• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained| നിഘണ്ടു പ്രകാരം മന്ത്രി ശശീന്ദ്രൻ എന്തുകൊണ്ട് കുറ്റക്കാരനല്ല?

Explained| നിഘണ്ടു പ്രകാരം മന്ത്രി ശശീന്ദ്രൻ എന്തുകൊണ്ട് കുറ്റക്കാരനല്ല?

ഒത്തുതീർപ്പ് ശ്രമമോ ഭീഷണിയോ അല്ലെന്ന് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിലെ വാക്കുകൾ ഉദ്ധരിച്ചാണ് ലഭിച്ച നിയമോപദേശം.

മന്ത്രി എ.കെ ശശീന്ദ്രൻ

മന്ത്രി എ.കെ ശശീന്ദ്രൻ

  • Share this:
    കൊല്ലം: ഫോൺ വിളി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നാണ് കഴിഞ്ഞ ദിവസം സർക്കാരിന് ലഭിച്ച നിയമോപദേശം. പീഡന പരാതി തീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇരയുടെ പിതാവിനെ ഭീക്ഷണിപ്പെടുത്തിയെന്ന പരാതി നിലനിൽക്കില്ലെന്നാണ് നിയമോപദേശം. നല്ല രീതിയിൽ തീർക്കണം എന്ന മന്ത്രിയുടെ ഭാഷാ പ്രയോഗത്തിൽ തെറ്റായിട്ട് ഒന്നുമില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്.

    സംഭവം 'നല്ല നിലയിൽ പരിഹരിക്കണ'മെന്നു പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ഫോണിൽ പറഞ്ഞത് ഒത്തുതീർപ്പ് ശ്രമമോ ഭീഷണിയോ അല്ലെന്ന് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിലെ വാക്കുകൾ ഉദ്ധരിച്ചാണ് ലഭിച്ച നിയമോപദേശം.

    'നല്ലപോലെ' എന്നതിന് നല്ലവണ്ണം, ശരിയായിട്ട്, വേണ്ടതുപോലെ (well, very well, in the proper way) എന്നും പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക (find remedy, cure, solve)എന്നുമാണ് നിഘണ്ടുവിൽ അർത്ഥം.
    Also Read-ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ് ഇന്ന് തിരുവോണം ; ഓണാഘോഷങ്ങളെ പരിചയപ്പെടാം

    നിർബന്ധപൂർവം ഏതെങ്കിലും കേസ് പിൻവലിക്കണമെന്ന നിർദേശമോ ഭീഷണിയുടെ സ്വരത്തിലുള്ള പദപ്രയോഗമോ ഇല്ലാത്തതിനാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകൃത്യം നിലനിൽക്കില്ലെന്നും ജില്ലാ ഗവ. പ്ലീഡർ ആർ സേതുനാഥൻ പിള്ള ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറഇന് നൽകിയ നിയമോപദേശത്തിൽ പറയുന്നു.
    Also Read-ഐപിഎല്‍ രണ്ടാം പാതി സ്‌റ്റൈല്‍ ആകുമെന്ന് ധോണി; കളര്‍ഫുള്‍ പ്രൊമോ വീഡിയോ പുറത്തിറക്കി സ്റ്റാര്‍സ്‌പോര്‍ട്‌സ്

    ഇരയുടെ പിതാവിനോട് കേസ് അവസാനിപ്പിക്കാനായി മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ഈ ഫോൺ സംഭാഷണമാണ് മന്ത്രിക്കെതിരെയുള്ള പരാതിയ്ക്കാധാരം.

    ഒരു പ്രയാസവുമില്ലാതെ പരിഹരിക്കണമെന്നും മന്ത്രി സംഭാഷണത്തിൽ പറയുന്നുണ്ട്. യുവിതിയുടെ പേരോ എതിരായ പരാമർശങ്ങളോ സംഭാഷണത്തിൽ ഇല്ല. മന്ത്രിയുടെ പാർട്ടി നേതാവിനെതിരെയുള്ള കേസ് ഇല്ലാതാക്കാനായിരുന്നു മന്ത്രി ഫോണിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ ഇരയുടെ പിതാവ് പരാതി പിൻവലിക്കില്ലെന്ന് പറഞ്ഞതോടെ മന്ത്രി നല്ല രീതിയിൽ പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഫോൺസംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ മന്ത്രി നടത്തിയ ഫോൺ സംഭാഷണത്തിലെ ഭാഷാപ്രയോഗങ്ങളിൽ തെറ്റായ രീതിയോ ഭീഷണിയോ ഇല്ലെന്നാണ് നിയമോപദേശം.
    Published by:Naseeba TC
    First published: