ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് വില കൊടുത്തും ആസാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 2016- ലെ തിരഞ്ഞെടുപ്പിന് മുമ്പ് വരെ ആസാം ഒരു കോൺഗ്രസ് അധിഷ്ഠിത സംസ്ഥാനമായിരുന്നു. 1952 മുതൽ 2016 വരെയുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരത്തിൽ എത്താൻ കഴിയാതെ പോയത് രണ്ട് തവണ മാത്രം. 2016- ൽ ബിജെപി അധികാരത്തിൽ വന്നതോടെ കോൺഗ്രസിന്‍റെ കണക്കുകൂട്ടലുകൾ എല്ലാം പിഴക്കുകയായിരുന്നു. എന്നാൽ എന്ത് വിലകൊടുത്തും ഈ നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുമെന്ന് ഉറച്ച തീരുമാനത്തിലാണ് ആസാം പ്രവർത്തകർ.
എങ്കിലും കോൺഗ്രസിന്‍റെയും ബിജെപിയുടേയും രാഷ്ട്രീയ പ്രചാരണങ്ങൾക്ക് കൂടുതൽ വ്യത്യസ്തതകൾ ഒന്നും തന്നെയില്ല എന്നു പറയാം. എന്നാൽ ഇരു പാർട്ടികളുടേയും പ്രചാരണ പാതകളിൽ പ്രശസ്ത വൈഷ്ണവ സന്ന്യാസിയും പരിഷ്കർത്താവുമായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ നഗോണിലെ ബാർത്തദ്രവ ഥാൻ/സത്ര (മഠം) ത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു.
കഴിഞ്ഞ മാസം, ആഭ്യന്തര മന്ത്രി അമിത് ഷാ അവിടെ ഒരു സൗന്ദര്യവത്കരണ പദ്ധതി ആരംഭിച്ചിരുന്നു, അതിനായി 188 കോടി രൂപ നീക്കി വച്ചിരിക്കുന്നുണ്ട്. എന്നാൽ അതിന് കുറച്ച് ആഴ്ചകൾക്ക് മുമ്പ്, അതേ സ്ഥലത്ത് കോൺഗ്രസ് അവരുടെ ആസാം ബസ്സാവോൺ അഹോക്ക് (വരൂ ആസാമിനെ സംരക്ഷിക്കാം) എന്ന ക്യാമ്പയിന്‍റെ ഭാഗമായി ഒരു ബസ് യാത്ര ആരംഭിച്ചിരുന്നു.
ഇങ്ങനെയുള്ള സംഭവവികാസങ്ങളെല്ലാം രാഷ്ട്രീയക്കാരിൽ നിന്ന് സർവ്വസാധാരണമാണ്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് സമയത്ത്. അതുപോലെ തന്നെയാണ് ഈ നടന്ന സംഭവങ്ങളിൽ പലതും. രാഷ്ട്രീയക്കാരിൽ പലരും പല മതാചാരികളിൽ നിന്നും അനുഗ്രഹത്തിനായി പല സത്രങ്ങളിലും മറ്റും പോകുന്നത് വൻ വാർത്തയായി മാറാറുമുണ്ട്. അതിന്‍റെ ഭാഗമായി തന്നെയാണ്, ആസാം യാത്രയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ശങ്കർദേവയുടെ ഏറ്റവും വിശ്വസ്ത ശിഷ്യനായ ശ്രീമന്ത മാധവ് ദേവിന്‍റെ ജന്മ സ്ഥലം സന്ദർശിച്ചതും.
അതുകൊണ്ടുതന്നെ എന്താണ് സത്രങ്ങൾ എന്നും അവ എങ്ങനെ തിരഞ്ഞെടുപ്പ് പ്രാധാന്യമുള്ളവ ആകുന്നുവെന്നും നമുക്ക് നോക്കാം.
പതിനാറാം നൂറ്റാണ്ടിലെ നിയോ-വൈഷ്ണവ പരിഷ്കരണവാദ പ്രസ്ഥാനത്തിന്‍റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട സന്ന്യാസ സ്ഥാപനങ്ങളാണ് സത്രങ്ങൾ എന്ന് അറിയപ്പെടുന്നത്. വൈഷ്ണവ വിശുദ്ധ പരിഷ്കർത്താവ് ശ്രീമന്ത ശങ്കരദേവയാണ് 1449-1596 കാലഘട്ടത്തിൽ ഇത് സ്ഥാപിച്ചത്. അദ്ദേഹം ആസാമിലുടനീളം സഞ്ചരിച്ച് തന്‍റെ അറിവുകൾ പ്രചരിപ്പിക്കുകയും പിന്നീട് പതിനാറാം നൂറ്റാണ്ടിൽ മത, സാമൂഹിക, സാംസ്കാരിക പരിഷ്കാരങ്ങളുടെ കേന്ദ്രങ്ങളായി ഈ സത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇന്ന് സംസ്ഥാനം മുഴുവൻ ഇവ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
ആസാമിലുടനീളം 900 ഓളം സത്രങ്ങൾ നിലവിലുണ്ട്. എങ്കിലും പ്രധാന കേന്ദ്രങ്ങൾ ബൊർഡോവ (നാഗോൺ), മജൂലി, ബർപേട്ട എന്നിവിടങ്ങളിലാണെന്ന് ദിംഗ് കോളേജ് അദ്ധ്യാപകനും സത്രിയ പണ്ഡിതനുമായ ബിമാൻ സഹാരിക പറഞ്ഞു.
എന്താണ് ശങ്കർ ദേവയുടെ തത്ത്വചിന്ത?
ഭക്തിയുടെ ഒരു രൂപമായും സമത്വം, സാഹോദര്യം എന്നിവയിൽ നിലകൊള്ളുന്ന ഒരു സമൂഹത്തെ ഉൾക്കൊള്ളുന്നതിലുമാണ് ശങ്കർദേവ നിലകൊള്ളുന്നത്. വിഗ്രഹാരാധനയ്ക്ക് പകരം പ്രാർത്ഥനയും മന്ത്രോച്ചാരണവുമായിരുന്നു അദ്ദേഹം മറ്റുള്ളവർക്ക് പഠിപ്പിച്ച് നൽകിയത്. ദൈവം, പ്രാർത്ഥന, ഭക്തർ, അദ്ധ്യാപകർ എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ ധർമ്മം.
Also Read- 'സർക്കാർ നടത്തുന്ന മദ്രസകൾ നിർത്തലാക്കും'; ആസം നിയമസഭയിലെ ആദ്യ ബിൽ
എന്നാൽ, ശങ്കർദേവയുടെ മരണശേഷം ഈ പ്രസ്ഥാനത്തിന് ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പണ്ഡിതന്മാർ പറയുന്നു. ''അദ്ദേഹത്തിന്‍റെ മരണശേഷം ശിഷ്യന്മാർക്കിടയിലെ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം സത്രങ്ങൾ നാല് സ്വതന്ത്ര വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു'' കൃഷ്ണ കാന്ത ഹാൻഡിക്വി സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസർ പ്രീതി സലീല രാജ്ഖോവ പറഞ്ഞു.
സത്രങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്താണ്?
അഹോം ഭരണകാലത്ത്, പണമായും സ്ഥലമായും സത്രങ്ങൾക്ക് നിരവധി സംഭാവനകൾ ലഭിച്ചിരുന്നു. ആ സമയത്ത് സത്രങ്ങളെ രാഷ്ട്രീയ നിയന്ത്രണത്തിൽ നിന്ന് മാറ്റി നിർത്തിയിരുന്നെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നാഗോണിലെ സർക്കാർ അഫിലിയേറ്റഡ് കോളേജിലെ ഒരു പ്രൊഫസർ പറഞ്ഞു.
''ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി, സത്രങ്ങൾക്ക് സ്വയം പര്യാപ്തത ഉള്ളതുകൊണ്ടുതന്നെ രക്ഷാധികാരികളുടെ പിൻബലം ആവശ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ രാഷ്ട്രീയ പ്രവർത്തകരുടെ സഹായം തേടിയില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന് സംസ്ഥാന- കേന്ദ്ര സർക്കാരിൽ നിന്നുള്ള വാർഷിക ധനസഹായം സത്രങ്ങൾക്ക് നൽകുന്നത്'' അദ്ദേഹം കൂട്ടിച്ചേർത്തു.
സത്രങ്ങൾക്ക് തിരഞ്ഞെടുപ്പ് പ്രാധാന്യം ഉണ്ടോ?
തിരഞ്ഞെടുപ്പിന്‍റെ ഫലം സത്ര വോട്ടുകൾ പൂർണ്ണമായും തീരുമാനിച്ചില്ലെങ്കിലും സത്രങ്ങൾക്കും സത്രാധികർക്കും തിരഞ്ഞെടുപ്പിൽ വളരെയധികം സ്വാധീനമുണ്ട്. പ്രത്യേകിച്ചും നാഗവോൺ, കാലിയബോർ, മജൂലി, ബാർപേട്ട, ബാർട്ടദ്ദർവ തുടങ്ങിയ സത്ര അധിഷ്ഠിത നിയോജക മണ്ഡലങ്ങളിൽ.
അതുകൊണ്ടുതന്നെയാണ്, ബിജെപിയോ കോൺഗ്രസോ പാർട്ടി എന്ന മാനദണ്ഡത്തെ മാറ്റിനിർത്തി സത്രങ്ങൾ സന്ദർശിക്കുന്നത്. ഇത്തരത്തിലാണെങ്കിൽ, വരും വർഷങ്ങളിൽ സത്രങ്ങൾ ഒരു വോട്ടെടുപ്പ് പദ്ധതിയായി ഉയർന്നുവരുമെന്ന് തന്നെ നമുക്ക് പറയാൻ കഴിയും.
Tags: സത്രങ്ങൾ, മഠങ്ങൾ, രാഷ്ട്രീയം, രാഷ്ട്രീയ പാർട്ടികൾ, നിയമസഭ, 2021 തിരഞ്ഞെടുപ്പ്, ബിജെപി, കോൺഗ്രസ്സ്, Sattras, Politics, Political Parties, BJP, Congress, 2021 Election
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2021 Election, Bjp, Congress, Political Parties, Politics, Sattras, State assembly election 2021