• HOME
 • »
 • NEWS
 • »
 • explained
 • »
 • 'Algospeak' ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച പുതിയ വാക്ക്; അര്‍ത്ഥം അറിയണ്ടേ?

'Algospeak' ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച പുതിയ വാക്ക്; അര്‍ത്ഥം അറിയണ്ടേ?

മുമ്പും തരൂര്‍ ഇത്തരത്തിൽ അധികമാരും കേൾക്കാത്ത ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് ശ്രദ്ധേയനായിട്ടുണ്ട്.

 • Last Updated :
 • Share this:
  ഇംഗ്ലീഷ് പദസമ്പത്തിന്റെ കാര്യത്തിൽ പേരുകേട്ടയളാണ് ശശി തരൂര്‍ (Shashi Tharoor). അദ്ദേഹം പറയുന്ന ഓരോ വാക്കുകളുടെയും അര്‍ത്ഥം മനസിലാക്കുന്നതിന് നിഘണ്ടു (dictionaries) പരിശോധിക്കുന്നവരാണ് പലരും. പുതിയ ഒരു വാക്കാണ് കോണ്‍ഗ്രസ് നേതാവായ തരൂര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 'algospeak' (ആൽഗോസ്പീക്ക്) എന്നതാണ് തരൂര്‍ പങ്കുവെച്ച പുതിയ വാക്ക്.

  സമൂഹ മാധ്യമങ്ങളില്‍ അനുയോജ്യമല്ലാത്തതോ അനുചിതമോ ആയി അല്‍ഗോരിതങ്ങള്‍ കണക്കാക്കുന്ന വാക്കുകള്‍ക്ക് പകരം മറ്റൊരു വാക്ക് ഉപയോഗിക്കുന്നതിനെയാണ് 'അല്‍ഗോസ്‌പീക്ക്' എന്ന് പറയുന്നത്. ഇതാണ് പുതിയ വാക്കിന്റെ അര്‍ത്ഥമായി തരൂര്‍ വിശദീകരിച്ചത്. ഉദാഹരണമായി മരിച്ച (ഡെഡ്) എന്ന പദത്തിന് പകരം ജീവനില്ലാത്ത (അണ്‍അലൈവ്) എന്ന പദം ഉപയോഗിക്കുന്നത് അല്‍ഗോസ്‌പീക്കിന്‍റെ ഉദാഹരണമാണെന്നും തരൂർ വിശദീകരിക്കുന്നുണ്ട്.

  ഇത്തരം വാക്കുകൾ തന്റെ ഫോളോവേഴ്സിനായി ശശി തരൂർ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ പുതിയ വാക്കുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച അണ്‍പാര്‍ലമെന്ററി പദങ്ങളെക്കുറിച്ചുംസോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്.

  'ആളുകള്‍ 'dead' പോലെയുള്ള വാക്കുകള്‍ എഴുതുന്നതിന് പകരം unalive” എന്ന വാക്ക് ഉപയോഗിക്കുന്നത് രസകരമായിരിക്കുമെന്ന് തരൂരിന്റെ പോസ്റ്റിനോട് പ്രതികരിച്ച് ഒരാള്‍ കുറിച്ചു.

  മുമ്പും തരൂര്‍ ഇത്തരത്തിൽ അധികമാരും കേൾക്കാത്ത ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് ശ്രദ്ധേയനായിട്ടുണ്ട്. നേരത്തെ ഡൂം-സ്‌ക്രോളിംഗ് എന്ന വാക്കിന്റെ അര്‍ത്ഥം പങ്കുവെക്കുകയും വാക്കുമായി ബന്ധപ്പെട്ട അടിസ്ഥാന വസ്തുതകള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു.

  'നെഗറ്റീവ് വാര്‍ത്തകളുടെ വര്‍ദ്ധിച്ച ഉപഭോഗം' ആണ് ഡൂം-സ്‌ക്രോളിംഗ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

  കഴിഞ്ഞ ഏപ്രിലിൽ Quockerwodger-ന്റെ അര്‍ഥം വ്യക്തമാക്കി ശശി തരൂര്‍ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. രാഷ്ട്രീയ പദാവലിക്ക് പുതിയ സംഭാവനയായിരിക്കും ഈ പദമെന്ന് പറഞ്ഞു കൊണ്ടാണ് തരൂര്‍ അര്‍ഥം വിശദീകരിച്ചത്. മരപ്പാവ എന്നാണ് ഈ വാക്കിന്റെ അര്‍ഥം.സ്വന്തമായി തീരുമാനങ്ങളൊന്നും എടുക്കാതെ മൂന്നാമതൊരാളുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയാണ് ഈ പദം കൊണ്ട് അര്‍ഥമാക്കുന്നത്. അവനവന്റെ ഉത്തരവാദിത്വങ്ങളോ അവകാശങ്ങളോ ഒന്നും അറിയാത്ത ഒരു രാഷ്ട്രീയക്കാരനെ കുറിയ്ക്കാൻ ഇത് ഉപയോഗിക്കാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഈ വാക്കിനെ രാഷ്ട്രീയനിഘണ്ടുവിലേക്ക് ചേര്‍ത്തുവെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

  ലോക്സഭ സെഷനിടെ എന്‍സിപി എം.പി സുപ്രിയ സുലേയുമായി (Supriya Sule) സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്രോളുകളായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി (Shashi Tharoor) രംഗത്തെത്തിയിരുന്നു. ഫാറൂഖ് അബ്ദുള്ള ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുത്തതായി സംസാരിക്കേണ്ട സുപ്രിയ സുലെ എം പി ചില നയപരമായ കാര്യത്തിലെ സംശയം തിരക്കിയതാണ്.

  ഫാറുഖ് സാഹിബിന്‍റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ബഞ്ചിൽ താടിവച്ച് ചാഞ്ഞിരുന്ന് സുപ്രിയ പറഞ്ഞത് കേട്ടത്. അതിന്‍റെ വീഡിയോ ആണ് കുശലാന്വേഷണം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളു എന്നും അത് ഞങ്ങളുടെ ചിലവിൽ വേണ്ടെന്നും തരൂർ ട്വിറ്ററിൽ കുറിച്ചിരുന്നു.
  First published: