• HOME
 • »
 • NEWS
 • »
 • explained
 • »
 • ഫ്ലൂ, കോവിഡ് വാക്സിനുകൾ ഒരുമിച്ച് എടുക്കാമോ? ഇന്ത്യക്കാർക്ക് കോവിഡ് ബൂസ്റ്റർ ഷോട്ട് ആവശ്യമുണ്ടോ?

ഫ്ലൂ, കോവിഡ് വാക്സിനുകൾ ഒരുമിച്ച് എടുക്കാമോ? ഇന്ത്യക്കാർക്ക് കോവിഡ് ബൂസ്റ്റർ ഷോട്ട് ആവശ്യമുണ്ടോ?

ബൂസ്റ്റർ ഡോസിന്റെ ആവശ്യകത, പ്രായം, കഴിഞ്ഞ കോവിഡ് അണുബാധ, രോഗപ്രതിരോധ ശേഷിയില്ലാത്ത അവസ്ഥ എന്നിങ്ങനെ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടാം.

എഐഐഎംഎസ് ഗോരഖ്പുർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സുരേഖ കിഷോർ

എഐഐഎംഎസ് ഗോരഖ്പുർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സുരേഖ കിഷോർ

 • Last Updated :
 • Share this:
  കൊറോണ വൈറസ് പകർച്ചവ്യാധി നമ്മുടെ സാധാരണ ജീവിതം തകർത്തിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇന്ന് സമൂഹം ഭയവും അരക്ഷിതാവസ്ഥയും അനുഭവിച്ചാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. പകർച്ചവ്യാധിയെ കുറിച്ചും മറ്റുമുള്ള തെറ്റായ വിവരങ്ങൾ കാട്ടുതീ പോലെ പടരുന്നതും ആളുകളിൽ ഭീതി വർദ്ധിക്കാൻ കാരണമാണ്. പലരും വൈറസിനെ കൈകാര്യം ചെയ്യുന്നതിനുള്ള വിചിത്രവും തെറ്റായതുമായ രീതികളാണ് അവലംബിക്കുന്നത്. എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിക്കുന്ന ഈ കോളത്തിലൂടെ, കൊറോണ വൈറസ് പാൻഡെമിക്കിനെക്കുറിച്ച് വായനക്കാർക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യമോ വാക്സിനോ സംബന്ധിച്ച ഏത് ചോദ്യവും പരിഹരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

  ഈ ആഴ്ചയിലെ കോളത്തിൽ, എഐഐഎംഎസ് ഗോരഖ്പുർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സുരേഖ കിഷോർ, ഫ്ലൂ വാക്സിനും കോവിഡ് 19 വാക്സിനുകളും ഒരുമിച്ച് എടുക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് ചർച്ച ചെയ്യുന്നത്. കോവിഡ് -19 പകർച്ചവ്യാധി നേരിടുന്നതിൽ കമ്മ്യൂണിറ്റി മെഡിസിൻ വഹിച്ച പങ്കിനെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നുണ്ട്.

  ആശുപത്രിയിൽ അഡ്മിറ്റ് ആവാതെയും മരണ സാധ്യത കുറച്ചും കോവിഡ് 19 കൈകാര്യം ചെയ്യുമെന്ന് അവകാശപ്പെടുന്ന
  ആൻറിവൈറൽ ഗുളികകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

  കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനായി 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) ഇന്ത്യയിൽ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. ഗ്ലൂക്കോസിന്റെ ഒരു അനലോഗ് ആണ്, ഇത് ഗ്ലൈക്കോലൈറ്റിക് പാത്ത്വേ, ആന്റി-ഇൻഫ്ലമേറ്ററി ആക്ഷൻ, വൈറൽ പ്രോട്ടീനുകളുമായുള്ള ഇടപെടൽ എന്നിവ കാരണം ഒരു പ്രധാന കോവിഡ് -19 മരുന്നായി ഇത് ഉയർന്നുവന്നിട്ടുണ്ട്.

  കോവിഡ് -19 വൈറസ് അവയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഗ്ലൈക്കോളിസിസിനെ (കോശങ്ങളാൽ ഗ്ലൂക്കോസിന്റെ തകർച്ച) ആശ്രയിക്കുന്നു. ഗ്ലൈക്കോളിസിസ് തടയുന്നതിലൂടെ, ഇത് വൈറസിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഈ മരുന്ന് അനുബന്ധ ഓക്സിജന്റെ ആവശ്യകത കുറയ്ക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ച COVID-19 രോഗികളെ വേഗത്തിൽ ഭേദമാക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ്.

  പകർച്ചവ്യാധിക്ക് ശേഷം ഡോക്ടർമാർക്കുള്ള മെഡിക്കൽ പരിശീലനത്തിൽ എന്ത് മാറ്റമാണ് സംഭവിച്ചത്? കോവിഡിനിടെ ഡോക്ടർമാരെ പഠിപ്പിക്കുന്ന പുതിയ കാര്യങ്ങൾ എന്തൊക്കെയാണ്?

  ഈ പാൻഡെമിക് പുതിയ അധ്യാപനത്തിനും പരിശീലന രീതികൾക്കുമുള്ള വഴി തുറന്നു എന്നതാണ് പോസിറ്റീവ് ആയിട്ടുള്ള കാര്യം. ഇ-ലേണിംഗ് ടൂളുകൾ ഒരു പരിധിവരെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ തുടർച്ചയും സുരക്ഷിതമായ വിതരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. സ്മാർട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും വ്യാപകമായ ഉപയോഗം വെബ്‌കാസ്റ്റുകൾ, പോഡ്‌കാസ്റ്റുകൾ, വീഡിയോ കോൺഫറൻസിംഗ് എന്നിവയിലൂടെ സംവേദനാത്മക ക്ലാസുകൾ സാധ്യമാക്കി.

  ടെലിമെഡിസിൻ, ടെലികോൺസൾട്ടേഷൻ, കേസുകളുടെ ഓൺലൈൻ ചർച്ച, ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ രോഗികളുടെ വെർച്വൽ പരിശോധന എന്നിവ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങൾക്ക് ചില പരിഹാരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

  രോഗികളിൽ യഥാർത്ഥ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടർമാരുടെ വെർച്വൽ പരിശീലനത്തിനായി സ്കിൽ ലാബുകളുടെ വികസനത്തിന് ഇപ്പോൾ കൂടുതൽ ഊന്നൽ നൽകുന്നുണ്ട്.

  പകർച്ചവ്യാധി സമയത്ത് കമ്മ്യൂണിറ്റി മെഡിസിൻറെ പങ്ക് എങ്ങനെ വികസിച്ചു?

  കോവിഡ് -19 പൊതുജനങ്ങളിൽ പടരുന്നതിനാൽ ഒരു സാമൂഹിക രോഗമായി ഇതിനെ കണക്കാക്കാം. സമൂഹത്തിന്റെ തലത്തിലുള്ള പ്രതിരോധ, ഇടപെടൽ നടപടികളിലൂടെ മാത്രമേ ഇത് നിയന്ത്രിക്കാനാകൂ. "പ്രതിവിധിയെക്കാൾ നല്ലത് പ്രതിരോധം", "മുൻഗണനയുള്ള ജനസംഖ്യ തിരിച്ചറിയാൻ പകർച്ചവ്യാധി ഡാറ്റ ഉപയോഗിക്കൽ" എന്നിവയുടെ മികച്ച ഉദാഹരണമാണ് കോവിഡ് -19.
  കോവിഡ് മാനേജ്‌മെന്റിന്റെ പ്രധാന തത്വങ്ങൾ- 3T (ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്.) ആണ്. കമ്മ്യൂണിറ്റി മെഡിസിന് ഇത് ഉറപ്പാക്കാൻ കഴിയും.

