നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇങ്ങനെ

  Explained: ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇങ്ങനെ

  ലോകത്തെ വിവിധ ഗവൺമെന്റുകൾ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാക്സിൻ സ്വീകരിച്ചവർക്ക് വലിയ ആനുകൂല്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  covid vaccine

  covid vaccine

  • Share this:
   ഹോങ്കോങ്ങിൽ കോവിഡ് വാക്സിൻ കുത്തിവെച്ചാൽ നിങ്ങൾക്ക് ഒരുപക്ഷേ ഒരു ടെസ്‌ല ലഭിച്ചേക്കാം. ഫ്രാൻസിൽ ഒരു ക്ലബ്ബിലോ റസ്റ്റോറന്റിലോ സൗജന്യമായി പ്രവേശിക്കാനുള്ള അവസരം നിങ്ങൾക്ക് നേടിത്തരും.

   ലോകത്തെ വിവിധ ഗവൺമെന്റുകൾ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാക്സിൻ സ്വീകരിച്ചവർക്ക് വലിയ ആനുകൂല്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
   സൗജന്യ മൊബൈൽ ഡാറ്റാ, ക്യാഷ് പേയ്മെന്റുകൾ മുതൽ സൗജന്യ ഫുട്ബോൾ മത്സരം കാണുവാനുള്ള അവസരങ്ങൾ വരെ നൽകി വരുന്നുണ്ട്. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം.വാക്സിനേഷൻ പുരോഗമിക്കുമ്പോഴും കോവിഡ് വകഭേദങ്ങൾ വാക്സിൻ എടുത്തവരെ പോലും ബാധിക്കുന്നുണ്ട്.

   വാക്സിനേഷൻ വർദ്ധിപ്പിക്കാൻ ലോകം മുഴുവൻ വിവിധതരം പ്രോത്സാഹനങ്ങളാണ് നൽകുന്നത്
   കോവിഡ് വാക്സിനേഷൻ ആരംഭിച്ചപ്പോൾ വാക്സിൻ എടുക്കുന്ന വ്യക്തിക്ക് സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ മാത്രമാണ് ലഭിച്ചിരുന്നത് എങ്കിൽ ഇന്ന് സ്ഥിതി മാറി. നിങ്ങൾ ഭാഗ്യശാലിയാണെനങ്കിൽ ഒരു മൊബൈൽ ഫോൺ വരെ നിങ്ങൾക്ക് ലഭിക്കും.

   ഹോങ്കോങ്ങിൽ വാക്സിൻ എടുക്കുന്നവർക്ക് അമ്പരിപ്പിക്കുന്ന ആനുകൂല്യങ്ങളാണ് ലഭിച്ചു വരുന്നത്. ടെസ്‌ല, ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവന വിപണിയിലെ ഒരു അപ്പാർട്ട്മെന്റ്, സ്വർണ്ണ ബാറുകൾ, ഒരു ഡയമണ്ട് റോളക്സ് അല്ലെങ്കിൽ , 100,000 ഡോളർ വിലമതിക്കുന്ന ഷോപ്പിംഗ് അങ്ങനെ നീളുന്നു ആനുകൂല്യങ്ങളുടെ നിര. റഷ്യയിൽ പ്രസിഡണ്ട് പുടിൻ നൽകുന്നത് സ്നോമൊബൈലുകളാണ്.
   അമേരിക്കയിയിലെ വെസ്റ്റ് വിർജീനിയക്കാർക്ക് ആജീവനാന്ത വേട്ടയാടൽ ലൈസൻസുകളും കസ്റ്റം റൈഫിളുകളും വരെ നൽകിവരുന്നു.

   അതേസമയം അലബാമയിൽ വാക്സിനേഷൻ എടുക്കുന്ന ആളുകൾക്ക് സ്പീഡ് വേ ട്രാക്കിൽ വാഹനമോടിക്കാനുള്ള അവസരമാണ് വാഗ്ദാനം ചെയ്യുന്നത്.

   ഫ്ലാഗിംഗ് ജബ് നിരക്കുകൾ പരിഹരിക്കുന്നതിനായി പുതുതായി വാക്സിനേഷൻ നൽകിയതിന് 100 ഡോളർ വാഗ്ദാനം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
   മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞത് ന്യൂയോർക്ക് നഗരത്തിൽ ആദ്യ ഡോസ് വാക്സിൻ എടുക്കാൻ പോകുന്നവർക്ക് വാക്സിൻ തുക തിരിച്ചു നൽകുമെന്നാണ്. മുൻപ് ന്യൂയോർക്ക് നഗരത്തിൽ 'വാക്സ് ആൻഡ് സ്ക്രാച്ച്'  പദ്ധതി നടപ്പിലാക്കിയിരുന്നു.

   ഒഹായോയിൽ, 12 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് ഒരു കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ ഒരു മത്സരത്തിൽ പങ്കെടുക്കുന്നത്തിനും നാല് വർഷത്തെ ഫുൾ റൈഡ് സ്കോളർഷിപ്പ് നേടാനുള്ള അവസരവുമുണ്ട്. ഒപ്പം ഏതെങ്കിലും ഒഹായോ സ്റ്റേറ്റ് കോളേജിലേക്കോ യൂണിവേഴ്സിറ്റിയിലേക്കോ ട്യൂഷൻ, റൂം, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെ ലഭിക്കും .18 വയസ്സിന് മുകളിലുള്ളവർക്ക് ഒരു മില്യൺ ഡോളർ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

   ഇസ്രായേലിൽ‌, വാക്സിനേഷൻ‌ സർട്ടിഫിക്കറ്റ് എന്നത് ഒരു ഒരു 'ഗ്രീൻ‌ പാസ്' കൂടിയാണ്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജിമ്മുകൾ‌, ഹോട്ടലുകൾ‌, റെസ്റ്റോറന്റുകൾ‌ എന്നിവ സന്ദർശിക്കാൻ സാധിക്കും.
   ചെന്നൈ ആസ്ഥാനമായുള്ള ക്ലോസർ ഹോം എന്ന ഫൗണ്ടേഷൻ
   വാക്‌സിൻ എടുക്കുന്നവർക്ക് സ്വർണ്ണ നാണയങ്ങൾ, വാഷിംഗ് മെഷീനുകൾ, ബ്ലെൻഡറുകൾ, ബൈക്കുകൾ എന്നിവ സമ്മാനങ്ങൾ നൽകി.

   ഗുജറാത്തിലെ രാജ്കോട്ടിലെ സ്വർണ്ണപ്പണിക്കാരായ കൂട്ടായ്മ ഏപ്രിലിൽ കൂടുതൽ ആളുകളെ വാക്സിൻ എടുക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിന് സമ്മാനങ്ങൾ നൽകിയതായി ഇന്ത്യയിൽ നിന്നും വാർത്തകൾ വന്നിരുന്നു.
   അരുണാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ വാക്സിൻ എടുത്തവർക്ക് സൗജന്യ അരി നൽകുന്ന വാർത്തയും ഇന്ത്യയിൽ നിന്നും വന്നതാണ്.
   പ്രോത്സാഹനങ്ങൾ നൽകി വാക്സിൻ എടുക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുമ്പോഴും ലോകത്ത് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. എന്തായാലും വാക്സിൻ ഉപയോഗിച്ച് കോവിഡ് പ്രതിരോധ മതിൽ കെട്ടാനുള്ള തീവ്ര പരിശ്രമത്തിലാണ് ലോകരാജ്യങ്ങൾ.
   Published by:Jayashankar AV
   First published:
   )}