നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Bone and Joint Day 2021 | Explained: എന്താണ് 'അസ്ഥിമരണം'? കോവിഡ് ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകൾ നൽകിയവരിൽ കണ്ടുവരുന്ന രോഗാവസ്ഥയെക്കുറിച്ച് അറിയാം

  Bone and Joint Day 2021 | Explained: എന്താണ് 'അസ്ഥിമരണം'? കോവിഡ് ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകൾ നൽകിയവരിൽ കണ്ടുവരുന്ന രോഗാവസ്ഥയെക്കുറിച്ച് അറിയാം

  കോവിഡ് മുക്തരായതിന് ശേഷം ആളുകളിൽ കണ്ടുവരുന്ന സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തിൽ അസ്ഥിമരണവും കണക്കാക്കപ്പെടുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധിയെ ഇന്ത്യ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് 19 രോഗബാധയും അവാസ്‌കുലാർ നെക്രോസിസ് അഥവാ അസ്ഥിമരണം എന്ന രോഗാവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചന നൽകുകയാണ് ഡോക്റ്റർമാർ. കോവിഡ് രോഗികളുടെ ഇടുപ്പിലെ സന്ധിയെയും തുടയെല്ലുകളെയും ബാധിക്കുന്ന വേദനാജനകമായ രോഗാവസ്ഥയാണ് അവാസ്‌കുലാർ നെക്രോസിസ്. കോവിഡ് മുക്തരായതിന് ശേഷം ആളുകളിൽ കണ്ടുവരുന്ന സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തിൽ അസ്ഥിമരണവും കണക്കാക്കപ്പെടുന്നു.

   കോവിഡ് മുക്തി നേടിയവരിൽ എങ്ങനെയാണ് അസ്ഥിമരണം സ്ഥിരീകരിച്ചത്?

   ഡോ. മനീഷ് ഖൊബ്രഗഡെ എന്ന വ്യക്തിയ്ക്ക് കോവിഡ് രോഗബാധ ഭേദമായതിന് ശേഷം ഇടുപ്പിന്റെ ഇടതുവശത്തെ സന്ധിയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഈ സങ്കീർണമായ രോഗാവസ്ഥ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സാധാരണ ഗതിയിൽ ഉണ്ടാകാറുള്ള സന്ധിവേദനയുടെ ഭാഗമാണ് ഇതും എന്നാണ് അദ്ദേഹം കരുതിയതെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും വേദനയിൽ കുറവ് അനുഭവപ്പെടാത്തതിനെ തുടർന്ന് അദ്ദേഹം ഒരു ഓർത്തോപീഡിക് സർജനെ കണ്ടു. ഡോക്ടർ എക്സ് റേ എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും എക്സ് റേ ഫലത്തിൽ അസ്വാഭാവികമായി ഒന്നും കാണാത്തതിനാൽ സാധാരണ നിലയിൽ കൊടുക്കാറുള്ള ചില മരുന്നുകളും വേദനസംഹാരികളുമാണ് ഡോക്ടർ അദ്ദേഹത്തിന് കുറിച്ചത്. എന്നാൽ ഒന്നര മാസം കഴിഞ്ഞിട്ടും വേദനയിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല.

   ഈ ഘട്ടത്തിലാണ് ഇത് സാധാരണ സന്ധിവേദനയല്ല എന്ന് ഖൊബ്രഗഡെ തിരിച്ചറിഞ്ഞത്. ഇടുപ്പിലെ സന്ധ്യയ്ക്ക് കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് അദ്ദേഹം മനസിലാക്കി. എംആർഐ സ്കാനിംഗ് നടത്തിയതോടെ അദ്ദേഹത്തിന് അസ്ഥിമരണം സ്ഥിരീകരിക്കുകയും ചെയ്തു. അപ്പോഴേക്കും ഏതാനും മണിക്കൂറുകൾക്കപ്പുറം എഴുന്നേറ്റ് നിൽക്കാൻ പോലും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. നടക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറി. അദ്ദേഹത്തിന് കാല് കുത്തിയിരിക്കാനും കഴിയുമായിരുന്നില്ല. തുടർന്ന് അദ്ദേഹം അസ്ഥിമരണത്തിനുള്ള ചികിത്സ തേടി. ചികിത്സ ആരംഭിച്ച് ആറു മാസങ്ങൾ കഴിയുമ്പോൾ അദ്ദേഹത്തിന് നടക്കാനും പടികൾ കയറാനും ഇരിക്കാനും ദൈനംദിന പ്രവൃത്തികളിൽ ഏർപ്പെടാനുമൊക്ക കഴിയുന്നുണ്ട്. എന്നാൽ, അടുത്ത രണ്ടോ മൂന്നോ വർഷത്തേക്ക് കൂടി ചികിത്സ തുടരേണ്ടി വരും.

   എന്താണ് അവാസ്‌കുലാർ നെക്രോസിസ് അഥവാ അസ്ഥിമരണം?

   അസ്ഥികളിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്ന സങ്കീർണമായ രോഗാവസ്ഥയാണ് അവാസ്‌കുലാർ നെക്രോസിസ് അഥവാ അസ്ഥിമരണം. ക്രമേണ അത് ബാധിക്കുന്ന അസ്ഥികൾ പ്രവർത്തനരഹിതമാകുന്നു. അസ്ഥികൾക്ക് ചുറ്റും സങ്കീർണമായ നിരവധി ഘടനകൾ ഉള്ളതിനാൽ ഒറ്റയടിക്ക് അസ്ഥികൾ പ്രവർത്തനരഹിതമാകില്ല. മറിച്ച് രോഗിയ്ക്ക് കഠിനമായ വേദന അനുഭവപ്പെടും. അസ്ഥികളിൽ വേദന അനുഭവപ്പെടുമ്പോഴൊക്കെ അത് അവാസ്‌കുലാർ നെക്രോസിസ് ആണോ എന്നാലോചിച്ച് ആശങ്കപ്പെടേണ്ടതില്ല എന്ന് ഡോക്ടർമാർ പറയുന്നു. ചിലപ്പോൾ ഉളുക്കിന്റെയോ മറ്റെന്തെങ്കിലും അപകടത്തിന്റെയോ ഭാഗമായും അസ്ഥികളിൽ വേദന അനുഭവപ്പെടാം. ഇടുപ്പിൽ അസ്വാഭാവികമായ വിധത്തിൽ വേദന അനുഭവപ്പെടുകയോ ചലിക്കുന്നതിൽ പ്രയാസം നേരിടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഒരു ഓർത്തോപീഡിക് സർജന്റെ സഹായം തേടുക. കോവിഡ് രോഗബാധ ശ്വാസകോശത്തെ ബാധിച്ചതിനെ തുടർന്ന് സ്റ്റിറോയ്ഡ് മരുന്നുകൾ നൽകിയ രോഗികളിൽ അസ്ഥിമരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് ബാധിതരുടെ രക്തക്കുഴലുകളിൽ ത്രോംബോസിസ് എന്ന അവസ്ഥ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്ന രോഗികളിൽ അതിനുള്ള സാധ്യത വീണ്ടും കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.

   അവാസ്‌കുലാർ നെക്രോസിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

   അവാസ്‌കുലാർ നെക്രോസിസിന്റെ ആദ്യഘട്ടത്തിൽ മിക്കവാറും പേർക്കും രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ല. എന്നാൽ, രോഗബാധ വഷളാകുന്നതോടെ ഭാരം പ്രയോഗിക്കുമ്പോൾ രോഗം ബാധിച്ച സന്ധികളിൽ വേദന അനുഭവപ്പെടാൻ തുടങ്ങും. പതിയെപ്പതിയെ വെറുതെ കിടക്കുമ്പോൾ പോലും വേദന അനുഭവപ്പെടാൻ തുടങ്ങും. വേദന നേരിയതോ അസഹ്യമാം വിധം കടുത്തതോ ആവാം. പതിയെയാണ് വേദന കൂടാൻ തുടങ്ങുക. അവാസ്‌കുലാർ നെക്രോസിസ് ഇടുപ്പിനെ ബാധിച്ചാൽ വേദന അരക്കെട്ടിലോ തുടയിലോ പിൻഭാഗത്തോ കേന്ദ്രീകരിക്കപ്പെട്ടേക്കാം. ഇടുപ്പ് കൂടാതെ തോൾഭാഗം, കാൽമുട്ട്, കൈകൾ, കാൽപ്പാദം എന്നിവിടങ്ങളിലാണ് ഈ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളത്. ചിലയാളുകളിൽ ശരീരത്തിന്റെ രണ്ടു ഭാഗങ്ങളെയും അവാസ്‌കുലാർ നെക്രോസിസ് ബാധിച്ചേക്കാം. സന്ധികളിൽ തുടർച്ചയായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും വൈദ്യസഹായം തേടണം.

   അസ്ഥിമരണം എങ്ങനെ സ്ഥിരീകരിക്കാം? ഈ രോഗാവസ്ഥയ്ക്കുള്ള ചികിത്സ എന്താണ്?

   എംആർഐ സ്കാനിംഗ് ആണ് അസ്ഥിമരണം സ്ഥിരീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ഡോക്ടർമാർ പറയുന്നു. എക്സ് റേ എടുക്കുന്നതിലൂടെ മാത്രം അസ്ഥിമരണം സ്ഥിരീകരിക്കപ്പെടണം എന്ന് നിർബന്ധമില്ല. ആദ്യഘട്ടത്തിലാണ് രോഗം തിരിച്ചറിയുന്നതെങ്കിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നും ഡോക്ടർമാർ പറയുന്നു. അവാസ്‌കുലാർ നെക്രോസിസിന്റെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട ആദ്യത്തെ മൂന്ന് രോഗികളും ഡോക്റ്റർമാർ ആയിരുന്നതിനാൽ അവർക്ക് ഈ രോഗത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. അതിനാൽ ഇടുപ്പിലെ സന്ധിയിൽ അനുഭവപ്പെട്ട വേദന അസ്വാഭാവികമാണെന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു. നേരത്തെ തന്നെ എംആർഐ സ്കാനിംഗിന് വിധേയമാവുകയും ചികിത്സ ആരംഭിക്കുകയും ചെയ്തതോടെ അവർക്ക് രോഗത്തെ മറികടക്കാൻ കഴിഞ്ഞു. എന്നാൽ, ഇത് മൂലമുള്ള സന്ധിവേദന അവഗണിക്കുകയോ ചികിത്സ വൈകുകയോ ചെയ്താൽ രോഗത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. പൂർണമായും ഈ രോഗം ചികിത്സിച്ചു ഭേദമാക്കാൻ ഏതാണ്ട് മൂന്ന് വർഷക്കാലം വേണ്ടി വരും. എന്നാൽ, രോഗികൾ ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയാൽ മൂന്ന് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ വേദന കുറഞ്ഞു തുടങ്ങും. കോവിഡ് മുക്തരായതിന് ശേഷം അവാസ്‌കുലാർ നെക്രോസിസ് ബാധിച്ച 16 രോഗികൾ രാജ്യത്ത് ചികിത്സ തേടിയിട്ടുണ്ട്.

   അസ്ഥിമരണം ഉണ്ടാകുന്നതിൽ സ്‌റ്റെറോയ്ഡുകളുടെ പങ്ക് എന്താണ്?

   സ്റ്റിറോയ്ഡിന്റെ നിശ്ചിത ഡോസുകൾ ഉപയോഗിച്ചവരിൽ അവാസ്‌കുലാർ നെക്രോസിസ് രോഗബാധ കണ്ടുവരുന്നതായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു. മുംബൈയിൽ അസ്ഥിമരണം സ്ഥിരീകരിച്ചിരുന്ന രണ്ട് രോഗികൾക്ക് കോവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയ്ഡുകൾ നൽകിയിരുന്നു. സ്റ്റിറോയ്ഡുകൾ ചികിത്സയ്ക്കായി ഉപയോഗിക്കരുത് എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നില്ലെങ്കിലും സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചവരിൽ അസ്ഥിമരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് വസ്തുത.
   Published by:Rajesh V
   First published:
   )}