കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലോകത്തെ കോവിഡ് -19 മഹാമാരി പിടിമുറുക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മനുഷ്യനിൽ എച്ച്10എൻ3 എന്ന പുതിയ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത വാർത്തകളാണ് പുറത്തു വരുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ (എൻഎച്ച്സി) റിപ്പോർട്ട് അനുസരിച്ച് പുതിയ പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിൽ 41കാരനിൽ കണ്ടെത്തി. രോഗബാധിതനുമായി സമ്പർക്കത്തിൽ വന്ന ആളുകളുടെ മെഡിക്കൽ നിരീക്ഷണത്തിലൂടെൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
എച്ച്10എൻ3 പക്ഷിപ്പനിയെക്കുറിച്ച് അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾപക്ഷികളിൽ എച്ച്10എൻ3 വൈറസിന്റെ തീവ്രത താരതമ്യേന കുറഞ്ഞതും കുറഞ്ഞ അപകടകാരിയുമാണ്. അതിനാൽ, വലിയ തോതിൽ പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് എൻഎച്ച്സി അഭിപ്രായപ്പെടുന്നു. വൈറസിന്റെ പൂർണ്ണ ജനിതക വിശകലനത്തിൽ ഇത് ഒരു ഏവിയൻ ഉത്ഭവമാണെന്ന് കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് അനുസരിച്ച് എച്ച്10എൻ3 പക്ഷിപ്പനി ബാധ മനുഷ്യരിൽ എളുപ്പത്തിൽ പടരുമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
എച്ച്10എൻ3 എന്ന ഈ വൈറസ് പക്ഷിപ്പനിയിലെ സാധാരണ വൈറസ് വകഭേദമല്ല. ഈ വൈറസിൽ നിന്നുള്ള മനുഷ്യ അണുബാധയൊന്നും ആഗോളതലത്തിൽ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏവിയൻ ഇൻഫ്ലുവൻസ വൈറസുകൾ കോഴിയിറച്ചിയിൽ കാണപ്പെടുന്നതിനാൽ മനുഷ്യരിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
You may also like:Explained | കൊറോണ വൈറസിൽ നിന്നും കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം? അറിയേണ്ട കാര്യങ്ങൾസ്വയം സംരക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്?കോഴി വ്യവസായം നടത്തുന്നവർ അല്ലെങ്കിൽ കോഴി ഫാമുകളിൽ ജോലി ചെയ്യുന്നവർ അസുഖം ബാധിച്ച കോഴികളോ ചത്ത പക്ഷികളോ ആയി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
മാസ്ക്കുകൾ ധരിക്കുകയും സ്വയം സംരക്ഷണ അവബോധം മെച്ചപ്പെടുത്തുകയും ചെയ്യണമെന്നാണ് എൻഎച്ച്സിയുടെ നിർദ്ദേശം. ഭക്ഷ്യ ശുചിത്വത്തിന്റെ കാര്യത്തിലും കൂടുതൽ പ്രാധാന്യം നൽകണം.
ഈ വർഷം ആദ്യം പത്തോളം യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യ ഉൾപ്പടെയുള്ള തെക്കനേഷ്യൻ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കോഴികളെയും താറാവുകളെയും വ്യാപകമായി കൊന്നൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ പക്ഷിപ്പനി വ്യാപിക്കുമ്പോഴും, മുട്ട, ചിക്കൻ, മറ്റ് കോഴി ഉൽപന്നങ്ങൾ എന്നിവ പാചകം ചെയ്യാൻ സുരക്ഷിതമാണെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷികളുടെ മാംസം, കോഴികൾ, താറാവുകൾ, ടർക്കികൾ, ഗിനിയ പക്ഷികൾ എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെൽഷ്യസും അതിനുമുകളിലുമുള്ള താപനിലയിൽ പാകം ചെയ്താൽ വൈറസും മറ്റ് അണുക്കളും നശിക്കപ്പെടും. മുമ്പ് പക്ഷിപ്പനി പടർന്നു പിടിച്ച സാഹചര്യത്തിൽ ഉയർന്ന താപനിലയിൽ ഭക്ഷണം പാചകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചിരുന്നു. മാംസം തൊട്ട ശേഷം കൈകൾ നന്നായി കഴുകണമെന്നും നിർദ്ദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.