നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | ബോയിങ് 737 മാക്സ് വീണ്ടും പറക്കാനൊരുങ്ങുന്നു; നിരോധനം നീക്കിയതിനു പിന്നിലെ കാരണമെന്ത്?

  Explained | ബോയിങ് 737 മാക്സ് വീണ്ടും പറക്കാനൊരുങ്ങുന്നു; നിരോധനം നീക്കിയതിനു പിന്നിലെ കാരണമെന്ത്?

  അമേരിക്കയിലെ ലോ കോസ്റ്റ്എയർലൈനായ സൗത്ത്‌വെസ്റ്റ് കഴിഞ്ഞ മാസം തന്നെ 737 മാക്സിന്റെ സേവനം ആരംഭിച്ചിരുന്നു.

  Boeing

  Boeing

  • News18
  • Last Updated :
  • Share this:
   രണ്ടു വർഷത്തെ വിലക്കിനു ശേഷം ബോയിങ് 737 മാക്സ് വിമാനം വീണ്ടും പറക്കാൻ തുടങ്ങുന്നു. അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങൾക്ക് ഇടയായതിനെ തുടർന്നാണ് ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സേവനം നിർത്തി വച്ചത്. വിമാനം സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള യു എസിലെയും യൂറോപ്പിലെയും അധികൃതരുടെ അനുമതി ലഭിച്ചതിനെത്തുടർന്ന്, കുറഞ്ഞത് 18 വിമാനക്കമ്പനികൾ വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

   ബോയിങ് 737 മാക്സ് വിമാന സർവീസുകൾ നിർത്തി വെച്ചത് എന്തിന്?

   2018 ഒക്ടോബറിൽ ബോയിങ് 737ന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്ന് ജക്കാർത്തയിൽ നിന്നും പറന്നുയർന്ന് അധികം വൈകാതെ ജാവ കടലിലേക്ക് നിലം പതിച്ചു വീണു. പിന്നീട്, 2019 മാർച്ചിൽ സമാനമായ മോഡലിലുള്ള മറ്റൊരു വിമാനം എത്യോപ്യയിലും അപകടത്തിൽപ്പെട്ടു. ഈ രണ്ട് അപകടങ്ങളിൽ നിന്നായി 346 ജീവനുകളാണ് നഷ്ടപ്പെട്ടത്. രണ്ടാമത്തെ അപകടത്തിന് ശേഷം ഈ അപകടങ്ങളുടെ കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് ഏവിയേഷൻ അധികൃതർ വിമാന സർവീസ് നിർത്തി വെയ്ക്കാൻ തീരുമാനിച്ചു.

   PM Modi on Pariksha Pe Charcha | പരീക്ഷാപ്പേടി വേണ്ടെന്ന് കുട്ടികളോട് പ്രധാനമന്ത്രി

   അപകട കാരണം

   അന്വേഷണത്തിന് ഒടുവിൽ പുതിയ മോഡൽ വിമാനത്തിന്റെ ഡിസൈനിൽ വന്ന പിഴവാണ് അപകട കാരണമെന്ന് കണ്ടെത്തി. സാങ്കേതിക പ്രശ്നങ്ങൾ മാത്രമായിരുന്നില്ല അപകടങ്ങൾക്ക് കാരണമായത്. ബോയിങ് വിമാനക്കമ്പനിയും യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (F A A) ചില നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്നും ഈ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി.

   COVID 19 | കോവിഡ് രണ്ടാം വരവ്; സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ

   നിരോധനം നീക്കാനുള്ള കാരണം

   അന്വേഷണത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകളെല്ലാം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. 2020 നവംബറിൽ എഫ് എ എ, ബോയിങ്737 മാക്സിനു മേലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. സാങ്കേതികമായ മാറ്റങ്ങൾക്കും അഡീഷണൽ പൈലറ്റ് ട്രയിനിങിനും ശേഷം വിമാന സർവീസ് ആരംഭിക്കാനുള്ള അനുമതി ജപ്പാൻ, യൂറോപ്പ്, യു കെ, കാനഡ, ബ്രസീൽ, യു എ ഇ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും നൽകി.

   2019ൽ ആദ്യം ഈ വിമാനത്തിന് നിരോധനം ഏർപ്പെടുത്തിയ ചൈന ഇതുവരെ വിമാന സർവീസ് പുനഃരാരംഭിക്കാനുള്ള അനുമതി നൽകിയിട്ടില്ല. ഇന്ത്യയും ഇതുവരെ അനുമതി നൽകിയിട്ടില്ല. സ്വന്തമായി സുരക്ഷാ പരിശോധനകൾ നടത്തി ഉറപ്പു വരുത്തിയ ശേഷമായിരിക്കും ഈ മോഡൽ വിമാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏക വിമാനക്കമ്പനിക്ക് സർവീസ് പുനഃരാരംഭിക്കാനുള്ള അനുമതി നൽകുകയെന്ന് സിവിൽ ഏവിയേഷന്റെ ഡയറക്ടർ ജനറൽ അറിയിച്ചു.

   മേയിൽ വൈഫൈ ആപ്പ് സേവനം നിർത്തി വെക്കാനൊരുങ്ങി ഗൂഗിൾ; ഇനിമുതല്‍ ഗൂഗിൾ ഹോം ഉപയോഗിക്കാൻ നിർദ്ദേശം

   ഏതൊക്കെ വിമാനക്കമ്പനികളാണ് ബോയിങ് 737 മാക്സിന്റെ സേവനം പുനഃരാരംഭിക്കുക?

   ഏപ്രിൽ എട്ടു മുതൽ വിമാനം സർവീസിലേക്ക് തിരിച്ചെത്തുമെന്ന് പശ്ചിമേഷ്യൻ വിമാനക്കമ്പനിയായ 'ഫ്ലൈ ദുബായ്' തിങ്കളാഴ്ച പ്രഖ്യാപിച്ചു. യുണൈറ്റഡ്, അമേരിക്കൻ, ബ്രസീലിന്റെ ഗോൾ, എയറോമെക്സിക്കോ, ടി യു ഐ ഗ്രൂപ്പിന്റെ ബെൽജിയൻ കാരിയർ ടി യു ഐ ഫ്ലൈ ബെൽജിയം, ചെക്ക് കാരിയർ സ്മാർട്ട് വിംഗ്സ്, കോപ എയർലൈൻസ്, അലാസ്ക എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികൾ 737 മാക്‌സ് ഉപയോഗിച്ചുള്ള വിമാന സർവീസുകൾ പുനഃരാരംഭിച്ചു കഴിഞ്ഞു. അമേരിക്കയിലെ ലോ കോസ്റ്റ്എയർലൈനായ സൗത്ത്‌വെസ്റ്റ് കഴിഞ്ഞ മാസം തന്നെ 737 മാക്സിന്റെ സേവനം ആരംഭിച്ചിരുന്നു.
   Published by:Joys Joy
   First published:
   )}