• HOME
  • »
  • NEWS
  • »
  • crime
  • »
  • YOUTUBER ARRESTED FOR INSULTING POLICE AND MOTOR VEHICLE DEPARTMENT JK TV

E Bull Jet | പൊലീസിനെയും മോട്ടര്‍ വാഹന വകുപ്പിനെയും അധിക്ഷേപിച്ച് വിഡിയോ; യൂട്യൂബര്‍ 'പൊളി സാനം' റിച്ചാർഡ് റിച്ചു അറസ്റ്റില്‍

നേരത്തേ എയര്‍ ഗണ്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ആളാണ് റിച്ചാര്‍ഡ്.

അറസ്റ്റിലായ റിച്ചാര്‍ഡ് റിച്ചു

അറസ്റ്റിലായ റിച്ചാര്‍ഡ് റിച്ചു

  • Share this:
കൊല്ലം: പോലീസിനെയും എം.വി.ഡി ഉദ്യോഗസ്ഥരേയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യൂടൂബറെ കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് പിടികൂടിയത്. ഇ ബുള്‍ജറ്റിനെ പിന്തുണച്ചായിരുന്നു അധിക്ഷേപ വീഡിയോ

കഴിഞ്ഞ ദിവസമാണ് റിച്ചാര്‍ഡ് തന്റെ യൂടൂബ് ചാനലിലൂടെ കേട്ടാല്‍ അറക്കുന്ന വാക്കുകളാല്‍ പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞത്. 4 മിനിറ്റും 11 സെക്കന്റുമുള്ള വീഡിയോ കലാപാഹ്വാനത്തിന് വഴിവയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്

ഇ ബുള്‍ജറ്റിനെ പിന്തുണച്ചായിരുന്നു അധിക്ഷേപ വീഡിയോ. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈബര്‍സെല്‍ സി.ഐ മുഹമദ്ഖാന്റെ സഹായത്തോടെ ശക്തികുളങ്ങര സി.ഐ ബിജു പ്രതിയെ പിടികൂടി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും പിടിച്ചെടുത്തു.

Also Read-ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോദരന്മാര്‍ക്ക് ജാമ്യം; പൊതുമുതല്‍ നശിപ്പിച്ചതിന് 3,500 രൂപവീതം കെട്ടിവയ്ക്കണം

തെളിവ് ശേഖരണത്തിന്റെ ഭാഗമായി റിച്ചാര്‍ഡിന്റെ മൊബൈല്‍ഫോണും പെന്‍ഡ്രൈവും ഫോറന്‍സിക് ലാബിലേക്ക് അയക്കും.ഐ.പി.സി.153,294.ബി,34 വകുപ്പുകള്‍ പ്രകാരം സാമൂഹ്യമാധ്യമങളിലൂടെ കലാപാഹ്വാനം, അസഭ്യവര്‍ഷം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

റിച്ചാര്‍ഡ് ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയും ഈ ദൃശ്യങ്ങള്‍ യ്യുട്യൂബില്‍ പങ്കിടുകയും ചെയ്ത എറണാകുളം സ്വദേശിയും പോലീസ് നിരീക്ഷണത്തിലാണ്.

Also Read-e bulljet | നെപ്പോളിയൻ ഇനി നിരത്തിൽ ഇറങ്ങേണ്ട; ഇ ബുൾജെറ്റ് വ്ലോഗറുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി

നേരത്തേ എയര്‍ ഗണ്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ആളാണ് റിച്ചാര്‍ഡ്. സമൂഹമാധ്യമങ്ങളില്‍ 'പൊളിസാനം' എന്ന അപരനാമത്തിലാണ് റിച്ചാര്‍ഡ് അറിയപ്പെടുന്നത്.
Published by:Jayesh Krishnan
First published:
)}