നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Chief Minister | പരാതിയുണ്ടോ? വന്നു 1076; മുഖ്യമന്ത്രിയേ വിളിക്കാം

    Chief Minister | പരാതിയുണ്ടോ? വന്നു 1076; മുഖ്യമന്ത്രിയേ വിളിക്കാം

    ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം.

    പിണറായി വിജയൻ

    പിണറായി വിജയൻ

    • Share this:
      മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാനുള്ള 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം.

      കേരളത്തിന് പുറത്ത് നിന്നുള്ളവര്‍ വിളിക്കാന്‍
      കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിനു പുറത്തു നിന്നുള്ളവര്‍ +91 എന്ന കോഡും ചേര്‍ക്കണം.

      സേവനം ലഭിക്കുന്ന സമയം
      പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ സേവനം ലഭിക്കും. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. നിലവില്‍ 1800 425 7211 എന്ന 11 അക്ക ടോള്‍ ഫ്രീ നമ്പറാണ് ഉള്ളത്.

      നല്‍കിയ പരാതികളുടെയും അപേക്ഷകളുടെയും തല്‍സ്ഥിതിയും അറിയാം.
      പരാതികളില്‍ തീരുമാനമെടുക്കാന്‍ കാലതാമസമോ സ്വീകരിച്ച നടപടികളില്‍ അതൃപ്തിയോ ഉണ്ടെങ്കില്‍ അറിയിക്കാം. വിളിച്ചവര്‍ക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്എംഎസ് ലഭിക്കും.

      ഇതില്‍ അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം. പൊതുജന പരാതി പരിഹാര ഓഫിസില്‍ നേരിട്ടെത്തിയും പരാതി നല്‍കുകയും തല്‍സ്ഥിതി അറിയുകയും ചെയ്യാം
      Published by:Jayesh Krishnan
      First published: