• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാക്കള്‍ പിടിയില്‍

Drug Seized | ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാക്കള്‍ പിടിയില്‍

ഉത്തരമേഖലയില്‍ ഈ വര്‍ഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്‌സൈസ്

  • Last Updated :
  • Share this:
    കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് ആഡംബര ബൈക്കില്‍ ലഹരിമരുന്ന്(Drug) കടത്തിയ രണ്ടു പേര്‍ പിടിയില്‍(Arrest). ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറാണ് മയക്കുമരുന്ന് കടത്താനായി യുവാക്കള്‍ ഉപയോഗിച്ചത്. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി വൈശാഖുമാണ് പിടിയിലായത്.

    55 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. കെ.എല്‍. 11 ബി.പി. 0508 എന്ന നമ്പറോട് കൂടിയ ഡ്യൂക്ക് ബൈക്കാണ് മയക്കുമരുന്ന് കടത്തിനായി യുവാക്കള്‍ ഉപയോഗിച്ചത്. ഉത്തരമേഖലയില്‍ ഈ വര്‍ഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്നാണ് എക്‌സൈസ് വിശദമാക്കുന്നത്. ഇവര്‍ ഇതിന് മുന്‍പും ബെഗലുരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തിയിരുന്നതായാണ് വിവരം.

    എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്സൈസ് ഇന്റലിജന്‍സും കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബു, മലപ്പുറം ഐ.ബി ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, കമ്മിഷണര്‍ സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍, പ്രിവെന്റിവ് ഓഫീസര്‍ പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ നിതിന്‍ ചോമാരി, അഖില്‍ ദാസ്, കോഴിക്കോട് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റ്റീവ് ഓഫീസര്‍ ഇ.പി. വിനോദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍. ഡി.എസ്, മുഹമ്മദ് അബ്ദുള്‍ റൗഫ്, സതീഷ് പീ. കെ, രജിന്‍. എം.ഒ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

    Also Read-Arrest | തിരുവനന്തപുരത്ത് ദമ്പതികളെ പിന്തുടർന്ന് ആക്രമിച്ച നാലംഗ സംഘം അറസ്റ്റിൽ

    പെൺകുട്ടിയുടെ പരാതി; മലപ്പുറത്ത് വ്യാജ സിദ്ധനെതിരെ Pocso Case

    മലപ്പുറം: വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം (Pocso Case) കേസ്. മലപ്പുറം (Malappuram) ആതവനാട് മണ്ണേക്കരയിലെ വ്യാജസിദ്ധനെതിരെയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്.

    സിദ്ധന്മാരെന്ന വ്യാജേന പണം തട്ടുന്നതായും ചികിത്സയുടെ മറവില്‍ തട്ടിപ്പ് നടത്തുന്നതായും പരാതി വ്യാപകമാവുകയാണ്. ആതവനാട് പരിധിയിലാണ് ചികിത്സയുടെ മറവില്‍ വ്യാജന്മാര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ വളാഞ്ചേരി പോലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് സിദ്ധന്‍ ഒളിവിലാണ്.

    Also Read-Arrest | ബേക്കറിയുടെ മറവില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; മുഖ്യപ്രതി പിടിയില്‍

    നിരവധി സ്ത്രീകളും വ്യാജ ചികിത്സയുടെ പേരില്‍ തട്ടിപ്പിനിരയായതായാണ് വിവരം. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ മുമ്പും ഉണ്ടായിരുന്നു. ചികിത്സയുടെ മറവില്‍ പലരില്‍നിന്നും പണം തട്ടുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രദേശത്തെ മഖാം കെട്ടി പണപ്പിരിവും ചികിത്സയും നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവര്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവക്ക് പരാതി നല്‍കിയിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
    Published by:Jayesh Krishnan
    First published: