• HOME
 • »
 • NEWS
 • »
 • explained
 • »
 • ഇന്ന് ചിങ്ങം 1 കര്‍ഷകദിനം; നാളത്തെ കൃഷിയും കര്‍ഷകനും എങ്ങിനെയായിരിക്കും, അറിയാം

ഇന്ന് ചിങ്ങം 1 കര്‍ഷകദിനം; നാളത്തെ കൃഷിയും കര്‍ഷകനും എങ്ങിനെയായിരിക്കും, അറിയാം

കൃഷി ഭൂമിയുടെ വിസ്തൃതിയിലുണ്ടാവുന്ന കുറവിനൊപ്പം പ്രകൃതിയിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും വിപണിയിലെ സ്ഥിരതയില്ലായ്മയുമെല്ലാം കാര്‍ഷികമേഖലയുടെ പ്രാധാന്യം കുറയുന്നതിന്റെ കാരണങ്ങളാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  മലയാളികള്‍ കര്‍ഷകദിനമായി ആചരിക്കുന്ന ദിവസമാണ് ചിങ്ങം 1. എന്നാല്‍ കേരളത്തില്‍ കൃഷിക്കായുള്ള പ്രാധാന്യം ദിനം പ്രതി കുറഞ്ഞ് വന്ന് കൊണ്ടിരിക്കുകയാണ്.

  2019-20 കാലഘട്ടത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം മൂല്ല്യവര്‍ദ്ധനവില്‍ (GSVA) വിളകള്‍, കന്നുകാലി വളര്‍ത്തല്‍, മത്സ്യമന്ധനം, വനവിഭവം എന്നീ മേഖലകള്‍ ചേര്‍ന്ന് നല്‍കുന്ന വിഹിതം കേവലം 8.03 ശതമാനമായിരുന്നു. കാര്‍ഷിക സമ്പത്ഘടനയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ മാറ്റം രാജ്യമെമ്പാടും വര്‍ഷങ്ങളായി സംഭവിക്കുന്ന് സമാനമായ മാറ്റത്തിനേക്കാള്‍ അതിവേഗമാണ്.

  കാര്‍ഷികമേഖലയുടെ പ്രാധാന്യം കുറഞ്ഞ് വരാന്‍ തുടങ്ങി കാലം ഏറെയായി. കൃഷി ഭൂമിയുടെ വിസ്തൃതിയിലുണ്ടാവുന്ന കുറവിനൊപ്പം പ്രകൃതിയിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും വിപണിയിലെ സ്ഥിരതയില്ലായ്മയുമെല്ലാം ഇതിന്റെ കാരണങ്ങളാണ്.

  പിന്നോട്ടായ കാര്‍ഷിക വളര്‍ച്ച
  ഇന്ത്യയുടെ മൊത്തം മൂല്ല്യവര്‍ദ്ധനവില്‍ (GVA) കാര്‍ഷിക അനുബന്ധ മേഘലകളുടെ വിഹിതം 2018-19 കാലഘട്ടങ്ങളില്‍ 14.6 ശതമാനമായിരുന്നു. ഈ മേഖലയിലെ ദേശീയ വളര്‍ച്ചാ നിരക്ക് സ്ഥിരമല്ലായെന്ന് മാത്രമല്ല ഈ കാലഘട്ടത്തിലെ വളര്‍ച്ചാ നിരക്ക് കേവലം 2.4 ശതമാനമായിരുന്നു.
  2011ലെ സെന്‍സസ് പ്രകാരം കാര്‍ഷിക മേഖലയില്‍ 263 ദശലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്. അതായത് സമ്പത് വ്യവസ്ഥയുടെ 14 ശതമാനം മാത്രം സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് രാജ്യത്തിന്റെ തൊില്‍ സേനയുടെ പകുതിയോളം വരുമാനം കണ്ടെത്തുന്നത്.

  കേരളത്തിലെ ആദ്യ ഘട്ടങ്ങളില്‍ ഭക്ഷ്യവിളകളില്‍ നിന്ന് ഭക്ഷ്യേതര നാണ്യവിളകളിലേക്കായിരുന്നു മാറ്റം സംഭവിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഭൂവിസ്തൃതിയിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്.

  അത് പോലെ തന്നെയാണ് കേരളത്തിലെ ഭൂവിനിയോഗ രീതിയിലും വിളക്രമത്തിലും വന്ന് കൊണ്ടിരിക്കുന്ന മാറ്റങ്ങളും. അത് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയുടെ വര്‍ത്തമാനത്തിന്റേയും ഭാവിയുടെയും സൂചനളാണ്. 2019-20ലലെ കണക്കനുസരിച്ച് ഇത്ല്‍ 25.89 ലക്ഷം ഹെക്ടറാണ് വിളയിറക്കിയിട്ടുള്ള സ്ഥലം. അതേ കാലഘട്ടത്തിലെ സ്ഥിതി അനുസരിച്ച് കൃഷി വിസ്തൃതിയുടെ 9.88 ശതമാനം ഭക്ഷ്യവിളകളും 61.6 ശതമാനം നാണ്യവിളകളുമാണ്. തെങ്ങ്, റബ്ബര്‍, നെല്ല് എന്നിവയാണ് കൃഷി വിസ്തൃതിയിലുള്ള ആദ്യ മൂന്ന് വിളകള്‍.

  കര്‍ഷക സമൂഹത്തിന്റെ ക്ഷേമത്തിന്റെ മുഖ്യസൂചകം കാര്‍ഷികവരുമാനമാണ്. പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഭക്ഷഭദ്രത, ഭക്ഷ്യസുരക്ഷ, പോഷകലഭ്യത എന്നിവ ഉറപ്പാക്കാന്‍ കൃഷി പ്രാദേശികമായി നടപ്പാക്കേണ്ടതും അനിവാര്യമാണ്. ഈ അവസ്ഥയില്‍ പുതു തലമുറ കൃഷിയിലേക്ക് വരേണ്ടത് അത്യാവശ്യമാണ്. യത്രവത്ക്കരണവും കൃഷിയുടെ ഓരോ ഘട്ടത്തിലുള്ള സാങ്കേതികതയുടെ വളര്‍ച്ചയും അത് പോലെ തന്നെ പ്രധാനമാണ്. അതു കൊണ്ട് ഉപഭോക്താവ്, കര്‍ഷകന്‍, പരിസ്ഥിതി എന്നീ മൂന്ന് ഘടകങ്ങളുടേയും സംതൃപ്തിയും സുസ്ഥിരതയും ഉറപ്പാക്കണം.

  വിപണിക്കാാവശ്യമായ വിളകള്‍ കൃഷിയിറക്കണം. അതിനുള്ള സ്വാതന്ത്ര്യം കര്‍കനുണ്ടാവണം. നിലവിലുള്ള കൃഷി രീതികള്‍ പരിഷ്‌കരിക്കപ്പെടണം. സാങ്കേതികത ഉപയേഗിച്ച് പരമാവധി വിളവും വരുമാനവുമുണ്ടാകണം. ഭക്ഷണത്തിന്റെ ലഭ്യത, സുരക്ഷിതത്വം, വൈവിദ്ധ്യം, പരിസ്ഥിതി സൗഹൃദത്വം ഉറപ്പു വരുത്തുന്ന മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കാര്‍ഷികദിനത്തിന് പ്രാധാന്യവും അര്‍ത്ഥവുമുണ്ടാവുകയുള്ളു.
  Published by:Karthika M
  First published: