നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Army Land Encroachment | സൈന്യത്തിന്റെ ഭൂമിയിൽ കൈയ്യേറ്റം; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ മൂന്ന് സംസ്ഥാനങ്ങളിൽ

    Army Land Encroachment | സൈന്യത്തിന്റെ ഭൂമിയിൽ കൈയ്യേറ്റം; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ മൂന്ന് സംസ്ഥാനങ്ങളിൽ

    വിവിധ സംസ്ഥാനങ്ങളിൽ പ്രതിരോധ വകുപ്പിന്റെ ഭൂമിയിൽ നടന്നിട്ടുള്ള കൈയേറ്റങ്ങളുടെവിശദാംശങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്.

    • Share this:
      അമിത് ദേശ്മുഖ്

      ന്യൂഡൽഹി: ഭൂമി കൈയ്യേറ്റങ്ങളെക്കുറിച്ച് (Land Encroachment) നാം പലപ്പോഴും കേൾക്കാറുണ്ട്. ദുർബല ജനവിഭാഗങ്ങളുടെ ഭൂമി കയ്യേറുന്ന ശക്തരായിരിക്കും പലപ്പോഴും കൈയ്യേറ്റക്കാർ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ നമ്മുടെ രാജ്യത്തെ ചില കൈയ്യേറ്റക്കാർ പ്രതിരോധ വകുപ്പിന്റെ ഭൂമി തന്നെയാണ് കൈയ്യേറിയിരിക്കുന്നത്.

      വെറും നൂറോ ഇരുന്നൂറോ ഏക്കർ അല്ല, വിവിധ സംസ്ഥാനങ്ങളിലായി പ്രതിരോധ വകുപ്പിന് കീഴിലുള്ള 9500 ഏക്കറിലധികം ഭൂമിയാണ് കൈയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്. പാർലമെന്റിലെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ പ്രതിരോധ വകുപ്പിന്റെ ഭൂമിയിൽ നടന്നിട്ടുള്ള കൈയേറ്റങ്ങളുടെവിശദാംശങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്.

      ഏറ്റവും കൂടുതൽ കൈയ്യേറ്റം നടന്നിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ
      ഈ റിപ്പോർട്ടിൽ രാജ്യത്തെ 30 സംസ്ഥാനങ്ങളിലെ ഭൂമി കൈയ്യേറ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗം കൈയ്യേറ്റവും നടന്നിരിക്കുന്നത് മൂന്ന് സംസ്ഥാനങ്ങളിലാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി മൊത്തം 4572 ഏക്കർ ഭൂമിയാണ് കൈയ്യേറിയിരിക്കുന്നത്. പ്രതിരോധ വകുപ്പിന് കീഴിലുള്ള 9505 ഏക്കർ ഭൂമിയാണ് രാജ്യത്ത് കൈയേറിയിരിക്കുന്നത്. ഉത്തർപ്രദേശിൽ 1927 ഏക്കർ കരസേനാഭൂമി കൈയേറിയപ്പോൾ മധ്യപ്രദേശിൽ 1660 ഏക്കറും മഹാരാഷ്ട്രയിൽ 985 ഏക്കറും കരസേന ഭൂമിയാണ് കൈയ്യേറിയിട്ടുണ്ട്. 560 ഏക്കർ കരസേനയുടെ ഭൂമി കൈയ്യേറിയിരിക്കുന്ന പശ്ചിമ ബംഗാൾ നാലാം സ്ഥാനത്താണ്.

      അഞ്ച് വർഷം കൊണ്ട് തിരിച്ചുപിടിച്ചത്
      കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1000 ഏക്കർ ഭൂമി മാത്രമാണ് കൈയ്യേറ്റക്കാരിൽ നിന്ന് മോചിപ്പിക്കാനായത്. ഏറ്റവും കൂടുതൽ പ്രതിരോധ ഭൂമി കൈയ്യേറിയ മൂന്ന് സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈയ്യേറ്റ ഭൂമിയുടെ ഒരു ചെറിയ ഭാഗം മാത്രമേ സൈന്യത്തിന് തിരികെ പിടിക്കാൻ കഴിഞ്ഞുള്ളൂ. ഇതിൽ ഉത്തർപ്രദേശിൽ 435 ഏക്കർ ഭൂമി കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ചപ്പോൾ മധ്യപ്രദേശിൽ 43 ഏക്കറും മഹാരാഷ്ട്രയിൽ 36 ഏക്കറും മാത്രമാണ് കൈയ്യേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാനായത്.

