നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Autumn Equinox 2021: ശരത്കാല ഉത്തരായനം; ലോകമെമ്പാടും ഈ ദിവസം ആഘോഷിക്കുന്നത് എങ്ങനെ?

    Autumn Equinox 2021: ശരത്കാല ഉത്തരായനം; ലോകമെമ്പാടും ഈ ദിവസം ആഘോഷിക്കുന്നത് എങ്ങനെ?

    ഈ വര്‍ഷത്തെ ഉത്തരായനം സംഭവിക്കുന്നത് സെപ്റ്റംബര്‍ 23 വ്യാഴാഴ്ചയാണ്, അതായത് ഇന്ന്. ദിവസത്തിന്റെ ദൈര്‍ഖ്യം 12 മണിക്കൂറും 06 മിനിറ്റും 34 സെക്കന്റുമായിരിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഭൂമി സൂര്യനു ചുറ്റും കറങ്ങി കൊണ്ടേയിരിക്കുകയാണെന്ന് അറിയാമല്ലോ. ഈ സ്ഥിരമായ കറക്കം മൂലം ഭൂമിയുടെ പല സ്ഥലങ്ങളിലും തുല്യമായല്ല സൂര്യപ്രകാശം ലഭ്യമാകുന്നത്. അതിനാല്‍ തന്നെ ഭൂമി തന്റെ അച്ചുതണ്ടില്‍ ചെറുതായി ചരിഞ്ഞാണ് നില കൊള്ളുന്നത്. ഭൂമിയ്ക്ക് ചരിവില്ലാതെയിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
      ഭൂമിയ്ക്ക് ആ ചരിവ് ഇല്ലായിരുന്നു എങ്കില്‍ ഋതുക്കള്‍ മാറ്റമില്ലാതെ തുടരുമായിരുന്നു. അതായത് വസന്തമാണെങ്കിലും, മണ്‍സൂണ്‍ ആണങ്കിലും മഞ്ഞു കാലമായിരുന്നു എങ്കിലും അത് തന്നെ മാറ്റമില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കും.

      അത്തരമൊരവസ്ഥയിലേക്ക് നയിക്കുന്നത്, ഭൂമധ്യരേഖയ്ക്ക് മുകളില്‍ സ്ഥാനമാറ്റമില്ലാതെ തുടരുമായിരുന്ന സൂര്യന്റെ സ്ഥാനമാണ്. സൂര്യന്‍ അങ്ങനെ തുടര്‍ന്നാല്‍ ഭൂമിയുടെ ഓരോ ഭാഗത്തും ലഭിക്കുന്ന സൂര്യ പ്രകാശവും എന്നും ഒരേ നിലയില്‍ തന്നെ തുടരും.

      സൂര്യന്‍ കൃത്യമായി ഭൂമധ്യരേഖയ്ക്ക് മുകളില്‍ വരാത്ത ദിവസങ്ങളുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലാണ് നമുക്ക് രാവും പകലും ഒരേ സമയ ദൈര്‍ഖ്യത്തില്‍ എത്തുന്നത്. അതായത് രാത്രിയും പകലും ഏകദേശം 12 മണിക്കൂര്‍ ദൈര്‍ഖ്യത്തില്‍ 24 മണിക്കൂര്‍ സമയം പൂര്‍ത്തിയാക്കും. ഇങ്ങനെ സംഭവിക്കുന്ന ജ്യോതിശാസ്ത്രപരമായ മുഹൂര്‍ത്തങ്ങളെയാണ് തുല്യദിനരാത്രകാലം എന്ന് വിശേഷിപ്പിക്കുന്നത്. ഇംഗ്ലീഷില്‍ ഈ പദം ഉച്ചരിക്കുന്നത് ഇക്വിനോക്‌സ് (equinox) എന്നാണ്. രണ്ട് ലാറ്റിൻ പദങ്ങള്‍ ചേര്‍ന്നാണ് ഈ പദം രൂപപ്പെട്ടത്. എയ്ക്വസ് (aequus) അഥവാ തുല്യം എന്ന പദവും നോക്‌സ് (nox) അഥവാ രാത്രിയെന്ന പദവുമാണവ.

