BSE | ആൽമരച്ചുവട്ടിൽ നിന്നും മുംബൈയിലെ ദലാൽ സ്ട്രീറ്റിലേക്ക്; ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രം
BSE | ആൽമരച്ചുവട്ടിൽ നിന്നും മുംബൈയിലെ ദലാൽ സ്ട്രീറ്റിലേക്ക്; ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രം
സംഭവ ബഹുലമായ 147 വര്‍ഷങ്ങളിലൂടെയാണ് ബിഎസ്ഇ കടന്ന് പോയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിവിധ നാള് വഴികള്‍ പരിശോധിക്കാം.
ആൽമരച്ചുവട്ടിൽ നിന്നും മുംബൈയിലെ ദലാൽ സ്ട്രീറ്റിലേക്ക്; ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രം | BSE — From banyan tree to D-Street, here's how Asia's oldest stock exchange evolved
Last Updated :
Share this:
1875 ജൂലൈ 9നാണ് ഏഷ്യയിലെ (Asia) തന്നെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) സ്ഥാപിക്കപ്പെട്ടത്. തദ്ദേശീയ ഓഹരികളുടെയും സ്റ്റോക്ക് ബ്രോക്കര്‍മാരുടെയും (Brokers) താത്പര്യാർത്ഥം ബോംബെയിലെ ബ്രോക്കര്‍മാര്‍ ചേര്‍ന്ന് ഒരു പ്രമേയം (resolution) പാസാക്കുകയും അസോസിയേഷന് രൂപീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഉണ്ടാകുന്നത്. ഫിറോസ് ജീജാഭോയ് ടവേഴ്സിലാണ് ബിഎസ്ഇ സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ബോബെയിലെ ടൗണ്‍ഹാളിന് അടുത്തുള്ള ഒരു ആല്മരത്തിന് ചുവട്ടിലിരുന്നായിരുന്നു സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനങ്ങളുടെ തുടക്കം. 1980ലാണ് ഇത് പിജെ ടവ്വേഴ്സിലേയ്ക്ക് മാറ്റിയത്.
1957ല്‍ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്സ് റെഗുലേഷന്‍സ് ആക്ട് പ്രകാരം ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ആദ്യത്തെ എക്സ്ചേഞ്ചായി ബിഎസ്ഇ മാറി. സംഭവ ബഹുലമായ 147 വര്‍ഷങ്ങളിലൂടെയാണ് ബിഎസ്ഇ കടന്ന് പോയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിവിധ നാള് വഴികള്‍ പരിശോധിക്കാം.
ബിഎസ്ഇയുടെ ചരിത്രം
പരുത്തി വ്യാപാരി പ്രേം ചന്ദ് റോയ് ചന്ദാണ് ബിഎസ്ഇയുടെ സ്ഥാപകന്‍. 1855-ലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിക്കപ്പെട്ടത്. ടൗണ്‍ഹാളിന്റെ അരികത്തുള്ള ആല്‍മരത്തിന്റെ ചുവട്ടില്‍ 22 ബ്രോക്കര്‍മാര്‍ ഒത്തു കൂടിയതോടെയായിരുന്നു തുടക്കം. നാളുകള്‍ കഴിയുന്തോറും ഈ കച്ചവടം വളര്‍ന്നു വന്നു. ആളുകള്‍ കൂടുന്നതിനനുസരിച്ച് ഇവര്‍ സ്ഥലവും മാറ്റിക്കൊണ്ടിരുന്നു. അവസാനം 1874ല്‍ ദലാല്‍ സ്ട്രീറ്റില്‍ ഒരു സ്ഥിരം ഓഫീസ് ആരംഭിച്ചു. തൊട്ടടുത്ത വര്‍ഷം, ജൂലൈ 9ന് നേറ്റീവ് ഷെയര്‍ ആന്റ് സ്റ്റോക്ക് ബ്രോക്കേഴ്സ് അസോസിയേഷന് എന്ന സംഘടനയും രൂപീകരിച്ചു.
പ്രധാന നാൾവഴികൾ
1887: 1875ല്‍ ദ നേറ്റീവ് ഷെയര്‍ ആന്റ് സ്റ്റോക്ക് ബ്രോക്കേഴ്സ് അസോസിയേഷന് ഔപചാരികമായി നിലവില്‍ വന്നു.
1921: ബാങ്ക് ഓഫ് ഇന്ത്യ ഒരു ക്ലിയറിംഗ് ഹൗസ് ആരംഭിച്ചു
1957: സെക്യൂരിറ്റീസ് കോണ്‍ട്രാക്സ് (റെഗുലേഷന്‍സ്) ആക്ട് പ്രകാരം ബിഎസ്ഇയ്ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.
1986: രാജ്യത്തെ ആദ്യത്തെ ഇക്വിറ്റി സൂചികയായ എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് ആരംഭിച്ചു.
1987: നിക്ഷേപക സംരക്ഷണ ഫണ്ട് ആരംഭിച്ചു.
1989: ബിഎസ്ഇ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.
1990: ആദ്യമായി സെന്‍സെക്സ് 1000 പോയന്റില്‍ ക്ലോസ് ചെയ്തു.
1992: സെന്‍സെക്സ് ആദ്യമായി 4000ത്തില്‍ എത്തി.
1992: സെബി ആക്ടും സെക്യുരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലും സ്ഥാപിച്ചു
1995: ബോംബെ ഓണ്‍ലൈന്‍ ട്രേഡിംഗ് സിസ്റ്റം എന്ന പേരില്‍ പുതിയ വ്യാപാര സംവിധാനം ആരംഭിച്ചു
2000: ഡെറിവേറ്റീവ് വ്യാപാരങ്ങള്‍ തുടങ്ങാന്‍ ബിഎസ്ഇയ്ക്ക് സെബിയുടെ അനുമതി ലഭിച്ചു
2001: ബിഎസ്ഇ TECK സൂചിക ആരംഭിച്ചു
2007: സിംഗപ്പൂര്‍ എക്സ്ചേഞ്ചിലും ഡച്ച് ബോഴ്സിലും ബിഎസ്ഇ പങ്കാളിയായി. 189 കോടി രൂപയ്ക്ക് ബിഎസ്ഇയുടെ 5 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എക്സ്ചേഞ്ച് ഏറ്റെടുത്തു.
2016:ബിഎസ്ഇയ്ക്ക് സ്വന്തമായി പോസ്റ്റല്‍ സ്റ്റാമ്പ് ലഭിച്ചു
2020: ഡച്ച് ബൊയേഴ്സ് ബിഎസ്ഇയില്‍ നിന്നും പുറത്ത് പോയി.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.