ആളുകളിൽ നിക്ഷേപ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരവധി സമ്പാദ്യ, പെൻഷൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. അവയിൽ നിക്ഷേപം നടത്തുന്നത് വഴി നിങ്ങൾക്ക് മികച്ച വരുമാനം ലഭിക്കും. സർക്കാരിന് കീഴിലുള്ളതിനാൽ ഈ പദ്ധതികൾ അപകടരഹിതവുമാണ്. അതായത് നിക്ഷേപകർക്ക് പണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ ഇത്തരം നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുത്താൽ നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കും.
പിപിഎഫ്, ഇപിഎഫ്, എൽഐസി പ്രീമിയം, സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്), യുലിപ്, ടാക്സ് സേവിംഗ്സ് എഫ്ഡി തുടങ്ങിയവയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. 7.6% വരെ സുരക്ഷിത വരുമാനം ഉറപ്പു നൽകുന്ന 5 മികച്ച സർക്കാർ നിക്ഷേപ പദ്ധതികളിതാ..
Also Read-
Explained Atal Pension Yojana | ഏഴ് രൂപയുടെ പ്രതിദിന നിക്ഷേപത്തിലൂടെ നേടാം 5000 രൂപ പെൻഷൻ; അടൽ പെൻഷൻ യോജനയെക്കുറിച്ച് കൂടുതലറിയാംസുകന്യ സമൃദ്ധി യോജനപെൺകുട്ടികളുടെ ഭാവിയ്ക്കായുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം നടത്തുന്ന നിക്ഷേപം ആദായനികുതി നിയമം 80 സി പ്രകാരം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുകന്യ സമൃദ്ധി യോജനയിൽ വെറും 250 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാൻ കഴിയും. അതായത്, നിങ്ങൾ പ്രതിദിനം ഒരു രൂപ ലാഭിച്ചാലും, നിങ്ങൾക്ക് ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. 7.6% പലിശ നിരക്കാണ് ലഭിക്കുക. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കായി 50 ശതമാനം വരെ തുക പിൻവലിക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ജനപ്രിയമായ ദീർഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ഗ്യാരണ്ടീഡ് ടാക്സ് ഫ്രീ റിട്ടേണുകൾ നൽകുന്നു എന്നതാണ് പിപിഎഫിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. എൻപിഎസ്, മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് ദീർഘകാല നിക്ഷേപ ഉപകരണങ്ങളിൽ നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കില്ല. പിപിഎഫിൽ നിന്ന് നേടുന്ന പലിശയ്ക്കും നികുതി ഇളവ് ലഭിക്കും. ഹ്രസ്വകാല വായ്പയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിപിഎഫിൽ നിന്ന് വായ്പയെടുക്കാം. സ്വയംതൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഇപിഎഫ്ഒയിൽ അംഗങ്ങളായ ജീവനക്കാർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനാണ് പിപിഎഫ്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്)സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം പ്രകാരം, പ്രായമായ പൗരന്മാർക്ക് 5 വർഷം വരെ പണം നിക്ഷേപിക്കാം, കൂടാതെ മെച്യൂരിറ്റി കാലാവധി പൂർത്തിയായതിന് ശേഷം ഇത് 3 വർഷത്തേക്ക് കൂടി നീട്ടാം. മുതിർന്ന പൗരന്മാർക്ക് എസ്സിഎസ്എസിൽ 7.4% പലിശ ലഭിക്കും. ഓരോ മൂന്നാം മാസത്തിലും പലിശ ലഭിക്കും. 60 വയസ്സിന് മുകളിലുള്ളവർക്ക് 1000 രൂപ മുതൽ 15 ലക്ഷം രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കാം. ഈ പദ്ധതിയിൽ പണം നിക്ഷേപിക്കുന്നവർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യവും ലഭിക്കും.
ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് (ബാങ്ക് എഫ്ഡി)രാജ്യത്തെ മിക്കവാറും എല്ലാ ബാങ്കുകളും മുതിർന്ന പൗരന്മാർക്കായി സീനിയർ സിറ്റിസൺസ് സ്പെഷ്യൽ എഫ്ഡി സ്കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ മുതിർന്ന പൗരന്മാർക്ക് സാധാരണ ഉപഭോക്താക്കളിൽ നിന്ന് കുറഞ്ഞത് 0.5% കൂടുതൽ പലിശ ലഭിക്കും. ചില സ്വകാര്യ ബാങ്കുകൾ 1% വരെ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞത് 7 ദിവസം മുതൽ 10 വർഷം വരെ ഉപഭോക്താക്കൾക്ക് ബാങ്കിൽ എഫ്ഡി നിക്ഷേപം നടത്താം.
Also Read-
ജാഗ്രതൈ! ഓൺലൈൻ തട്ടിപ്പുകാരെ സൂക്ഷിച്ചോ.. പണം നഷ്ടമായാൽ ബാങ്കുകൾ ഉത്തരവാദികളല്ലഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് ബാങ്കുകൾ 4 ശതമാനം പലിശ നൽകുമ്പോൾ, 5 വർഷത്തെ എഫ്ഡികൾക്ക് ശരാശരി 5.5 ശതമാനം മുതൽ 6 ശതമാനം വരെ പലിശ ലഭിക്കും. ചില സ്വകാര്യ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും എഫ്ഡിക്ക് 8% വരെ പലിശ നൽകുന്നുണ്ട്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി)നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ (എൻഎസ്സി) 5 വർഷത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് ഗ്യാരണ്ടീഡ് റിട്ടേൺ ലഭിക്കും. നിലവിൽ എൻഎസ്സിക്ക് പ്രതിവർഷ പലിശ 6.8 ശതമാനമാണ്. വരുമാനം കണക്കാക്കുന്നത് സംയുക്ത പലിശയിലാണ്. ഇതിലൂടെ നിക്ഷേപം നടത്തുന്നവർക്ക് മികച്ച വരുമാനം ലഭിക്കും. എന്നിരുന്നാലും, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് നികുതി നൽകണം. കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.