തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. 71 ഗ്രാം എം.ഡി.എം.എയാണ് കരമന പോലീസ് പിടിച്ചെടുത്തത്. തിരുവല്ലം സ്വദേശി സുഹൈദ് ഇമ്ത്യാസ്, മണക്കാട് സ്വദേശി മുഹമ്മദ് ഹസന് എന്നിവരാണ് പിടിയിലായത്. കിള്ളിപ്പാലത്തെ ലോഡ്ജില്‍ നിന്നാണ് യുവാക്കളെ പിടികൂടിയത്.
ലോഡ്ജില്‍ നിന്ന് 27 ഗ്രാമും സുഹൈദിന്റെ വീട്ടില്‍ നിന്ന് 44ഗ്രാം എംഡി.എം.എയാണ് കണ്ടെടുത്തത്. ബെംഗ്ലൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്ന് വാങ്ങിയത്.കാസര്‍കോട് സ്വദേശി സമദാണ് ലഹരി കൈമാറിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, MDMA Seized, Thiruvananthapuram