• HOME
 • »
 • NEWS
 • »
 • explained
 • »
 • AHMAD MASSOUD LEADER OF TALIBAN RESISTANCE MOVEMENT IN PANJSHIR VALLEY AFGANISTHAN NAV

ആരാണ് അഹ്മദ് മസൂദ്? പഞ്ച്ശീർ താഴ്‌വരയിൽ താലിബാൻ പ്രതിരോധ സേനയ്ക്ക് നേതൃത്വം നൽകുന്ന പോരാളിയെ കുറിച്ച്

1980 കളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരെയുള്ള ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനായിരുന്ന അഹ്മദ് ശാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്.

1980 കളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരെയുള്ള ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനായിരുന്ന അഹ്മദ് ശാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്.

1980 കളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരെയുള്ള ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനായിരുന്ന അഹ്മദ് ശാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്.

 • Share this:
  അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തെങ്കിലും കാബൂളിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ ദൂരെയുള്ള, ഹിന്ദുകുശ് പർവ്വതനിരകൾക്കടുത്തുള്ള പഞ്ച്ശീർ താഴ്‌വര അവർക്ക് ഇതുവരെ തങ്ങളുടെ അധീതനയിൽ വരുത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ അവശേഷിക്കുന്ന മുജാഹിദീൻ പോരാളികളെ ഒരുമിച്ച് കൂട്ടി താലിബാനെതിരെ യുദ്ധം നയിക്കാനുള്ള തയ്യാറെടുപ്പിലാണ് അഹ്മദ് മസൂദ് എന്ന പോരാളി. 1980 കളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരെയുള്ള ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനായിരുന്ന അഹ്മദ് ശാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്. 2001 സെപ്തംബർ 9 ന് താലിബാനും അൽഖയ്ദയും സംയുക്തമായാണ് അഹ്മദ് ശായെ വധിച്ചത്.

  അഫ്ഗാനിസ്ഥാനിലെ ദേശീയ പ്രതിരോധ സേനയുടെ തലവനാണ് അഹ്മദ് മസൂദ്. ശരീര രൂപത്തിലും തന്റെ പിതാവിനോട് ഏറെ സാദൃശ്യമുണ്ട് അഹ്മദ് മസൂദിന്. അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡണ്ടായിരുന്ന അംറുല്ല സാലിഹ് ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ ഈയിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇരുവരും ചേർന്ന് താലിബാനെതിരെ ഗ്വെറില്ല പോരാട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

  തനിക്ക് മുന്നിൽ കിടക്കുന്ന ദീർഘവും, സങ്കീർണവുമായ പോരാട്ടങ്ങളെ കുറിച്ച് വിശദമായി മസൂദ് ഈയടുത്ത് വാഷിംഗ്ടൺ പോസ്റ്റിൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ പറയുന്നതിങ്ങനെയാണ്, “ഞാൻ പഞ്ച്ശീർ താഴ്‌വരയിൽ നിന്നാണിതെഴുതുന്നത്. എന്റെ പിതാവിന്റെ കാൽപ്പാടുകൾ പിന്തുടരാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ഞങ്ങളുടെ മുജാഹിദീൻ പോരാളികൾ ഒരിക്കൽ കൂടി താലിബാനെ നേരിടാൻ സജ്ജമാണ്. എന്റെ പിതാവിന്റെ കാലം മുതൽ ഞങ്ങൾ സംഭരിച്ചുവച്ച നിരവധി ആയുധങ്ങൾ ഞങ്ങളുടെ കൈവശം ഉണ്ട്. ഈ ദിവസം വന്നേക്കാം എന്ന് ഞങ്ങൾ മുൻപേ കണക്കുകൂട്ടിയിരുന്നു.”

  “താലിബാൻ അഫ്ഗാൻ ജനതയുടെ മാത്രം വെല്ലുവിളിയല്ല. താലിബാൻ നിയന്ത്രണത്തിൽ അഫ്ഗാനിസ്ഥാൻ ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും. ജനാധിപത്യ രീതികളെ തകർക്കാനുള്ള പദ്ധതികൾ ഇവിടെ വച്ചാവും ഇനി ആവിഷ്കരിക്കപ്പെടുക,” മസൂദ് എഴുതുന്നു.

  താലിബാനെതിരെയുള്ള പോരാട്ടത്തിൽ കൂടെ നിൽക്കാൻ ലോകത്തെ മുഴുവൻ ശക്തികളോടും അഹ്മദ് മസൂദ് ആവശ്യപ്പെടുന്നുണ്ട്. “ചെറുത്തു നിൽപ്പ് ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ, കീഴടങ്ങുക എന്ന വാക്ക് എന്റെ വൊക്കാബുലറിയിൽ ഇല്ല,” ഫ്രഞ്ച് തത്ത്വചിന്തകനായ ബർണാർഡ് ഹെൻറി ലെവിയോട് അഹ്മദ് മസൂദ് പറഞ്ഞതിങ്ങനെയാണ്. 1998 ൽ തനിക്ക് വെറും ഒൻപത് വയസ്സ് പ്രായമുള്ളപ്പോൾ പഞ്ച്ശീറിലെ പോരാളികളെ ഒരുമിച്ച് കൂട്ടിയിരുന്ന ഒരു ഗുഹയിൽ വെച്ച് പിതാവ് ഇങ്ങനെ പറയുന്നത് മസൂദ് കേട്ടിരുന്നു, “നീ നിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുമ്പോൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി കൂടിയാണ് പൊരുതുന്നത്.” ഇതേ ആശയമാണ് താലിബാൻ വിരുദ്ധ പോരാട്ടത്തിൽ പിന്തുണ ആവശ്യപ്പെട്ടു കൊണ്ട് പടിഞ്ഞാറൻ രാജ്യങ്ങളോട് മസൂദിന് പറയാനുള്ളത്.

  “ഒരു തുറന്ന സമൂഹത്തെ നിർമ്മിക്കാൻ വേണ്ടി ഒരുപാട് കാലം ഞങ്ങൾ പോരാടി. പെൺകുട്ടികൾ ഡോക്ടർമാരായി മാറാനും, മാധ്യങ്ങൾക്ക് ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാനും, താലിബാൻ വധ ശിക്ഷ നടത്താൻ ഉപയോഗിച്ചിരുന്ന സ്റ്റേഡിയങ്ങളിൽ യുവാക്കൾക്ക് ഫുട്ബോൾ കാണാനും സംഗീതം ആസ്വദിക്കാനും കഴിയുന്ന അവസ്ഥ വേണമെന്നാണ് ഞങ്ങളുടെ അഗ്രഹം,” മസൂദ് പറയുന്നു. താലിബാൻ വീണ്ടും പൊതു വധശിക്ഷ തുടങ്ങുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുന്നു.

  അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടങ്ങാതെ പ്രതിരോധിച്ച് നിൽക്കുന്ന ഏക പ്രദേശമാണ് പഞ്ച്ശീർ. 2001 - 2021 കാലയളവിൽ നാറ്റോ പിന്തുണയോടെയുള്ള സർക്കാർ ഭരിച്ചിരുന്ന കാലത്തും പ്രദേശത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായിരുന്നു ഈ താഴ്‌വര. ഈ പ്രദേശത്തിന്റെ സ്വാതന്ത്ര്യ പോരാട്ട ചരിത്രം അഹ്മദ് ശാ മസൂദിന്റെ ചരിത്രം കൂടിയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവു പ്രസിദ്ധനായ താലിബാൻ വിരുദ്ധ പോരാളിയാണ് അദ്ദേഹം. എന്നാൽ തീവ്രവാദ ഗ്രൂപ്പുകൾ 2001 ൽ അദ്ദേഹത്തെ കൊല ചെയ്തു.

  1953 ൽ താഴ്‌വരയിൽ ജനിച്ച് മസൂദ് 1979 ൽ ‘ഭാഗ്യവാൻ, സഹായം ലഭിച്ചവൻ’ എന്നർത്ഥമുള്ള മസൂദ് എന്ന പേര് സ്വയം തെരെഞ്ഞെടുക്കുകയായിരുന്നു. കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെയും സോവിയറ്റ് യൂണിയനെതിരെയും ഒരേ സമയം പോരാട്ടം നയിച്ച വ്യക്തിയാണദ്ദേഹം. രാജ്യത്തെ അറിയപ്പെട്ട മുജാഹിദീൻ കമാണ്ടറുകളുടെ കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് അദ്ദേഹത്തിന്റേത്.
  Published by:Naveen
  First published:
  )}