നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ബാല്യകാല സ്വപ്നം നിറവേറ്റാൻ ആമസോൺ സ്ഥാപകൻ ബഹിരാകാശത്തേയ്ക്ക്, ജെഫ് ബെസോസിന്റെ യാത്രയെക്കുറിച്ചറിയാം

  Explained: ബാല്യകാല സ്വപ്നം നിറവേറ്റാൻ ആമസോൺ സ്ഥാപകൻ ബഹിരാകാശത്തേയ്ക്ക്, ജെഫ് ബെസോസിന്റെ യാത്രയെക്കുറിച്ചറിയാം

  ബഹിരാകാശ യാത്ര സ്വപ്നം കാണുന്ന നിരവധി ആളുകളുണ്ടെങ്കിലും ജൂലൈയിൽ സ്വന്തം കമ്പനി നിർമ്മിച്ച റോക്കറ്റിൽ പറന്നുയരുന്നതോടെ ബെസോസ് ബഹിരാകാശത്തേയ്ക്ക് പറക്കുന്ന ഏറ്റവും ധനികനായ വ്യക്തിയായി മാറും.

  News18 Malayalam

  News18 Malayalam

  • Share this:
   സൂപ്പർമാർക്കറ്റുകളെ നിങ്ങളുടെ വിരൽത്തുമ്പിലെത്തിച്ച ബിസിനസുകാരനാണ് ആമസോൺ സ്ഥാപനകനും ലോക കോടീശ്വരനുമായ ജെഫ് ബെസോസ്. എന്നാൽ ഇപ്പോൾ ബെസോസ് മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ബഹിരാകാശ യാത്ര സ്വപ്നം കാണുന്ന നിരവധി ആളുകളുണ്ടെങ്കിലും ജൂലൈയിൽ സ്വന്തം കമ്പനി നിർമ്മിച്ച റോക്കറ്റിൽ പറന്നുയരുന്നതോടെ ബെസോസ് ബഹിരാകാശത്തേയ്ക്ക് പറക്കുന്ന ഏറ്റവും ധനികനായ വ്യക്തിയായി മാറും.

   എന്തുകൊണ്ടാണ് ബെസോസ് ബഹിരാകാശത്തേയ്ക്ക് പറക്കുന്നത്?

   ബഹിരാകാശത്തെ കാഴ്ചകൾ കുട്ടിക്കാലം മുതൽ ബെസോസിന്റെ സ്വപ്നമായിരുന്നു. അഞ്ചാം വയസ്സിൽ താൻ കണ്ട സ്വപ്നമായിരുന്നു ഇതെന്ന് ജെഫ് ബെസോസ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിട്ടുമുണ്ട്. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ബെസോസിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേഷണ കമ്പനിയായ ബ്ലൂ ഒറിജിൻ നിർമ്മിച്ച ന്യൂ ഷെപ്പേർഡ് എന്ന ബഹിരാകാശ വാഹനത്തിലാണ് ബെസോസ് പറക്കുക. നിലവിൽ ഭൂമിയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് ജെഫ് ബെസോസ്. 185 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

   ബെസോസിന് ഒപ്പം ആരൊക്കെ?

   ജൂലൈ 20 ന് നടക്കാനിരിക്കുന്ന ബഹിരാകാശ യാത്രയിൽ, ബെസോസിനൊപ്പം സഹോദരൻ മാർക്കും വിമാനത്തിലെ സീറ്റിനായുള്ള ലേലത്തിൽ വിജയിച്ച മറ്റൊരു വ്യക്തിയുമുണ്ടാകും. ബഹിരാകാശ യാത്രയ്ക്കായുള്ള ടിക്കറ്റിനായി ലോകമെമ്പാടുനിന്നും അയ്യായിരത്തിലധികം ബിഡ്ഡുകൾ വന്നിട്ടുണ്ടെന്നും കമ്പനി ആദ്യ റൗണ്ട് അവസാനിപ്പിച്ചതിനുശേഷം നടക്കുന്ന രണ്ടാം റൗണ്ട് ലേലത്തിൽ നിലവിലെ ഏറ്റവും ഉയർന്ന ബിഡ് 2.8 മില്യൺ ഡോളറാണെന്നും ബ്ലൂ ഒറിജിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, മുൻനിര ലേലക്കാരുടെ പേരുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

   ന്യൂ ഷെപ്പേ‍ർഡ്

   ബെസോസും കമ്പനിയും ബഹിരാകാശ യാത്രയ്ക്ക് ഉപയോഗിക്കുന്ന ന്യൂ ഷെപ്പേർഡ് ക്രാഫ്റ്റ് ഒരു റോക്കറ്റ് ആൻഡ് ക്യാപ്‌സ്യൂൾ കോംബോ ആണെന്നാണ് റിപ്പോർട്ടുകൾ. ഇത് ആറ് യാത്രക്കാരെ 62 മൈലിലധികം (100 കിലോമീറ്റർ) ദൂരത്തിൽ പറക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 60 അടി ഉയരമുള്ള ഈ റോക്കറ്റിന് ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അമേരിക്കക്കാരനായ അലൻ ഷെപ്പേർഡിന്റെ പേരാണ് നൽകിയിരിക്കുന്നത്.

   ബഹിരാകാശ കാഴ്ച്ചകൾ

   ബഹിരാകാശ യാത്രിക‍ർക്ക് ബഹിരാകാശത്ത് നിന്ന് ഭൂമിയെ കാണാനും ഭാരക്കുറവ് അനുഭവിക്കാനും കഴിയുമെന്നാണ് വിവരം. യാത്ര അവസാനിച്ചുകഴിഞ്ഞാൽ, ക്യാപ്‌സ്യൂൾ പാരച്യൂട്ടുകൾ ഉപയോഗിച്ച് ഭൂമിയിലേക്ക് മടങ്ങും. കാപ്സ്യൂളിന് ആറ് നിരീക്ഷണ ജാലകങ്ങളുണ്ട്.

   ബഹികാശ യാത്രയ്ക്ക് ഒരുങ്ങുന്ന മറ്റ് കോടീശ്വരന്മാ‍ർ

   ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ വിർജിൻ ഗാലക്‌ടിക്കും ടെസ്‌ല ഉടമ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമൊക്കെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള സ്വന്തം പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. എന്നാൽ ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ കോടീശ്വരനായി മാറാൻ ഒരുങ്ങുകയാണ് ബെസോസ്.

   ബഹിരാകാശ യാത്ര സുരക്ഷിതമാണോ?

   യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ അഭിപ്രായത്തിൽ, ഒരു ബഹിരാകാശ പര്യവേഷകന് നേരിടാൻ കഴിയുന്ന അപകടങ്ങളെ അഞ്ച് വിഭാഗങ്ങളായി തിരിക്കാം. “വികിരണം, ഒറ്റപ്പെടൽ, തടവ്, ഭൂമിയിൽ നിന്നുള്ള ദൂരം, ഗുരുത്വാകർഷണം എന്നിവയ്ക്ക് മനുഷ്യശരീരത്തിൽ പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കാൻ കഴിയും. കൂടാതെ ബഹിരാകാശ യാത്രകൾക്ക് ഇതുവരെ ഇൻഷുറൻസുകളൊന്നും ലഭ്യമല്ല.
   Published by:Rajesh V
   First published:
   )}