      ഭൂമിയിലെ ഋതുക്കളില്‍ മാറ്റം വരുത്തിക്കൊണ്ട് വര്‍ഷത്തില്‍ രണ്ട് തവണയാണ് ഈ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവുക. ഒന്ന് വസന്തകാലത്തിലും മറ്റൊന്ന് കൊയ്ത്തുകാലം അഥവാ ശരത്കാലത്തിലും. ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലത്തിലെ തുല്യദിനരാത്രം മാര്‍ച്ചിലും (മാര്‍ച്ച് 20നോ 21നോ ആണ് വരാറ്), അതുപോലെ ശരത്കാല തുല്യദിനരാത്രം സെപ്റ്റംബറിലാണ് (സെപ്റ്റംബര്‍ 22 അല്ലങ്കില്‍ 23) സംഭവിക്കുക. ഇതിനെ യഥാക്രമം ദക്ഷിണായനമെന്നും ഉത്തരായനെന്നും വിളിക്കപ്പെടുന്നു.
      ദക്ഷിണാര്‍ത്ഥ ഗോളത്തില്‍ ഈ ഋതുക്കള്‍ മാറുന്നത് വിപരീത സമയങ്ങളിലാണ്. ഉത്തരാര്‍ത്ഥ ഗോളത്തില്‍ ദക്ഷിണായനം സംഭവിക്കുമ്പോള്‍ ദക്ഷിണാര്‍ത്ഥ ഗോളത്തില്‍ ഉത്തരായനത്തിന്റെ സമയമായിരിക്കും. അതു പോലെ തന്നെ തിരിച്ചും സംഭവിക്കുന്നു.
      നാം ശരത്കാലത്തില്‍ സംഭവിക്കുന്ന ഉത്തരായന സമയം കടന്നു കഴിഞ്ഞാല്‍ പിന്നെ യാത്ര തിരിക്കുന്നത് ആ വര്‍ഷത്തെ ശൈത്യകാലത്തേക്കാണ്. ശൈത്യകാലമാകുമ്പോള്‍ ദിവസങ്ങളുടെ ദൈര്‍ഖ്യം കുറഞ്ഞു രാത്രികളുടെ ദൈര്‍ഖ്യം കൂടിയും അനുഭവപ്പെട്ടു തുടങ്ങും.

      എന്നാണ് ഇന്ത്യയില്‍ ഉത്തരായനം സംഭവിക്കുന്നത്?
      ഇന്ത്യ എന്ന ഭൂപ്രദേശം ഉത്തരാര്‍ത്ഥ ഗോളത്തിലാണ് സ്ഥി ചെയ്യുന്നത്. അതിനാല്‍ ഈ വര്‍ഷത്തെ ഉത്തരായനം സംഭവിക്കുന്നത് സെപ്റ്റംബര്‍ 23 വ്യാഴാഴ്ചയാണ്, അതായത് ഇന്ന്. ഉത്തരായനത്തിലെ ദിവസം ആരംഭിക്കുന്നത് രാവിലെ 06:09നാണ്. അതു പോലെ സൂര്യാസ്തമയ സമയം വൈകിട്ട് 06:16നുമാണ്. ദിവസത്തിന്റെ ദൈര്‍ഖ്യം 12 മണിക്കൂറും 06 മിനിറ്റും 34 സെക്കന്റുമായിരിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

      ഇന്നത്തെ ദിവസം കഴിയുമ്പോള്‍ മുതല്‍ ദിവസങ്ങളുടെ ദൈര്‍ഖ്യം കുറഞ്ഞു വരാന്‍ തുടങ്ങും. ഉദ്ദാഹരണത്തിന്, അടുത്ത ദിവസമായ സെപ്റ്റംബര്‍ 24ന് ദിവസത്തിന്റെ ദൈര്‍ഖ്യം 12 മണിക്കൂര്‍ 04 മിനിറ്റ് 52 സെക്കണ്ട് എന്ന നിലയില്‍ കുറഞ്ഞു വരും. ഭൂമിയുടെ കരഭാഗത്തിന്റെ 67.3 ശതമാനവും ഉത്തരാര്‍ത്ഥ ഗോളത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതില്‍ വടക്കന്‍ അമേരിക്കയും, മധ്യ അമേരിക്കയും, യൂറോപ്പും ഉള്‍പ്പെടുന്നു. കൂടാതെ, തെക്കന്‍ അമേരിക്കയുടെ വടക്കു ഭാഗങ്ങള്‍ ഒഴിച്ചാല്‍, ഏഷ്യാ വന്‍കരയുടെ പ്രധാനഭാഗങ്ങളും, വടക്കന്‍ അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗവും ഉത്തരാര്‍ത്ഥ ഗോളത്തിലാണ് സ്ഥിതി ചെയ്യുന്നത്.