  നമ്മുടെ രാജ്യത്തെ ഗ്രാമീണ ജനതയ്ക്ക് തുല്യമായ ആരോഗ്യ പരിരക്ഷ നൽകാൻ ഇത് സഹായിക്കും. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ നമ്മൾ കണ്ടതുപോലെ, ആശുപത്രികൾക്ക് അമിതഭാരം ഉണ്ടായിരുന്നു. മാത്രമല്ല എല്ലാ രോഗികളെയും ഉൾക്കൊള്ളാൻ കഴിയില്ല. ആശുപത്രിയിൽ പ്രവേശനം ആവശ്യമുള്ള രോഗികളെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഔട്ട്പേഷ്യന്റ് അടിസ്ഥാനത്തിൽ അല്ലെങ്കിൽ വീട്ടിൽ ഐസൊലേഷനിൽ ചികിത്സിക്കാൻ കഴിയും. രോഗികളെ പെട്ടെന്ന് തിരിച്ചറിയൽ, ഒറ്റപ്പെടുത്തൽ, ചികിത്സ, നിരീക്ഷണം എന്നിവ ഉറപ്പാക്കേണ്ടത് പ്രധാനമാണ്.കമ്മ്യൂണിറ്റി മെഡിസിൻറെ പങ്ക് പ്രശ്നത്തിന്റെ അടിത്തട്ടിൽ എത്തുക എന്നതാണ്.

  കോവിഡ് -19 ന്റെ വ്യാപനവും തീവ്രതയും തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പുകളാണ് കമ്മ്യൂണിറ്റി മെഡിസിന്റെ മറ്റൊരു സുപ്രധാന പങ്ക്. മാത്രമല്ല, ഒരു കമ്മ്യൂണിറ്റി തലത്തിൽ സ്ട്രെയിൻ തിരിച്ചുള്ള കോവിഡ് അണുബാധ പടരുന്നതിന്റെ എപ്പിഡെമോളജിക്കൽ ഡാറ്റ, നിയന്ത്രണ നടപടികൾക്ക് പ്രദേശത്ത് മുൻഗണന നൽകാൻ സഹായിക്കും.

  കോവിഡ് വാക്സിനുകളും ഫ്ലൂ ഷോട്ടും ഒരുമിച്ച് എടുക്കുന്നത് സുരക്ഷിതമാണോ? കോവിഡ് വാക്സിനും ഫ്ലൂ ഷോട്ടും തമ്മിലുള്ള ഇടവേള എത്രത്തോളം ആയിരിക്കണം?

  ഒരാൾക്ക് കോവിഡ് വാക്സിനും ഫ്ലൂ ഷോട്ടും ഒരുമിച്ച് എടുക്കാം. ഇതുവഴി ഒരേസമയം കോവിഡ്, ഫ്ലൂ മഹാമാരികളിൽ നിന്ന് രക്ഷനേടാം

  കോവിഡ് 19 ന് ഇന്ത്യക്കാർക്ക് ബൂസ്റ്റർ ഷോട്ടുകൾ ആവശ്യമുണ്ടോ?

  ഇക്കാര്യത്തിൽ ഗവേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. ബൂസ്റ്റർ ഡോസിന്റെ ആവശ്യകത, പ്രായം, കഴിഞ്ഞ കോവിഡ് അണുബാധ, പ്രതിരോധശേഷി, രോഗപ്രതിരോധ ശേഷിയില്ലാത്ത അവസ്ഥ എന്നിങ്ങനെ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടാം. വ്യക്തിഗത കാഴ്ചപ്പാടുകൾക്കും അഭിപ്രായങ്ങൾക്കും ഉപരിയായി നിലവിലുള്ള ഗവേഷണത്തിന്റെ ഫലങ്ങൾ ബൂസ്റ്ററിന്റെ ആവശ്യകത ഭാവിയിൽ വ്യക്തമാക്കിയേക്കും.

  എന്നാൽ കേസുകൾ വർദ്ധിക്കുമ്പോഴും ഈ മാസം ആദ്യം മുതൽ തിരക്കേറിയ ഉത്സവ സീസൺ ആരംഭിക്കുന്നതിനാലും എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ പിന്തുടരേണ്ടത് പ്രധാനമാണ്.
  Published by:Sarath Mohanan
  First published: