നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Jeans | ജീൻസ് പാന്റുകളിലെന്തിനാണ് ചെറിയ പോക്കറ്റുകൾ നൽകുന്നത്? നൂറ്റാണ്ടുകൾ പഴക്കമുള്ള കാരണം ഇതാ

  Jeans | ജീൻസ് പാന്റുകളിലെന്തിനാണ് ചെറിയ പോക്കറ്റുകൾ നൽകുന്നത്? നൂറ്റാണ്ടുകൾ പഴക്കമുള്ള കാരണം ഇതാ

  ചെറിയ പോക്കറ്റിൽ ഒന്നും സൂക്ഷിക്കാൻ കഴിയില്ല പിന്നെ എന്തിനാണ് ഈ പോക്കറ്റ്?

  ജീൻസിലെ കുഞ്ഞൻ പോക്കറ്റുകൾക്ക് പിന്നിലെ കാരണം

  ജീൻസിലെ കുഞ്ഞൻ പോക്കറ്റുകൾക്ക് പിന്നിലെ കാരണം

  • Share this:
   എല്ലാ പ്രായക്കാർക്കും ഇഷ്ടമുള്ള വസ്ത്രമാണ് ജീൻസ് (Jeans). പുരുഷന്മാരോ സ്ത്രീകളോ കുട്ടികളോ പ്രായമായവരോ ആകട്ടെ എല്ലാവർക്കും ജീൻസിനോട് ഒരു പ്രത്യേക പ്രിയം തന്നെയാണ്. വിപണിയിൽ ഇപ്പോൾ വൈവിധ്യമാർന്ന ജീൻസ് ലഭ്യമാണ്. ബെൽ-ബോട്ടം (Bell Bottom) മുതൽ സ്‌കിന്നി ജീൻസും (skinny jeans) കീറിയതും സ്വീക്വൻസ് വർക്കുകളുള്ളതുമടക്കം പലതരം ജീൻസുകൾ ആളുകൾ വാങ്ങാറുണ്ട് (jeans fashion).

   വ്യത്യസ്ത ജീൻസുകൾ ആണെങ്കിലും ഇവയിൽ പൊതുവായ ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇവയുടെ പോക്കറ്റുകളുടെ വലിപ്പം ഒരേ പോലെയായിരിക്കും. മാത്രമല്ല ജീൻസിന്റെ വലിയ പോക്കറ്റിന് തൊട്ടുമുകളിലുള്ള ഒരു ചെറിയ പോക്കറ്റ് എല്ലാ ജീൻസുകൾക്കും ഉണ്ടാകാറുണ്ട്. ഇതെന്തിന് വേണ്ടിയുള്ളതാണെന്ന് പലർക്കും അറിയില്ല. ചെറിയ പോക്കറ്റിൽ ഒന്നും സൂക്ഷിക്കാൻ കഴിയില്ല പിന്നെ എന്താണ് ഈ പോക്കറ്റിന്റെ ഉദ്ദേശ്യം?

   ലെവി സ്ട്രോസ് എന്ന വ്യവസായി 1853ൽ ലെവിസ് എന്ന പേരിൽ ഒരു ജീൻസ് കമ്പനി ആരംഭിച്ചു. നിങ്ങൾ ഇന്ന് കാണുന്ന തരത്തിലുള്ള നീല ജീൻസ് നിർമ്മിച്ച ആദ്യത്തെ കമ്പനിയായിരുന്നു ഇത്. ലെവിസിന് ശേഷം വിപണിയിൽ ഇറങ്ങിയുയ മറ്റു കമ്പനികളുടെ ജീൻസുകളെല്ലാം ലെവിസിന്റെ ഈ മാതൃക പിന്തുടർന്ന് പോന്നു. ലെവിസ് കമ്പനി ജീൻസ് പേറ്റന്റിനായി രജിസ്റ്റർ ചെയ്തപ്പോൾ ജീൻസിന്റെ മുൻ പോക്കറ്റിനൊപ്പം ഒരു ചെറിയ പോക്കറ്റും നൽകിയിരുന്നു. അതിനുശേഷം വിപണിയിലെത്തിയ മിക്കവാറും എല്ലാ കമ്പനികളും ഡിസൈൻ പിന്തുടർന്നു. 1890-ൽ, "ലോട്ട് 501" ജീൻസ് ഉപയോഗിച്ചാണ് കമ്പനി ഈ ഡിസൈൻ ആരംഭിച്ചത്.

