HOME » NEWS » Explained » BENEFITS AVAILABLE UNDER EPFO SCHEME FOR COVID HIT FAMILIES GH

Explained | കോവിഡ് ബാധിത കുടുംബങ്ങൾക്ക് ഇപിഎഫ്ഒ സ്കീമിന് കീഴിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ

മരണമടഞ്ഞ ജീവനക്കാരുടെ യോഗ്യതയുള്ള കുടുംബാംഗങ്ങൾക്ക് 2.5 ലക്ഷം രൂപയുടെ മിനിമം ആനുകൂല്യം ലഭിക്കും. മരണത്തിന് മുമ്പ് ജീവനക്കാരൻ ഒന്നോ അതിലധികമോ സ്ഥാപനങ്ങളിൽ തുടർച്ചയായി 12 മാസം ജോലി ചെയ്തിരിക്കണം എന്നുമാത്രം.

News18 Malayalam | Trending Desk
Updated: June 2, 2021, 3:00 PM IST
Explained | കോവിഡ് ബാധിത കുടുംബങ്ങൾക്ക് ഇപിഎഫ്ഒ സ്കീമിന് കീഴിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ
(പ്രതീകാത്മക ചിത്രം)
  • Share this:
കോവിഡ് മഹാമാരിക്കിടയിൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ - EPFO) കീഴിൽ തൊഴിൽ മന്ത്രാലയം നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മൂലം മരണമടഞ്ഞ വ്യക്തി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് (ESIC) കീഴിൽ ഇൻഷ്വർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ആശ്രിതർക്ക് പെൻഷൻ, എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം (EDLI) പ്രകാരം പരമാവധി ഇൻഷുറൻസ് തുക എന്നിവ ഈ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

ഈ നടപടികൾ, വരിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം ആവശ്യമായ സാമ്പത്തിക പിന്തുണയും നൽകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇപിഎഫ്ഒയുടെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം:

KPCC President | പുതിയ KPCC അധ്യക്ഷനായി ഇനിയും കാത്തിരിക്കണം; സമവായം ഉണ്ടാക്കാൻ താരിഖ് അൻവർ കേരളത്തിൽ എത്തും

ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് ആനുകൂല്യത്തിന്റെ വർദ്ധനവ്

ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് ആനുകൂല്യം 7 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡി‌എൽ‌ഐ - EDLI) പദ്ധതി പ്രകാരം ഇപി‌എഫ്‌ഒ പരമാവധി ഉറപ്പ് നൽകുന്ന ആനുകൂല്യമാണ് 7 ലക്ഷം രൂപയായി ഉയർത്തിയത്. ഇപിഎഫ് സ്കീമിന്റെ എല്ലാ വരിക്കാർക്കും നൽകേണ്ട നിർബന്ധിത ഇൻഷുറൻസ് പരിരക്ഷയാണ് ഈ സ്കീം.

ഇഡി‌എൽ‌ഐ പ്രകാരം, സേവന കാലയളവിൽ, ഇൻ‌ഷ്വർ ചെയ്ത വ്യക്തിക്ക് മരണം സംഭവിച്ചാൽ രജിസ്റ്റർ ചെയ്ത നോമിനിക്ക് ഒരു വലിയ തുക ലഭിക്കും. എന്നാൽ, ക്ലെയിം തുക മരണപ്പെട്ടയാളുടെ ജോലിയുടെ അവസാന 12 മാസങ്ങളിൽ നേടിയ ശമ്പളത്തെ ആശ്രയിച്ചിരിക്കും. ഇത് ഇപ്പോൾ പരമാവധി 7 ലക്ഷം രൂപ വരെയായി ഉയർത്തി. 2020 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം മിനിമം മരണ പരിരക്ഷ 2.5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു.

ആനുകൂല്യത്തിന്റെ വർദ്ധനവ് കൊണ്ട് മാത്രമല്ല, തൊഴിൽ വ്യതിയാനങ്ങൾ കണക്കിലെടുക്കാതെ ഇത് പ്രയോജനപ്പെടുത്താൻ കഴിയുമെന്നതിനാൽ ഇത് പ്രയോജനകരമായ മാറ്റമാണെന്ന് ഷാർദുൽ അമർചന്ദ് മംഗൽദാസ് ആൻഡ് കമ്പനിയുടെ പങ്കാളി പൂജ രാംചന്ദാനി പറയുന്നു. അതുവഴി മരിച്ചയാളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കും.

മരണമടഞ്ഞ ജീവനക്കാരുടെ യോഗ്യതയുള്ള കുടുംബാംഗങ്ങൾക്ക് 2.5 ലക്ഷം രൂപയുടെ മിനിമം ആനുകൂല്യം ലഭിക്കും. മരണത്തിന് മുമ്പ് ജീവനക്കാരൻ ഒന്നോ അതിലധികമോ സ്ഥാപനങ്ങളിൽ തുടർച്ചയായി 12 മാസം ജോലി ചെയ്തിരിക്കണം എന്നുമാത്രം.

രണ്ടാം കോവിഡ് അഡ്വാൻസ് ലഭ്യത

രാജ്യത്തെ രണ്ടാമത്തെ കോവിഡ് തരംഗം കണക്കിലെടുത്ത് രണ്ടാമത്തെ കോവിഡ് -19 അഡ്വാൻസ് നേടാൻ അഞ്ച് കോടിയിലധികം വരിക്കാരെ ഇപിഎഫ്ഒ അനുവദിച്ചു. ഈ വ്യവസ്ഥ പ്രകാരം, മൂന്ന് മാസത്തേക്കുള്ള അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അല്ലെങ്കിൽ ഇപിഎഫ് അക്കൗണ്ടിലെ അംഗത്തിന്റെ ക്രെഡിറ്റിലുള്ള തുകയുടെ 75 ശതമാനം (ഇവയിൽ ഏതാണോ കുറവ് അത്) അഡ്വാൻസായി പിൻവലിക്കാവുന്നതാണ്. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല.

രണ്ടാമത്തെ കോവിഡ്-19 അഡ്വാൻസ് പിൻവലിക്കാനുള്ള വ്യവസ്ഥയും പ്രക്രിയയും ആദ്യ അഡ്വാൻസിന്റെ കാര്യത്തിലെന്ന പോലെ തന്നെയാണ്. കഴിഞ്ഞ വർഷം തുടക്കത്തിൽ, റിട്ടയർമെന്റ് ഫണ്ട് ബോഡി അംഗങ്ങളെ കോവിഡ് -19നെ തുടർന്ന് അഡ്വാൻസ് പിൻവലിക്കാൻ അനുവദിച്ചിരുന്നു.

Keywords: EPFO, COVID 19, EPF, ഇപിഎഫ്ഒ, ഇപിഎഫ്, കോവിഡ് 19
Published by: Joys Joy
First published: June 2, 2021, 2:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories