HOME /NEWS /Explained / West Asian Quad | I2U2 ഉച്ചകോടി:മോദിയും ബൈഡനും പങ്കെടുക്കും; പശ്ചിമേഷ്യയിൽ പുതിയ ശക്തിയാകാൻ

West Asian Quad | I2U2 ഉച്ചകോടി:മോദിയും ബൈഡനും പങ്കെടുക്കും; പശ്ചിമേഷ്യയിൽ പുതിയ ശക്തിയാകാൻ

(Photo: Reuters)

(Photo: Reuters)

ഈ കൂട്ടായ്മയുടെ ഭാഗമായി രാജ്യത്തലവൻമാർ ആദ്യമായാണ് ഒത്തുചേരുന്നത്. കഴിഞ്ഞ വർഷം വരെ വിദേശകാര്യ മന്ത്രിമാരുടെ തലത്തിലാണ് ഒത്തുചേർന്നിരുന്നത്.

  • Share this:

    ഇന്ത്യ, ഇസ്രയേൽ, യുഎസ്, യുഎഇ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമാക്കുന്നതിൻെറ ഭാഗമായി ആദ്യ ഐ2യു2 (I2U2) ഉച്ചകോടിക്ക് തുടക്കമാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), യുഎസ് പ്രസിഡൻറ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി യെയ‍്‍‍ർ ലാപിഡ്, യുഎഇ പ്രസിഡൻറ് മൊഹമ്മദ് ബിൻ സയ്യിദ് അൽ-നഹ്യാൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഈ കൂട്ടായ്മയുടെ ഭാഗമായി രാജ്യത്തലവൻമാർ ആദ്യമായാണ് ഒത്തുചേരുന്നത്. കഴിഞ്ഞ വർഷം വരെ വിദേശകാര്യ മന്ത്രിമാരുടെ തലത്തിലാണ് ഒത്തുചേർന്നിരുന്നത്. വെസ്റ്റ് ഏഷ്യൻ ക്വാഡ് (West Asian Quad) എന്നറിയപ്പെടുന്ന ഈ ഉച്ചകോടിയിൽ യുക്രൈയിനിലെ അധിനിവേശം, ഇറാൻ ആണവ കരാർ, പണപ്പെരുപ്പം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയെല്ലാം ചർച്ചയാവും.

    എന്തുകൊണ്ട് ഐ2യു2

    ഇന്ത്യ, ഇസ്രയേൽ, യുഎസ്, യുഎഇ എന്നാണ് ഐ2യു2 കൊണ്ട് അർഥമാക്കുന്നത്. 2021ൽ ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ യോഗം ചേർന്നിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇസ്രയേലിൽ ചേർന്ന ഈ യോഗത്തെ പിന്നീട് സാമ്പത്തിക സഹകരണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

    എന്താണ് ലക്ഷ്യം?

    നാല് രാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട കൂട്ടായ്മയായി പ്രവർത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു. പ്രധാനമായും 6 കാര്യങ്ങളിലുള്ള സഹകരണമാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. വെള്ളം, ഊർജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ സംയുക്ത നിക്ഷേപം മെച്ചപ്പെടുത്തും.

    അടിസ്ഥാന വികസന മേഖലകളിലെ ആധുനികവൽക്കരണം, വ്യവസായങ്ങളുടെ പരിസ്ഥിതി സൌഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തൽ, പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, ഹരിത സാങ്കേതികവിദ്യയുടെ പ്രോത്സാഹനം എന്നിവയെല്ലാം ഉച്ചകോടിയിൽ ചർച്ചയാവും. നാല് രാജ്യങ്ങൾക്കും സംയുക്തമായി എന്ത് ചെയ്യാനാകുമെന്നാണ് പ്രധാനമായും ആലോചിക്കുക.

    ബന്ധങ്ങൾ ശക്തമാക്കൽ

    ലോകത്തെ പ്രധാന ശക്തികളുമായി അമേരിക്കയുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായുള്ള ജോ ബൈഡൻ ഭരണകൂടത്തിൻെറ ശ്രമങ്ങളുടെ കൂടി ഭാഗമായാണ് ഉച്ചകോടി നടക്കുന്നതെന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. മേഖലയുടെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്നതോടൊപ്പം ചൈനയുടെ സ്വാധീനം അവസാനിപ്പിക്കുന്നതിനും യുഎസ് ലക്ഷ്യമിടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുമായി ഇസ്രയേലിൻെറ ബന്ധം ശക്തിപ്പെടുത്തുകയെന്നതും മറ്റൊരു ലക്ഷ്യമാണ്.

    ഇന്ത്യയുടെ സ്വാധീനം ഉയർത്തുക

    മറ്റൊരു അന്താരാഷ്ട്ര കൂട്ടായ്മയുടെ കൂടി ഭാഗമായി പ്രവർത്തിച്ച്, ഇതിലൂടെ പശ്ചിമ ഏഷ്യയിലെ രാജ്യങ്ങൾക്കിടയിൽ സ്വാധീനം മെച്ചപ്പെടുത്താൻ ഇന്ത്യ ശ്രമിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയിൽ ജിസിസിയുമായി സഹകരിച്ച് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനത്തിന് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. മേഖലയിൽ നിന്ന് വലിയ വരുമാനം നേടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗൾഫ് രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം ഊർജ്ജ മേഖലയിലും ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.

    First published:

    Tags: Diplomacy, Joe Biden, Narendra modi