   Also Read-'ദേ ഇങ്ങോട്ട് നോക്കിയേ, സാധനം പുതിയതാ'; യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് പക്ഷി മൂന്നാറില്‍; ഇന്ത്യയില്‍ കണ്ടെത്തുന്നത് ആദ്യമായി

   വലിയ പോക്കറ്റിനൊപ്പം ചെറിയ പോക്കറ്റ് ഉൾപ്പെടുത്താൻ കമ്പനി തീരുമാനിച്ചതിന്റെ കാരണം ലളിതമായിരുന്നു. അന്നത്തെ കാലത്ത് ജീൻസ് ധരിക്കുന്നവർ പോക്കറ്റ് വാച്ചുകൾ കൊണ്ട് നടക്കുമായിരുന്നു. ചെറിയ പോക്കറ്റ് വന്നതിനു ശേഷം പോക്കറ്റ് വാച്ചുകൾ ഈ പോക്കറ്റിൽ സൂക്ഷിക്കുമായിരുന്നു. സ്യൂട്ടിനൊപ്പം ധരിക്കുന്ന പാന്റിന് ഈ സൗകര്യം ഉണ്ടായിരുന്നില്ല. കാരണം സ്യൂട്ടിന്റെ കോട്ടിൽ സാധനങ്ങൾ സൂക്ഷിക്കാൻ ഒരു പോക്കറ്റ് ഉണ്ടായിരുന്നു. പിന്നീട് വാച്ചുകൾ പോക്കറ്റിൽ നിന്ന് കൈത്തണ്ടയിലേക്ക് വന്നപ്പോൾ, ഈ ചെറിയ പോക്കറ്റുകൾക്ക് ഉപയോഗം ഇല്ലാതെയായി.
   Also Read-Kurup| ഗൾഫുകാരന്റെ അടിവസ്ത്രവും മരണവീട്ടിലെ കോഴിക്കറിയും; ദുരൂഹമായൊരു പാതിരാകൊലപാതകം ചുരുളഴിയിച്ചതിങ്ങനെ

   ഇന്നത്തെ കാത്ത് ഇത്രയും ചെറിയ പോക്കറ്റിൽ ഒന്നും സൂക്ഷിക്കാൻ കഴിയുകയുമില്ല ആളുകൾ അതിനു ശ്രമിക്കുന്നുമില്ല എങ്കിലും ഈ സ്റ്റൈൽ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ചിലർ നാണയങ്ങൾ സൂക്ഷിക്കാൻ ഇവ ഉപയോഗിച്ചാലും വിരലുകൾ കയറാൻ മാത്രം വലിപ്പമുള്ളവയല്ല ഇന്ന് ഇറങ്ങുന്ന ജീൻസിലെ ഈ കുട്ടി പോക്കറ്റ്.

   രണ്ടാം ലോകമഹായുദ്ധസമയത്ത് ചെറിയ പോക്കറ്റുകളിൽ ഉപയോഗിച്ചിരുന്ന രണ്ട് റിവറ്റുകൾ നീക്കം ചെയ്തിരുന്നു. കാരണം അക്കാലത്ത് ആയുധങ്ങളും ബുള്ളറ്റുകളും നിർമ്മിക്കാൻ കൂടുതൽ ലോഹം ആവശ്യമായി വന്നിരുന്നു. യുദ്ധം അവസാനിച്ചപ്പോൾ ഈ റിവറ്റുകൾ പോക്കറ്റിൽ തിരിച്ചെത്തി. എന്നിട്ടും കമ്പനി ചെറിയ പോക്കറ്റ് പൂർണമായും ഒഴിവാക്കിയില്ല.
   Published by:Naseeba TC
   First published:
   )}