      കൈയ്യേറ്റം നടക്കുന്നത് കന്റോൺമെന്റ് മേഖലയ്ക്ക് പുറത്തുള്ള ഭൂമിയിൽ
      സൈന്യം കാവൽ നിൽക്കുമ്പോൾ എങ്ങനെയാണ് സൈന്യത്തിന്റെ ഭൂമി കൈയ്യേറുന്നതെന്ന് പലരും ചിന്തിച്ചേക്കാം. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. പലപ്പോഴും ജനവാസമില്ലാതെയാകും സൈനിക ഭൂമി കിടക്കുക. ഇവ ക്യാമ്പിംഗ് ഗ്രൗണ്ടുകളായിരിക്കും. വേലിയോ അതിർത്തി ഭിത്തിയോ ഇല്ലാത്തതാകും പലപ്പോഴും കന്റോൺമെന്റ് മേഖലയ്ക്ക് പുറത്തുള്ള ഇത്തരം ഭൂമികൾ. അതുകൊണ്ടാണ് അവ എളുപ്പത്തിൽ കൈയ്യേറ്റം ചെയ്യാൻ കഴിയുന്നത്.

      കൈയ്യേറ്റം നടക്കുന്നത് എങ്ങനെ?
      കരസേനാ ഭൂമി കെട്ടിട നിർമ്മാതാക്കളും നാട്ടുകാരും ചേർന്ന് കൈയേറിയതായി നിരവധി കേസുകൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല കേസുകളിലും കരസേനാ ഉദ്യോഗസ്ഥർ ഇത്തരം കൈയ്യേറ്റക്കാരുമായി ഇടപാട് നടത്തുന്നതായും ആക്ഷേപമുണ്ട്. ചിലയിടങ്ങളിൽ സൈന്യത്തിന്റെ ഭൂമി കയ്യേറുന്നതിനായി സൈന്യത്തിന്റെ ഭൂമിക്ക് ചുറ്റുമുള്ള ഭൂമി വാങ്ങുകയും പിന്നീട് സൈന്യത്തിന്റെ ഭൂമി പതിയെ കൈയ്യേറുന്നതായും റിപ്പോർട്ടുകളുണ്ട്.

      വിവിധ സംസ്ഥാനങ്ങളിലെ കരസേന കൈയ്യേറ്റ ഭൂമിയുടെ അളവുകൾ (ഏക്കറിൽ)
      ഉത്തർപ്രദേശ് - 1927.0671 ഏക്കർ
      മധ്യപ്രദേശ് - 1660.0222 ഏക്കർ
      മഹാരാഷ്ട്ര - 985.1292 ഏക്കർ
      പശ്ചിമ ബംഗാൾ - 559.555 ഏക്കർ
      ഹരിയാന - 504.4691 ഏക്കർ
      ബീഹാർ - 477.0717 ഏക്കർ
      രാജസ്ഥാൻ - 476.4523 ഏക്കർ
      അസം - 460.5397 ഏക്കർ
      നാഗാലാൻഡ് - 357.53 ഏക്കർ
      ജമ്മു കശ്മീർ - 339.7839 ഏക്കർ
      ജാർഖണ്ഡ് - 304.912 ഏക്കർ
      ഗുജറാത്ത് - 274.7971 ഏക്കർ
      പഞ്ചാബ് - 239.4823 ഏക്കർ
      ഛത്തീസ്ഗഡ് - 165.768 ഏക്കർ
      ഡൽഹി - 147.451 ഏക്കർ
      കർണാടക - 131.7923 ഏക്കർ
      ആന്ധ്രാപ്രദേശ് - 107.4125 ഏക്കർ
      തമിഴ്നാട് - 92.8186 ഏക്കർ
      അരുണാചൽ പ്രദേശ് - 87.8141ഏക്കർ
      തെലങ്കാന - 60.4318 ഏക്കർ
      ഉത്തരാഖണ്ഡ് - 51.7232 ഏക്കർ
      ഹിമാചൽ പ്രദേശ് - 42.7618 ഏക്കർ
      ആൻഡമാൻ നിക്കോബാർ - 23.98 ഏക്കർ
      മേഘാലയ - 11.0855 ഏക്കർ
      മണിപ്പൂർ - 6.1308 ഏക്കർ
      ഗോവ - 5.1166 ഏക്കർ
      കേരളം - 2.6739 ഏക്കർ
      ത്രിപുര - 1 ഏക്കർ
      സിക്കിം - 0.2903 ഏക്കർ
      ലക്ഷദ്വീപ് - 0.08 ഏക്കർ
      Published by:Karthika M
      First published: