ആലുവയില്‍ കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കളെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറടക്കം നാല് പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും കൊണ്ട് അക്രമി സംഘം യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
യുവാക്കളില്‍ ഒരാളെ റോഡിലിട്ട് ചവിട്ടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് വീണ്ടും മർദ്ദിച്ചു. മര്‍ദ്ദനം ചോദ്യം ചെയ്ത നാട്ടുകാരെ അക്രമി സംഘം അസഭ്യം പറയുകയും ചെയ്തു. മർദ്ദനമേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ അന്വേഷണം ആരംഭിച്ചതായി ആലുവ പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aluva, Beaten, Crime news, Kochi