• HOME
  • »
  • NEWS
  • »
  • explained
  • »
  • അതീവരഹസ്യമായ നീക്കങ്ങൾ; അൽ ഖ്വയ്ദ തലവൻ സവാഹിരിയെ സിഐഎ വധിച്ചതിങ്ങനെ

അതീവരഹസ്യമായ നീക്കങ്ങൾ; അൽ ഖ്വയ്ദ തലവൻ സവാഹിരിയെ സിഐഎ വധിച്ചതിങ്ങനെ

ജൂലൈ 30 ന് കാബൂളിൽ അമേരിക്ക നയത്തിയ ഡ്രോൺ ആക്രമണത്തിലാണ് അയ്മാൻ അൽ-സവാഹിരി കൊല്ലപ്പെട്ടത്. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന്റെ സൂത്രധാരൻ കൂടിയാണ് സവാഹിരി

 (Image: Reuters File)

(Image: Reuters File)

  • Last Updated :
  • Share this:
    അൽ-ഖ്വയ്ദ നേതാവും ബിൻ ലാദന്റെ പിൻഗാമിയുമായിരുന്ന അയ്മാൻ അൽ-സവാഹിരിയെ (Ayman al-Zawahir) ഡ്രോൺ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തി.  (al-Qaeda). 2011 മെയ് മാസത്തിൽ, അൽ-ഖ്വയ്ദ സ്ഥാപകനും അന്നത്തെ തലവനുമായിരുന്ന ഒസാമ ബിൻ ലാദനെ (Osama bin Laden) പാക്കിസ്ഥാനിൽ വെച്ച് അമേരിക്കയുടെ പ്രത്യേക സേന വധിച്ചിരുന്നു. അതിനു ശേഷം, അൽ-ഖ്വയ്ദ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. ജൂലൈ 30 ന് കാബൂളിൽ അമേരിക്ക നയത്തിയ ഡ്രോൺ ആക്രമണത്തിലാണ് അയ്മാൻ അൽ-സവാഹിരി കൊല്ലപ്പെട്ടത്. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന്റെ സൂത്രധാരൻ കൂടിയാണ് സവാഹിരി. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ഒസാമ ബിൻ ലാദൻ കൊല്ലപ്പെടുന്ന സമയത്ത് അമേരിക്കൻ വൈസ് പ്രസിഡന്റ് ആയിരുന്നു ജോ ബൈഡൻ. അന്ന് ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്.

    അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയാണ് (Central Intelligence Agency (CIA)) ഡ്രോൺ ആക്രമണം നടത്തിയത്. അതീവ രഹസ്യമായ പല ഘട്ടങ്ങളിലൂടെയാണ് സിഐഎ സവാഹിരിയുടെ താവളം കണ്ടെത്തിയതും ഓപ്പറേഷൻ ആസൂത്രണം ചെയ്തും. അതേക്കുറിച്ച് വിശ​ദമായി അറിയാം.

    തിരിച്ചറിയൽ (Identification): സവാഹിരിയെ പിന്തുണയ്ക്കുന്ന ഒരു ശൃംഖലയെക്കുറിച്ച് കുറച്ച് വർഷങ്ങളായി അമേരിക്കക്ക് അറിയാമായിരുന്നു എന്ന് ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനു ശേഷവും രാജ്യത്തെ അൽ-ഖ്വയ്ദയുടെ സാന്നിധ്യം ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. ഈ വർഷം ആദ്യം സവാഹിരിയും കുടുംബവും അഫ്ഗാൻ തലസ്ഥാനത്തെ സുരക്ഷിതമായ വീട്ടിലേക്ക് മാറിയതായി തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.

    സ്ഥിരീകരണം (The confirmation): സവാഹിരി ആ വീട്ടിൽ തന്നെ ഉണ്ടെന്ന് സിഐഎ സ്ഥിരീകരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ സവാഹിരിയുടെ ദിനചര്യകളെല്ലാം സിഐഎ മനസിലാക്കി. തുടർന്ന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഉൾപ്പെടെയുള്ള ബൈഡൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞു. അവർ പ്രസിഡന്റിനെയും ഇക്കാര്യം അറിയിച്ചു.

    Also Read- Ayman al-Zawahiri| അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരി യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    ബിൽഡ്-അപ്പ് (The build-up): തൊട്ടടുത്ത ആഴ്ചകളിൽ സവാഹിരിയെ കൊലപ്പെടുത്താനുള്ള ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായി ബൈഡൻ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. എന്നാൽ, സാധാരണക്കാരും സവാഹിരിയുടെ ബന്ധുക്കളും കൊല്ലപ്പെടരുതെന്നും ബൈഡൻ മുന്നറിയിപ്പു നൽകി.

    അന്തിമ അം​ഗീകാരം (The final go-ahead): ജൂലൈ 25 ന് നടന്ന ഒരു അന്തിമ യോഗത്തിൽ, സാധാരണക്കാർക്ക് യാതൊരു അപകടവും ഉണ്ടാകാതെ ഓപ്പറേഷൻ നടത്താൻ സർക്കാർ തീരുമാനിച്ചു.

    ‍ഡ്രോൺ ആക്രമണം (The strike): ജൂലൈ 30-ന് ഇന്ത്യൻ സമയം രാവിലെ 7:18 നായിരുന്നു അമേരിക്കയുടെ ഡ്രോൺ ആക്രമണം. വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന അൽ-സവാഹിരിക്കു നോരെ സിഐഎയുടെ ഡ്രോൺ മിസൈലുകൾ വിക്ഷേപിച്ചു.
    Published by:Anuraj GR
    First published: