നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട; രണ്ട് കിലോയിലധികം MDMAയുമായി യുവാക്കള്‍ പിടിയില്‍

  Drug Seized | ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട; രണ്ട് കിലോയിലധികം MDMAയുമായി യുവാക്കള്‍ പിടിയില്‍

  പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്

  drugs

  drugs

  • Share this:
   കൊച്ചി: ആലുവയില്‍(Aluva) രണ്ടു കിലോയിലധികം എംഡിഎംഎയുമായി(MDMA) യുവാക്കളെ എക്‌സൈസ് പിടികൂടി(Arrest). കൊടുങ്ങല്ലൂരില്‍ സ്വദേശികളായ രണ്ടു പേരെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. മംഗള എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ.

   പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. തൃശ്ശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറും സംഘവുമാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പുതുവത്സരാഘോഷങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്ന് യുവാക്കള്‍ വെളിപ്പെടുത്തി.

   പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ലഹിമരുന്നെത്തിയേക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനക്കിടെയാണ് വന്‍തോതില്‍ എംഡിഎംഎ പിടിച്ചെടുത്തത്.

   Also Read-Attack on Girl| 'അങ്കിള്‍' എന്ന് വിളിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ കടയുടമ

   Drug Seized| ന്യൂ ഇയർ ആഘോഷങ്ങൾക്കായി കൊണ്ടുവന്ന രണ്ടരക്കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

   കൊല്ലം (Kollam) പത്തനാപുരത്ത് (Pathanapuram) ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് ലഹരി പകരാൻ ആന്ധ്രയിൽ നിന്നെത്തിച്ച ഹാഷിഷ് ഓയിൽ (hashish oil) പത്തനാപുരം പൊലീസ് (Pathanapuram police) പിടികൂടി. പിടിച്ചെടുത്ത ഓയിലിന് വിപണിയിൽ രണ്ടര കോടി രൂപ വിലമതിക്കും. കായംകുളത്ത് നിന്നും ടാക്സി ഓട്ടോ മാർഗ്ഗം പത്തനാപുരത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഒരു കിലോ ഹാഷിഷ് ഓയിലുമായി യുവാക്കളെ പോലീസ് പിടികൂടിയത്.

   റൂറൽ എസ് പി കെ ബി രവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരിവിരുദ്ധ സ്ക്വാഡും പത്തനാപുരം പൊലീസും ചേര്‍ന്ന് ജില്ലാ അതിര്‍ത്തിയായ കല്ലുംകടവില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷുമായി രണ്ടു യുവാക്കള്‍ പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍മാർഗം കായംകുളത്തെത്തിയ സംഘം അവിടെ നിന്നും വാടകയ്ക്ക് വിളിച്ച ഓട്ടോറിക്ഷയിലാണ് പത്തനാപുരത്ത് എത്തിയത്.
    രഹസ്യ വിവരത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ പൊലീസ് വാഹനപരിശോധന നടത്തി വരികയായിരുന്നു. ഓട്ടോ റിക്ഷയിൽ രണ്ട് ബാഗുകളിലായിട്ടാണ് ഹാഷിഷ് ഒളിപ്പിച്ചുരുന്നത്. വിശാഖപ്പട്ടണം സ്വദേശികളായ 27 വയസ്സുള്ള ശ്രാവണ്‍കുമാര്‍, കോളജ് വിദ്യാര്‍ത്ഥിയായ 22 കാരൻ ഡി രാമു എന്നിവരാണ് പിടിയിലായത്.   പത്തനാപുരത്ത് ആര്‍ക്ക് വേണ്ടിയാണ് ഹാഷിഷ് കൊണ്ടുവന്നത് എന്നതിനെപറ്റി പ്രതികളുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഉൾപ്പെടെ കസ്റ്റഡിയിൽ പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്. റൂറല്‍ പൊലീസ് മേധാവി കെ ബി രവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനാപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയക്യഷ്ണന്‍, റൂറല്‍ ഡാന്‍സാഫ് ടീം എസ് ഐമാരായ ബിജു പി കോശി, ശിവശങ്കരപിള്ള, അനില്‍കുമാര്‍, അജയകുമാര്‍, രാധാക്യഷ്ണ പിള്ള, പത്തനാപുരം സ്റ്റേഷനിലെ എസ് ഐ മാരായ മധുസൂദനന്‍, രവീന്ദ്രന്‍ നായര്‍, രാജേഷ്, സിപിഒ മാരായ രഞ്ജിത്ത്, ഹരിലാല്‍, റിയാസ്, ശബരി, ഗിരീഷ് എന്നിവര്‍ പരിശോധനയ്ക്കും അറസ്റ്റിനും നേത്യത്വം നല്‍കി.

   Published by:Jayesh Krishnan
   First published: