നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • രാജ്യത്തെ വാഹനങ്ങൾക്ക് BH രജിസ്ട്രേഷൻ ഉടൻ; വാഹനം എങ്ങനെ ഭാരത് സീരീസിലേക്ക് മാറ്റാം?

    രാജ്യത്തെ വാഹനങ്ങൾക്ക് BH രജിസ്ട്രേഷൻ ഉടൻ; വാഹനം എങ്ങനെ ഭാരത് സീരീസിലേക്ക് മാറ്റാം?

    ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ കൂടുതൽ ലഘൂകരിക്കാൻ പുതിയ സംവിധാനം സഹായിക്കും

    Representational image. (Photo: Reuters)

    Representational image. (Photo: Reuters)

    • Share this:
      രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്. പുതിയ വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ മാർക്കിനെ കുറിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

      പ്രതിരോധ ഉദ്യോഗസ്ഥർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാലോ അതിലധികമോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓഫീസുകൾ ഉള്ള സ്വകാര്യമേഖല കമ്പനികൾക്കും തുടക്കത്തിൽ സ്വമേധയാ ലഭ്യമാകുന്ന ഈ സൗകര്യത്തിന് പുതിയ രജിസ്ട്രേഷൻ മാർക്ക് ആവശ്യമില്ല.

      ഭാരത് സീരീസ് രജിസ്ട്രേഷൻ ഫോർമാറ്റ് ഇങ്ങനെയാണ്, YY BH #### XX. YY വാഹനത്തിന്‍റെ ആദ്യ രജിസ്ട്രേഷൻ വർഷം സൂചിപ്പിക്കുന്നു, BH ഭാരത് സീരീസിന്റെ കോഡ്, #### ക്രമരഹിതമായ നമ്പറുകൾ, XX എന്നത് അക്ഷരമാല സൂചകം ആയിരിക്കും. ഉടൻ തന്നെ വാഹനങ്ങൾ ബിഎച്ച് സീരിസിലേക്ക് മാറ്റുന്നത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കും.

      റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ കൂടുതൽ ലഘൂകരിക്കാൻ പുതിയ സംവിധാനം സഹായിക്കും. ഇതുവരെ, 1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം, വാഹന ഉടമകൾ വാഹനം രജിസ്റ്റർ ചെയ്ത സംസ്ഥാനം ഒഴികെയുള്ള സംസ്ഥാനത്ത് 12 മാസത്തിൽ കൂടുതൽ സൂക്ഷിക്കുന്നതിന് വിലക്കുണ്ട്. പുതിയ ഭാരത് പരമ്പര ഈ തലവേദന ഇല്ലാതാക്കും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം വ്യക്തിഗത വാഹനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഈ പദ്ധതിയിലൂടെ സാധ്യമാകും.

      BH രജിസ്ട്രേഷൻ; രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്രം

      രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്. നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഈ സംവിധാനം ഉപയോഗിക്കാം.





      Also Read- ബുക്ക് ചെയ്ത വാഹനം സ്വന്തമാക്കാൻ എത്ര നാൾ? ഏറ്റവും കൂടുതൽ കാലം കാത്തിരിക്കേണ്ട മികച്ച 10 SUVകൾ

      1988 ലെ വാഹന നിയമത്തിലുള്ള 47 ആം വകുപ്പിൽ മാറ്റം വരുത്തുന്നതോടെ സംസ്ഥാനം മാറിയുള്ള വാഹന ഉപയോഗ പരിധി 12 മാസം എന്നത് ഒഴിവാകും. പഴയ ചട്ടപ്രകാരം ഓരോ തവണ ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോഴും വാഹന രജിസ്‌ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഈ അസൗകര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഓൺലൈനായി ഈ സംവിധാനം ഉപയോഗിക്കാം.

      രജിസ്‌ട്രേഷൻ സമയത്ത് നികുതി അടക്കുന്നതിനും മാറ്റം വരുന്നുണ്ട്. 2 വർഷത്തേക്കോ 4, 6 , വർഷങ്ങളലിലേക്കോ  തുടക്കത്തിൽ നികുതി അടക്കേണ്ടി വരിക. 15 വർഷത്തേക്ക് ഒന്നിച്ചു നികുതി അടക്കുന്ന രീതി ഒഴിവാക്കും. സംസ്ഥാനങ്ങൾ മാറുമ്പോൾ ഉള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സമ്പ്രദായവും അവസാനിക്കും. പുതിയ നയം പ്രകാരം വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ വാഹനം വാങ്ങിയ വർഷത്തിന്റെ അവസാന രണ്ട് അക്കവും BH ഉം ചേർത്താകും നമ്പർ ലഭിക്കുക.  ഇംഗിഷ് അക്ഷരമാലയിലെ 2 അക്ഷരവും വരും.
      Published by:Anuraj GR
      First published:
      )}