• HOME
  • »
  • NEWS
  • »
  • explained
  • »
  • AUGUST 10 WORLD BIO FUEL DAY 2021 HISTORY IMPORTANCE AND THEME NAV

World Biofuel Day 2021: പരിസ്ഥിതിയ്ക്ക് വേണ്ടത് ജൈവ ഇന്ധനങ്ങൾ; വിശേഷ ദിനത്തിന്റെ ചരിത്രവും പ്രമേയവും പ്രത്യേകതകളും

ഡീസല്‍ കണ്ടുപിടിച്ച സര്‍ റുഡോള്‍ഫ് ഡീസല്‍ നിലക്കടലയുടെ എണ്ണ ഉപയോഗിച്ച് ആദ്യമായി ഒരു മെക്കാനിക്കല്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ്, ഓഗസ്റ്റ് 10 ലോക ജൈവ ഇന്ധന ദിനമായി രേഖപ്പെടുത്തിയത്

ജൈവ ഇന്ധനങ്ങളില്‍ സള്‍ഫര്‍ അടങ്ങുന്നില്ല. കൂടാതെ, കാര്‍ബണ്‍ മോണോക്‌സൈഡും മറ്റ് വിഷലിപ്ത പ്രസാരണങ്ങളും ജൈവ ഇന്ധനത്തിന്റെ ഉത്പാദന പ്രക്രിയയില്‍ കുറവാണ്.

ജൈവ ഇന്ധനങ്ങളില്‍ സള്‍ഫര്‍ അടങ്ങുന്നില്ല. കൂടാതെ, കാര്‍ബണ്‍ മോണോക്‌സൈഡും മറ്റ് വിഷലിപ്ത പ്രസാരണങ്ങളും ജൈവ ഇന്ധനത്തിന്റെ ഉത്പാദന പ്രക്രിയയില്‍ കുറവാണ്.

  • Share this:
    ഇന്ന് ഓഗസ്റ്റ് 10, ലോക ജൈവ ഇന്ധന ദിനം. ജൈവ ഇന്ധനങ്ങള്‍ക്ക് പകരം, സാമ്പ്രദായികമല്ലാത്ത രീതിയില്‍ ഖനനം ചെയ്‌തെടുക്കുന്ന മറ്റ് ഇന്ധനങ്ങളെ കുറിച്ച് മാനവരാശിക്ക് ബോധവത്കരണം നല്‍കുകയാണ് ഈ ദിവസം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ജൈവ ഇന്ധനങ്ങള്‍ പുനരുല്‍പ്പാദിപ്പിക്കാവുന്നതും ജൈവപരമായി തന്നെ നശിക്കുന്നതും, സുസ്ഥിരവുമായ ഒരു ഊര്‍ജ്ജ സ്രോതസ്സാണ്. ജൈവ ഇന്ധനങ്ങളുടെ സഹായത്തോടെ ഒരാള്‍ക്ക് ശുദ്ധീകരിക്കാത്ത എണ്ണയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും കുറച്ചു കൂടി വ്യക്തമായ ഒരു ഇന്ധന ക്രമീകരണത്തെ സ്വാഗതം ചെയ്യാനും സാധിക്കും.

    പുല്ല്, വിളകള്‍, മരങ്ങള്‍, കാര്‍ഷിക അവശിഷ്ടങ്ങള്‍ തുടങ്ങിയ ജൈവശാസ്ത്രപരമായ വസ്തുക്കളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ജൈവ ഇന്ധനങ്ങളായി പരിണമിക്കപ്പെടുന്നത്. ചെടികളെ പോലെ പെട്ടന്ന് പുനരുജ്ജീവനം സാധ്യമായ കാര്‍ബണിന്റെ ഏത് സ്രോതസ്സില്‍ നിന്നും ജൈവ ഇന്ധനം ഉത്പ്പാദിപ്പിക്കാന്‍ സാധിക്കും. സാമ്പ്രദായികമായി ഖനനം ചെയ്‌തെടുക്കുന്ന, പെട്രോള്‍, കല്‍ക്കരി, മുതലായ ഇന്ധനങ്ങളെ അപേക്ഷിച്ച് ജൈവ ഇന്ധനങ്ങളില്‍ സള്‍ഫര്‍ അടങ്ങുന്നില്ല. കൂടാതെ, കാര്‍ബണ്‍ മോണോക്‌സൈഡും മറ്റ് വിഷലിപ്ത പ്രസാരണങ്ങളും ജൈവ ഇന്ധനത്തിന്റെ ഉത്പാദന പ്രക്രിയയില്‍ കുറവാണ്.

    ലോക ജൈവ ഇന്ധന ദിനം: ചരിത്രം

    1893 ഓഗസ്റ്റ് 9-നാണ് ഡീസല്‍ കണ്ടുപിടിച്ച സര്‍ റുഡോള്‍ഫ് ഡീസല്‍ നിലക്കടലയുടെ എണ്ണ ഉപയോഗിച്ച് ആദ്യമായി ഒരു മെക്കാനിക്കല്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ്, ഓഗസ്റ്റ് 10 ലോക ജൈവ ഇന്ധന ദിനമായി രേഖപ്പെടുത്തിയത്. വരും നൂറ്റാണ്ടുകളില്‍ ജൈവ എണ്ണകള്‍ സസ്യ എണ്ണകളില്‍ നിന്നും വാതക രൂപത്തിലേക്ക് മാറുമെന്നും, അങ്ങനെ വരും നൂറ്റാണ്ടുകള്‍ വ്യത്യസ്തമായ മെക്കാനിക്കല്‍ എഞ്ചിനുകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ഏകദേശം ഒന്നര നൂറ്റാണ്ട് മുന്‍പ് പ്രവചിച്ചിരുന്നു. ഈ പരീക്ഷണത്തെ അനുസ്മരിച്ചാണ് ലോക ജൈവ ഇന്ധന ദിനം ആഘോഷിക്കുന്നത്.

    ലോക ജൈവ ഇന്ധന ദിനം: പ്രാധാന്യം

    ഈ ദിവസത്തില്‍ സര്‍ക്കാരുകളും സ്വകാര്യ സംഘടനകളും, സംസ്‌കരിച്ച് എടുക്കുന്ന ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളെ കുറിച്ചുള്ള ബോധവത്ക്കരണവും, ഇതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിപാടികളും മറ്റും ആവിഷ്‌കരിക്കാറുണ്ട്. 2019-ല്‍ ആരോഗ്യ മന്ത്രാലയവുമായി ഒത്തു ചേര്‍ന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, 'ഉപയോഗിച്ച ഭക്ഷ്യ എണ്ണയുടെ പുനരുപയോഗ' സംരഭം ആരംഭിച്ചിരുന്നു. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മറ്റും ഉപയോഗിച്ച എണ്ണ അവിടെ നിന്ന് ശേഖരിച്ച് ബയോഡീസല്‍ പ്ലാന്റുകളിലേക്ക് മിശ്രണത്തിനായി അയക്കുന്ന പദ്ധതിയാണ് അത്.

    ലോക ജൈവ ഇന്ധന ദിനം: പ്രമേയം

    നേരത്തെ ജൂണില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക പാരിസ്ഥിതിക ദിന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി പങ്കെടുക്കുകയുണ്ടായി. അന്ന് പ്രധാനമന്ത്രി 'മെച്ചപ്പെട്ട പരിസ്ഥിതിയ്ക്ക് ജൈവ ഇന്ധനങ്ങളാണ് വേണ്ടത്' എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ ലോക ജൈവ ഇന്ധന ദിനത്തിനായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എതനോളും ബയോഗ്യാസും ഉപയോഗിക്കുന്ന കര്‍ഷകരുടെ അനുഭവങ്ങള്‍ കേട്ടതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.
    Published by:Naveen
    First published:
    )}