നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Bank Holidays| നവംബർ മാസത്തിൽ 17 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; അവധി ദിനങ്ങൾ അറിയാം

    Bank Holidays| നവംബർ മാസത്തിൽ 17 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; അവധി ദിനങ്ങൾ അറിയാം

    bank holiday

    bank holiday

    • Share this:
      അടുത്ത മാസം പകുതിയോളം ദിവസങ്ങള്‍ പൊതുമേഖലയിലും (public sector)സ്വകാര്യമേഖലയിലും(Private sector) പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍(Banks) അടഞ്ഞു കിടക്കുമെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം തീരുന്നതിന് മുന്‍പുള്ള അവസാന മാസത്തിലെ 17 ദിവസങ്ങളും ബാങ്കുകള്‍ അടഞ്ഞു കിടക്കും (Bank Holidays)എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യ ഒട്ടാകെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാധകമാകുന്ന വിവിധ തരം ആഘോഷങ്ങളുടെ ഭാഗമായാണ് ഈബാങ്ക് അവധികള്‍. അതിനാല്‍ അടുത്ത മാസത്തില്‍ നിങ്ങള്‍ ബാങ്ക് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഈ ദിവസങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക, അതു വഴി തടസ്സമില്ലാതെ സേവനങ്ങൾ നേടിയെടുക്കുക.

      നിങ്ങൾ അറിഞ്ഞിരിക്കേണ്ടഒരു പ്രധാന കാര്യം, സംസ്ഥാനാടിസ്ഥാനത്തിലുള്ള അവധി ദിനങ്ങളിൽ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി ആയിരിക്കില്ല എന്നതാണ്. അതാത് സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ ചില ശാഖകൾ മാത്രമേ ഈ ദിവസങ്ങളിൽ അടച്ചിടുകയുള്ളൂ എന്നാണ് ആർ ബി ഐ നൽകുന്ന വിവരം. ആ കുറച്ച് ദിവസങ്ങൾ ഒഴികെയുള്ള മറ്റു ദിവസങ്ങളിൽ ബാങ്ക് സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതായിരിക്കും. കൂടാതെ രാജ്യത്തെല്ലായിടത്തും ഈ അവധികൾ ഒരേ ദിവസമായിരിക്കണം എന്ന് നിര്ബന്ധമില്ല. ഉദാഹരണത്തിന്, കന്നഡ രാജ്യോത്സവത്തെ തുടർന്ന് ബാങ്കുകൾ ബെംഗളൂരുവിൽ പ്രവർത്തിക്കുകയില്ല, എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അന്നേ ദിവസം സാധാരണ രീതിയിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകുന്നതാണ്.

      റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഈ അവധി ദിവസങ്ങളെക്കുറിച്ച് കൃത്യമായ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 11 ദിവസങ്ങളിലാണ് ബാങ്കുകൾക്ക് അവധി ഉണ്ടാവുക എന്ന്പട്ടികയിൽ വ്യക്തമാക്കുന്നു. ബാക്കി വരുന്ന ദിവസങ്ങൾ വാരാന്ത്യ അവധി ദിനങ്ങളാണ്. വാരാന്ത്യ അവധി ദിനങ്ങളിൽ എല്ലാ ഞായറാഴ്ചകളും, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉൾപ്പെടുന്നു. മൂന്നു വിഭാഗങ്ങളിലായാണ് ആർ ബി ഐ നിർവ്വചിച്ചിരിക്കുന്ന അവധി ദിനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലുള്ള ആഘോഷങ്ങൾ, മതപരമായ അവധി ദിനങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിങ്ങനെയാണ് പട്ടിക തിരിച്ചിരിക്കുന്നത്.

      അവധി ദിനങ്ങൾക്കായുള്ള കേന്ദ്ര ബാങ്കിന്റെ വിജ്ഞാപനം, 'ഹോളിഡേ അണ്ടർ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ്', 'റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ', 'ബാങ്കുകളുടെ അക്കൗണ്ടുകൾ ക്ലോസിംഗ് ദിനങ്ങൾ' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്ക് കീഴിലായാണ്അവധി ദിനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വിജ്ഞാപനം ബാധകമാകുന്ന അവധി ദിവസങ്ങളിൽ പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവ ഉൾപ്പെടുന്ന എല്ലാ ബാങ്കുകളുടെയും എല്ലാ ശാഖകളും അടഞ്ഞുകിടക്കും എന്നാണ് ആർ ബി ഐ അറിയിക്കുന്നത്.

      Also Read-Petrol Diesel Price|പിടി തരാതെ ഇന്ധനവില മേൽപോട്ട്; തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110 രൂപ

      ആർബിഐ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ പട്ടിക അനുസരിച്ച്, റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യ ദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബർ 2), ക്രിസ്മസ് ദിനം (ഡിസംബർ 25) എന്നീ ദിനങ്ങളിൽ രാജ്യത്തെ ഒരു ബാങ്കുകളും പ്രവർത്തിക്കുന്നതല്ല. ദീപാവലി, ക്രിസ്മസ്, ഈദ്, ഗുരുനാനാക് ജയന്തി, ദുഃഖവെള്ളി തുടങ്ങിയ ആഘോഷവേളകളിലും ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും ബാങ്കുകൾക്ക് നിർബന്ധിത അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

      വരാനിരിക്കുന്ന മാസത്തെ അവധികളുടെ പട്ടികയിൽ, നവംബർ 4 ന് ദീപാവലി ദിനത്തിൽ ബംഗളൂരു ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും. ഈ അവധി ദിവസം ഒഴിച്ചാൽ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഒരുപോലെ ബാധകമാവുക വാരാന്ത്യ അവധി ദിനങ്ങൾ മാത്രമാണ്. എന്നാൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള അവധി ദിവസങ്ങളെക്കുറിച്ച് കൂടുതലറിയാൻ, നിങ്ങളുടെ അടുത്തുള്ള ബാങ്ക് ശാഖകൾ സന്ദർശിക്കുക.

      2021 നവംബർ മാസത്തിൽ ആർ ബി ഐയുടെ മാനദണ്ഡപ്രകാരമുള്ള എല്ലാ അവധി ദിനങ്ങളുടെയും മുഴുവൻ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു: (നവംബർ 1 മുതലുളള അവധി ദിനങ്ങളാണിത്)

      നവംബർ 1: കന്നഡ രാജ്യോത്സവ/കുട് – ബംഗളുരു, ഇംഫാൽ

      നവംബർ 3: നാരകാ ചതുർദശി - ബംഗളുരു

      നവംബർ 4: ദീവാലി അമാവാസായ (ലക്ഷ്മി പൂജ)/ ദീപാവലി/ കാളീ പൂജ – അഗർത്തല, അഹ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഡെഹ്രഡൂൺ, ഗാങ്ടോക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇംഫാൽ, ജയ്പ്പൂർ, ജമ്മു, കാൻപൂർ, കൊച്ചി, കൊൽക്കട്ട, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂ ഡൽഹി, പനാജി, പാറ്റ്ന, റായ്പ്പൂർ, റാഞ്ചി, ഷില്ലോങ്, ഷിംല, ശ്രീനഗർ, തിരുവനന്തപുരം

      നവംബർ 5: ദിവാലി (ബലി പ്രതിപാദ) /വിക്രം സംവന്ത് പുതു വർഷ ദിനം/ഗോവർദ്ധന പൂജ – അഹ്മദാബാദ്, ബേലാപൂർ, ബംഗളുരു, ഡെഹ്രാഡൂൺ, ഗാങ്ടോക്ക്, ജെയ്പ്പൂർ, കാൻപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ

      നവംബർ 6: ഭായ് ദജ്/ ചിത്രഗുപ്ത ജയന്തി/ ലക്ഷ്മി പൂജ/ ദീപാവലി/ നീങ്കോൾ ചക്കൌബ – ഗാങ്ടോക്ക്, ഇംഫാൽ, കാൻപൂർ, ലഖ്‌നൗ, ഷിംല

      നവംബർ 10: ഛത് പൂജ/ സൂര്യ പഷ്തി, ദല ഛത് (സായൻ ആർധ്യ) – പാറ്റ്ന, റാഞ്ചി

      നവംബർ 11: ഛത് പൂജ - പാറ്റ്ന

      നവംബർ 12: വംഗല ഉത്സവം - ഷില്ലോങ്

      നവംബർ 19: ഗുരു നാനാക് ജയന്തി/ കാർത്തിക പൂർണ്ണിമ – ഐസ്വാൾ, ബേലാപ്പൂർ, ഭോപ്പാൽ, ചണ്ഡിഗഡ്, ഡെഹ്രാഡൂൺ, ഹൈദരാബാദ്, ജെയ്പ്പൂർ, ജമ്മു, കാൻപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പ്പൂർ, ന്യൂ ഡൽഹി, റായ്പ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ

      നവംബർ 22: കനകദാസ ജയന്തി - ബംഗളുരു

      നവംബർ 23: സെങ് കുറ്റ്സ്നെം - ഷില്ലോങ്

      വിവിധ സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായ അവധി ദിനങ്ങൾ കൂടാതെരാജ്യത്തെ ബാങ്കുകൾക്ക് പൊതുവായി ബാധകമായ വാരാന്ത്യ അവധി ദിനങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു:

      നവംബർ 7: ഞായർ

      നവംബർ 13: നവംബർ മാസത്തെ രണ്ടാം ശനി

      നവംബർ 14: ഞായർ

      നവംബർ 21: ഞായർ

      നവംബർ 27: നവംബർ മാസത്തെ നാലാം ശനി

      നവംബർ 28: ഞായർ
      Published by:Naseeba TC
      First published:
      )}