നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • 100 ദിവസത്തെ പ്രചാരണപരിപാടി 'സുജല'ത്തിനു തുടക്കം; ലക്ഷ്യം കൂടുതല്‍ വെളിയിടവിസര്‍ജ്ജനമുക്ത ഗ്രാമങ്ങള്‍

  100 ദിവസത്തെ പ്രചാരണപരിപാടി 'സുജല'ത്തിനു തുടക്കം; ലക്ഷ്യം കൂടുതല്‍ വെളിയിടവിസര്‍ജ്ജനമുക്ത ഗ്രാമങ്ങള്‍

  വിസര്‍ജ്ജനമുക്ത (ODF plus) ഗ്രാമങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പ്രചരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

  • Share this:
   ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ജലശക്തി മന്ത്രാലയം 100 ദിവസം നീളുന്ന പ്രചാരണം പരിപാടിയായ 'സുജല'ത്തിനു തുടക്കംകുറിച്ചു.ഒരു ദശലക്ഷം സോക് പിറ്റുകളുടെ നിര്‍മ്മാണം, മറ്റ് മലിനജല സംസ്‌കരണ മാര്‍ഗങ്ങള്‍ സുജ്ജമാക്കല്‍ എന്നിവയിലൂടെ ഗ്രാമീണ തലത്തില്‍ മലിനജല സംസ്‌കരണം ഉറപ്പാക്കിക്കൊണ്ട് കൂടുതല്‍ വെളിയിട വിസര്‍ജ്ജനമുക്ത (ODF plus) ഗ്രാമങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പ്രചരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ജലസ്രോതസ്സുകളുടെ സുസ്ഥിരമായ പാലനത്തിന് പ്രചാരണം സഹായകമാകും.രാജ്യത്തുടനീളമുള്ള ഗ്രാമങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും, വളരെ കുറഞ്ഞ സമയം കൊണ്ടും ODF പ്ലസ് പദവി കൈവരിക്കാന്‍ പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

   പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗ്രാമങ്ങളില്‍ മന്ത്രാലയം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍

   1. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഗ്രാമസഭാ യോഗങ്ങള്‍ സംഘടിപ്പിക്കും.

   2. വെളിയിട വിസര്‍ജ്ജന മുക്ത(ODF) സുസ്ഥിരത നിലനിര്‍ത്തുന്നതിനായി പ്രമേയം പാസാക്കുക, മലിനജല നിര്‍മാര്‍ജ്ജനത്തിന് ആവശ്യമായ എണ്ണം സോക്പിറ്റുകള്‍ സ്വന്തമാക്കും.

   3. നൂറുദിന പദ്ധതിക്ക് രൂപം നല്‍കുക

   4. ആവശ്യമുള്ള എണ്ണം സോക് പിറ്റുകള്‍ നിര്‍മ്മിക്കുക

   5. IEC - കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ നിലവിലെ ശൗചാലയങ്ങളിലെ ജല ഉപഭോഗം കുറയ്ക്കാന്‍ (Retrofit toilets) ഉള്ള നടപടികള്‍ സ്വീകരിക്കുക.

   6. ഗ്രാമങ്ങളില്‍ പുതുതായി വരുന്ന എല്ലാ വീട്ടിലും ശൗചാലയ സൗകര്യം ഉണ്ട് എന്ന് ഉറപ്പാക്കുക.

   കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ക്യാമ്പയ്‌നുമായി ന്യൂസ് 18 ഉര്‍ദു

   കൊറോണ വൈറസ് രാജ്യം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരുന്നപ്പോള്‍ മറ്റെല്ലാവരെയും പോലെ തന്നെ ന്യൂസ് 18 നെറ്റ് വര്‍ക്കും ആവശ്യമായ വിവരങ്ങള്‍ പ്രേക്ഷകരിലേക്കെത്തിച്ച് അതിനെതിരെ പ്രതിരോധിച്ചിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന ഈ സാഹചര്യത്തില്‍ പ്രേക്ഷകരെ സഹായിക്കാനായി ഒരു ക്യാമ്പയ്‌നുമായി എത്തിയിരിക്കുകയാണ് ന്യൂസ് 18 ഉര്‍ദു.

   പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് അവബോധം ഉണ്ടാക്കുവാനും, കുത്തിവയ്പ്പിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രേക്ഷകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുവാനും 'വാക്‌സിന്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം, "Vaccine is the reality of life” (സിന്ദഗി കാ യകീന്‍ വാക്‌സിന്‍) എന്ന പേരില്‍ ന്യൂസ് 18 ഉര്‍ദു ഒരു കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്.

   കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഈ സംരംഭം, സമയത്തിന്റെ ആവശ്യമാണെന്നും വാക്‌സിനുകളെ വെറുക്കുന്നത് അണുബാധയെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്നും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതിരിക്കുന്നത് അപകടകരമാണെന്നും ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു.

   കേന്ദ്ര മന്ത്രിക്ക് പുറമേ, മഹാരാഷ്ട്രയിലെ ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്, സമാജ് വാദി പാര്‍ട്ടിയുടെ പ്രമുഖ നേതാവായ അബു അസാമി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ന്യൂസ് 18 ഉര്‍ദുവിന്റെ ഈ സംരംഭത്തെ നേതാക്കള്‍ പ്രശംസിച്ചു. അതേ സമയം വാക്‌സിനുകളുടെ ലഭ്യതക്കുറവിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. വാക്‌സിന്‍ കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള ഒരേയൊരു മാര്‍ഗ്ഗമായതിനാല്‍ ലഭ്യമാകുമ്പോഴെല്ലാം ജനങ്ങള്‍ കുത്തിവയ്പ്പ് നടത്തണമെന്നും നേതാക്കള്‍ പറഞ്ഞു.

   പ്രശസ്ത ആരോഗ്യ വിദഗ്ധര്‍ ഡോ. പത്മശ്രീ മൊഹ്സിന്‍ വാലി, ഡോ. സ്വാതി മഹേശ്വരി എന്നിവര്‍ക്കൊപ്പം ഗായകന്‍ മുഹമ്മദ് വക്കീലും ചടങ്ങില്‍ പങ്കെടുത്തു. ഈ സംരഭത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും അതിനാലാണ് പ്രതിസന്ധികള്‍ക്കിടയിലും താന്‍ ഈ ക്യാമ്പയിനില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ കുത്തിവെയ്പ്പിന്റെ അവബോധം സൃഷ്ടിക്കുവാനായി ഒരു ഗാനവും അദ്ദേഹം ചടങ്ങില്‍ ആലപിച്ചു.

   ഇന്‍ഡോറിലെ പ്രസിദ്ധമായ മാല്‍വ ഘരാനയിലെ നസീര്‍ ഖാനും ചടങ്ങില്‍ പങ്കെടുത്ത് വാക്‌സിനേഷന്റെ പ്രാധാന്യം വിളിച്ചോതുന്ന സത്‌ലുജ് റഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചു.

   വാക്‌സിനേഷനുമായി ബന്ധപ്പെട്ട് തെറ്റായ പല വിവരങ്ങളും പ്രചരിക്കുന്നതിനാല്‍ മിക്ക ആളുകളും വാക്‌സിനേഷനില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള തെറ്റായ ധാരണ ഇല്ലാതാക്കി, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ന്യൂസ് 18 ഉര്‍ദുവിന്റെ ലക്ഷ്യം.

   എല്ലാ മേഖലകളിലെയും പ്രമുഖ വ്യക്തികളും മതപണ്ഡിതന്‍മാരും ഈ ക്യാമ്പയിനിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് ന്യൂസ് 18 ഉര്‍ദുവിന്റെ ഈ ക്യാമ്പയിന്‍.
   Published by:Jayashankar AV
   First published:
   )}