സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഒരു പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ന്യൂമാഹി സ്വദേശി പി.കെ ജിഷ്ണു (20) ആണ് പിടിയിലയത്. വട്ടിയൂര്‍ക്കാവ് പോലീസാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Also Read- ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണുന്നതിന് വേണ്ടി ഇയാള്‍ നിരന്തരം തിരുവനന്തപുരത്ത് എത്തിയിരുന്നു. വട്ടിയൂര്‍ക്കാവ് എസ്.ഐ ബൈജു, സിപിഒമാരായ ഷാജി,രഞ്ജിത്ത്, എന്നിവര്‍ ഉള്‍പ്പെട്ട സംഘം ന്യൂമാഹിയില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.