നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • 'ടിപ്പു സുല്‍ത്താന്റെ സിംഹാസനം മുതല്‍ മോശയുടെ അംശവടിവരെ'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍

    'ടിപ്പു സുല്‍ത്താന്റെ സിംഹാസനം മുതല്‍ മോശയുടെ അംശവടിവരെ'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍

    കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഡോക്ടറേറ്റ് ഉണ്ടെന്ന ഇയാളുടെ വാദവും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

    News18

    News18

    • Share this:
      കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തി വന്നിരുന്ന യൂട്യൂബര്‍ പിടിയില്‍. ടിപ്പുസുല്‍ത്താന്റെ സിംഹാസനം മുതല്‍ ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് പുരാവസ്തുവില്‍പന നടത്തിയ മോന്‍സന്‍ മാവുങ്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ വില്‍പന. എറണാകുളം ക്രൈബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.

      ഇയാളുടെ പക്കലുണ്ടെന്ന് അവകാളപ്പെടുന്നവയെല്ലാം ചേര്‍ത്തലയിലെ ആശാരിയാണ് നിര്‍മ്മിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയെന്നും അത് വിട്ടുകിട്ടാന്‍ നിയമ തടസങ്ങളുണ്ടെന്നും പറഞ്ഞ് പലരില്‍ നിന്നായി നാലു കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് കേസ്.

      Also Read-വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു പേര്‍ അറസ്റ്റില്‍

      കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഡോക്ടറേറ്റ് ഉണ്ടെന്ന ഇയാളുടെ വാദവും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ താന്‍ വില്‍ക്കുന്ന വസ്തുക്കള്‍ ഒറിജിനലല്ല അതിന്റെ പകര്‍പ്പാണെന്നാണ് പറഞ്ഞാണ് വില്‍ക്കുന്നതെന്ന് മോന്‍സന്‍ പൊലീസിനോട് പറയുന്നത്.

      Also Read-തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേയ്ക്ക് കഞ്ചാവ്; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

      പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബങ്ങള്‍ അയച്ചു തന്ന പണം തന്റെ കൈവശം ഉണ്ടെന്ന വ്യാജരേഖ കാട്ടി പലരില്‍ നിന്നും ഇയാള്‍ പത്തുകോടിയോളം രൂപ വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ ഇയാള്‍ക്ക് വിദേശ് അക്കൗണ്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
      Published by:Jayesh Krishnan
      First published:
      )}