      ഉത്തരാര്‍ത്ഥ ഗോളത്തില്‍ വേനല്‍ക്കാലം ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയാണ് അനുഭവപ്പെടുക. അതുപോലം മഞ്ഞു കാലം ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയും അനുഭവപ്പെടുന്നു.
      ലോകമെമ്പാടും തുല്യദിനരാത്ര ദിവസങ്ങള്‍ ആഘോഷിക്കാറുണ്ട്. ഉത്തരായന ദിവസം ലോകമെമ്പാടുള്ള ആളുകള്‍ പല തരത്തിലാണ് വരവേല്‍ക്കുന്നത്. ഉത്തരായന ദിനത്തില്‍ പ്രത്യക്ഷപ്പെടുന്ന പൂര്‍ണ്ണ ചന്ദ്രനെ കൊയ്ത്തുകാല പൂര്‍ണ്ണ ചന്ദ്ര ബിംബമായാണ് ആഘോഷിക്കുന്നത്. കാരണം ഒരു വര്‍ഷത്തെ ഏറ്റവും പ്രകാശമുള്ളവും വലുപ്പമുള്ളതുമായ ചന്ദ്രരൂപമാണത്. കൊയ്ത്തുകാല പൂര്‍ണ്ണ ചന്ദ്രനൊപ്പമാണ് ആഘോഷകാലം തുടങ്ങുന്നത്.

      ഇന്ത്യയില്‍ ഈ പൂര്‍ണ്ണ ചന്ദ്രനെ ഭദ്രപദ പൂര്‍ണ്ണിമ എന്നു വിശേഷിപ്പിക്കുന്നു. കൂടാതെ മരിച്ചു പോയ ആളുകളെ ഓര്‍മ്മിക്കുകയും അവരോട് പ്രാത്ഥിക്കുകയും ചെയ്യുന്ന പിതൃപക്ഷവും ഇതിനോടൊപ്പം ആചരിച്ച് വരുന്നു. പല രാജ്യങ്ങളിലും കൊയ്ത്തുകാല പൂര്‍ണ്ണ ചന്ദ്രന്‍ വിളവെടുപ്പുകാലത്തിന്റെയും ആഘോഷകാലത്തിന്റെയും തുടക്കവുമായാണ് എത്തുന്നത്. നൂറ്റാണ്ടുകളായി ഏതാണ്ട് ഇതേ സമയത്താണ് ചൈന, ഷ്യോങ്ക്യൈ ജൈ എന്ന മധ്യ വസന്തകാലം ആഘോഷിക്കുന്നത്. ഇതേ സമയത്ത് കൊറിയക്കാര്‍ ചുസെയോക്ക് എന്ന ആഘോഷവും ആചരിച്ച് പോരുന്നു. യൂറോപ്പിലെ ജനങ്ങള്‍ ഈ ദിവസം പാട്ടു നൃത്തവുമായി വരവേല്‍ക്കുന്നു. പുതിയ കാലത്തെ എതിരേല്‍ക്കാനായി ലണ്ടനില്‍ ആളുകള്‍ പ്രിംറോസ് ഹില്ലില്‍ ഒത്തു ചേരുന്നു.

      തെക്കന്‍ കാലിഫോര്‍ണിയയിലുള്ള ഒരു പ്രാദേശിക അമേരിക്കന്‍ ഗോത്ര വിഭാഗമായ ചുമാഷ് സമൂഹം, ഈ ദിനം ഹുതാഷ് എന്ന ദിനമായാണ് ആഘോഷിക്കുന്നത്. അതേസമയം ജപ്പാനില്‍ ഉത്തരായന ദിനം ഹിഗാന്‍ എന്ന ദിനമായാണ് ആചരിക്കുന്നത്, ഇന്നേ ദിവസം ജപ്പാനില്‍ പൊതു അവധി കൂടിയാണ്.
      Published by:Sarath Mohanan
      First published:
      )}