാരൻ പിടിയിലായി. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് പ്രസന്നകുമാർ എന്നയാൾ പിടിയിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇയാൾ സ്ത്രീകളെ കെണിയിലാക്കിയിരുന്നത്. പ്രൊദ്ദാറ്റൂർ ടൗണിലെ ഗീതാശ്രാം സ്ട്രീറ്റിൽ താമസിക്കുന്ന പ്രസന്നകുമാർ രാജു, രാജറെഡ്ഡി, പ്രശാന്ത് റെഡ്ഡി എന്നീ പേരുകളിലും തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

  പ്രസന്നകുമാർ എഞ്ചിനീയറിംഗ് പഠനം ഒന്നാം വർഷത്തിൽ തന്നെ ഉപേക്ഷിച്ച് തട്ടിപ്പ് രംഗത്തേക്ക് മാറുകയായിരുന്നു. കടപ്പ, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കൂടാതെ ഷെയർ ചാറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെയും മധ്യവയസ്കരായ സ്ത്രീകളെയും തട്ടിപ്പിന് ഇരയാക്കി.

  പരിചയപ്പെടുന്ന സ്ത്രീകളെ വാക്ചാതുരി കൊണ്ട് മയക്കിയാണ് ഇയാൾ കെണിയിൽ അകപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം പ്രണയം നടിച്ചാണ് സ്ത്രീകളെ കുടുക്കിയത്. ചാറ്റ് ചെയ്യുകയും നഗ്ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം ബ്ലാക്ക് മെയിൽ പണം തട്ടുന്നതാണ് ഇയാളുടെ രീതി. നഗ്നചിത്രങ്ങൾ കാട്ടി ഗൂഗിൾപേയിലൂടെയും ഫോൺപേയിലൂടെയും പണം ആവശ്യപ്പെടും. മാനഹാനി ഭയന്ന് മിക്കവരും ഇയാൾ ആവശ്യപ്പെടുന്ന പണം നൽകുകയും ചെയ്യും.

  മറ്റൊരു കേസിൽ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കടപ്പ പോലീസ് സബ് ഡിവിഷണൽ ഓഫീസർ ബുഡിഡ സുനിൽ ഞായറാഴ്ച ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസന്നകുമാറിനെക്കുറിച്ചും ഇയാളുടെ തട്ടിന്‍റെയും വിശദാംശങ്ങൾ വെളിപ്പെടുത്തി.

  യുവാവ് കെണിയിൽപ്പെടുത്തുന്ന സ്ത്രീകളുമായി നേരിട്ട് ലൈംഗിക ബന്ധം പുലർത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇരകളെ ഭീഷണിപ്പെടുത്തി ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും സ്വർണം വിറ്റ് ആഡംബരജീവിതം നയിക്കുകയും ചെയ്തു. പെൺകുട്ടികളടക്കം 200 -ലധികം സ്ത്രീകൾ ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടു.

  പ്രസന്നകുമാർ ചെറുപ്രായത്തിൽ തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും 2017 ൽ ചെയിൻ തട്ടിപ്പുകളും മോഷണങ്ങളും ആരംഭിക്കുകയും ചെയ്തു. പ്രൊട്ടത്തൂർ II ടൗൺ, പ്രൊട്ടത്തൂർ III ടൗൺ, ചപ്പാട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ചില കേസുകളിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് ജാമ്യം നേടി കുറ്റകൃത്യങ്ങൾ തുടർന്നു. പ്രൊട്ടത്തൂർ മൂന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഇപ്പോഴും കേസ് നിലവിലുണ്ട്.

  കടപ്പയിലെ നബിക്കോട്ട സ്വദേശി ശ്രീനിവാസിനെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട് പ്രസന്നകുമാറിനെതിരെ ജൂൺ മാസത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷെയർചാറ്റ് സോഷ്യൽ നെറ്റ്‌വർക്ക് വഴിയാണ് ശ്രീനിവാസിനെ പരിചയപ്പെടുത്തിയത്. ഹൈദരാബാദ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന പ്രശാന്ത് റെഡ്ഡി എന്ന രാജറെഡ്ഡി എന്നാണ് പ്രസന്നകുമാർ സ്വയം പരിചയപ്പെടുത്തിയത്. ശ്രീനിവാസിന്‍റെ കുടുംബവുമായി അടുക്കുകയും സെക്രട്ടേറിയറ്റിൽ ശ്രീനിവാസിന് അറ്റൻഡർ പോസ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

  ഒരു ദിവസം, തന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അടിയന്തരമായി ചികിത്സയ്ക്ക് പണം വേണമെന്നും പ്രസന്നകുമാർ ശ്രീനിവാസിനോട് പറഞ്ഞു. ശ്രീനിവാസ് അദ്ദേഹത്തിന് അമ്മയുടെ ചില സ്വർണ്ണാഭരണങ്ങൾ നൽകി. എന്നാൽ ഇതിനുശേഷം ശ്രീനിവാസിന‍്റെ ഫോൺ കോളുകൾ ഇയാൾ ഒഴിവാക്കി. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി ശ്രീനിവാസിന് മനസിലായത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഇയാൾ അറസ്റ്റിലായി. ചോദ്യം ചെയ്യലിലാണ് സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കിയ കാര്യം പ്രസന്നകുമാർ പൊലീസിനോട് പറഞ്ഞത്.

  കഴിഞ്ഞ മാസം കടപ്പ നഗരത്തിലെ അക്കായപ്പള്ളിയിലുള്ള വീട്ടിൽ മോഷണം നടത്തി 30 ഗ്രാം സ്വർണവും മറ്റ് ആഭരണങ്ങളും ഇയാൾ മോഷ്ടിച്ചിരുന്നു. കടപ്പ താലൂക്ക് പോലീസ് ഇൻസ്പെക്ടർ നാഗഭൂഷണം, എസ്ഐമാരായ രാമകൃഷ്ണ, എസ്കെഎം ഹുസൈൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. 30 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ്ണ വളകൾ, ഒരു ജോടി സ്വർണ്ണ കമ്മലുകൾ, രണ്ട് മോതിരങ്ങൾ, 6000 രൂപ എന്നിവയും ഇയാളിൽനിന്ന് പോലീസ് കണ്ടെടുത്തു.
  Published by:Anuraj GR
  First published:
  )}