യുവതിയെ അസഭ്യം പറഞ്ഞ കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ കീഴടങ്ങി
യുവതിയെ അസഭ്യം പറഞ്ഞ കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ കീഴടങ്ങി
കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു
Last Updated :
Share this:
കൊച്ചി: ക്രൈം നന്ദകുമറിനെതിരെ പരാതി നല്കിയ യുവതിയെ നവമമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റെ കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങിയത്.
ക്രൈം ഓണ്‍ലൈന്‍ മേധാവിയായ ടിപി നന്ദകുമാറിനെതിരെ പരാതി നല്കിയ അടിമാലി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. ടി.പി. നന്ദകുമാറിനെതിരേ പരാതി നല്കിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് സൂരജിനെതിരെ കേസെടുത്തത്.
എന്നാൽ കേസെടുത്തതിന് പിന്നാലെ സൂരജ് ഒളിവിൽ പോയിരുന്നു. ഇയാളുടെ വീട്ടില്‍ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. വിനിതാ മന്ത്രിയുടെ വ്യാജ വിഡിയോ നിർമിക്കുന്നതിനു അവരോടു രൂപസാദൃശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ജീവനക്കാരിയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തകേസിൽ കഴിഞ്ഞദിവസം ക്രൈം നന്ദകുമാറിന് ജാമ്യം ലഭിച്ചിരുന്നു.
അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. കഴിഞ്ഞ മെയ് 27ന് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകി. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ച് സൂരജ് പാലാക്കാരൻ യൂട്യൂബ് വീഡിയോ പുറത്തുവിട്ടു. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാലുലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി സൂരജിനെതിരെ പരാതി നൽകിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.