• HOME
 • »
 • NEWS
 • »
 • explained
 • »
 • Diesel Price| KSRTCക്ക് നൽകുന്ന ഡീസൽ വിലയിൽ കടുത്ത വർധന എന്തുകൊണ്ട്? പ്രത്യാഘാതമെന്താകും

Diesel Price| KSRTCക്ക് നൽകുന്ന ഡീസൽ വിലയിൽ കടുത്ത വർധന എന്തുകൊണ്ട്? പ്രത്യാഘാതമെന്താകും

ബൾക്ക് പർച്ചേസർ വിഭാഗത്തിലെ വൻകിട ഉപഭോക്താവായാണ് കെഎസ്ആർടിസിയെ പൊതുമേഖലാ എണ്ണ കമ്പനികൾ പരിഗണിക്കുന്നത്. പ്രതിദിനം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്നവരെയാണ് ബൾക്ക് പർച്ചേസറായി പരിഗണിക്കുന്നത്.

 • Last Updated :
 • Share this:
  തി​രു​വ​ന​ന്ത​പു​രം: പൊതുമേഖലാ ഗതാഗത സംവിധാനമായ കെഎ​സ്​ആ​ർ​ടിസി​ക്ക് (KSRTC) നൽകുന്ന ഡീസൽ വില (Diesel Price) വീണ്ടും കുത്തനെ കൂട്ടി. ഒറ്റയടിക്ക് 21.10 രൂപയാണ് ലിറ്ററിന് കൂടിയത്. ഇതോടെ കെഎസ്ആർടിസിക്ക് പൊതുവിപണിയെ അപേക്ഷിച്ച് ഒരു ലിറ്റർ ഡീസലിന് 27.88 രൂപയുടെ വർധനവാണുണ്ടായത്. ഇപ്പോൾ തന്നെ നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ഈ നടപടി.

  കെഎസ്ആർടിസിക്ക് മാത്രം വില കുടിയത് എന്തുകൊണ്ട്?

  ബൾക്ക് പർച്ചേസർ വിഭാഗത്തിലെ വൻകിട ഉപഭോക്താവായാണ് കെഎസ്ആർടിസിയെ പൊതുമേഖലാ എണ്ണ കമ്പനികൾ പരിഗണിക്കുന്നത്. പ്രതിദിനം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്നവരെയാണ് ബൾക്ക് പർച്ചേസറായി പരിഗണിക്കുന്നത്. നേരത്തെ ഫെബ്രുവരി 16നും വൻകിട ഉപഭോക്താക്കൾക്കുള്ള നിരക്ക് വർധിപ്പിച്ചിരുന്നു. അന്ന് ലിറ്ററിന് 6.73 രൂപയാണ് കൂട്ടിയത്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ചയിലെ വർധനവ്. പൊ​തു​വി​പ​ണി​യി​ൽ പ്ര​തി​ദി​നം എ​ണ്ണ​വി​ല​യി​ൽ മാ​റ്റം വ​രാ​മെ​ങ്കി​ൽ ബ​ൾ​ക്ക് പ​ർ​ച്ചേ​സ്​ വി​ഭാ​ഗ​ത്തി​ൽ വി​ല വ്യ​ത്യാ​സം വ​രു​ന്ന​ത് എ​ല്ലാ മാ​സ​വും ഒ​ന്ന്, 16 തീ​യ​തി​ക​ളി​ലാ​ണ്.

  പ്രതിദിന ഉപയോഗം എത്ര?

  ദിവസേന 12 ലക്ഷത്തോളം കിലോ മീറ്ററാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. ഇതിനായി പ്രതിദിനം 2.70 - 3 ല​ക്ഷം ലി​റ്റ​ർ ഡീ​സ​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ബ​ൾ​ക്ക് പ​ർ​ച്ചേ​സ്​ വി​ല​ക്ക്​ വാ​ങ്ങി​യാൽ പ്ര​തി​ദി​നം 75- 84 ല​ക്ഷം രൂ​പ​യാ​ണ് അ​ധി​ക ബാ​ധ്യ​ത​യാകുക. മാസം 25 കോടി രൂപവരെ അധിക ചെലവ് വരും. 121.36 രൂപയ്ക്കാണ് ഒരു ലിറ്റർ ഡീസൽ കെഎസ്ആർടിസി വാങ്ങിയത്. അതേസമയം കണ്‍സ്യൂമർ വില 100.25 രൂപയായിരുന്നു. ഇതിൽ നിന്നാണ് 21.16 രൂപ വർധിപ്പിച്ചത്.

  Also Read- Fuel Price| എണ്ണ വില എപ്പോ കൂടും? വില കൂടുമെന്ന പേടിയില്‍ ജനം ഫുൾടാങ്കടിച്ചു; സർക്കാർ കോളടിച്ചു

  നേരത്തെ പൊ​തു​പ​മ്പു​ക​ളെ അ​പേ​ക്ഷി​ച്ച്​ മൂ​ന്ന് മു​ത​ൽ നാ​ല് രൂ​പ വ​രെ കു​റ​വി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക​ട​ക്കം നേ​രത്തേ ഡീ​സ​ൽ ല​ഭി​ച്ചി​രു​ന്ന​ത്. പൊ​തു​പ​മ്പു​ക​ളി​ലേതു​പോ​ലെ വ​ൻ​കി​ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധാ​ര​ണ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​റി​ല്ലാ​യി​രു​ന്നു. ഈ ​പ​തി​വാ​ണ് ഫെ​ബ്രു​വ​രി 16 മു​ത​ൽ തെ​റ്റി​ച്ച​ത്. ഫെ​ബ്രു​വ​രി 18 മു​ത​ൽ ബ​ൾ​ക്ക് പ​ർ​ച്ചേ​സ്​ പൂ​ർ​ണ​മാ​യും നി​ർ​ത്തി പക​രം സ​മീ​പ​ത്തെ സ്വ​കാ​ര്യ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ​നി​ന്ന് വി​പ​ണി വി​ല​ക്ക്​ ഡീ​സ​ൽ വാ​ങ്ങി ഡി​പ്പോ​ക​ളി​ലെ​ത്തി​ക്കു​ക​യാ​ണ് കെഎ​സ്​ആ​ർ​ടി​സി ചെ​യ്യു​ന്ന​ത്.

  ഗതാഗത മന്ത്രി പറയുന്നത്

  പൊതുഗതാഗത മേഖലയെ തകർക്കുന്നതാണ് കേന്ദ്ര നടപടിയെന്നും ഭീമമായ ബാധ്യത കെഎസ്ആർടിസിക്ക് താങ്ങാനാകില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കുത്തക മുതലാളിമാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമാണിതെന്നും മന്ത്രി വിമർശിച്ചു. ഇതിനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കെഎസ്ആർടിസിയുടെ വാർഷിക നഷ്ടം 2000 കോടി രൂപയാണെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ധനവില വർധനവും കോവിഡ് സാഹചര്യങ്ങളും പ്രതിസന്ധിയാണ്. കെഎസ്ആർടിസിയെ തിരികെ കൊണ്ടുവരാൻ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  പ്രതിസന്ധിയിൽ വട്ടംകറങ്ങുന്ന കോർപറേഷൻ

  കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സ്ഥാപനങ്ങളെല്ലാം തുറന്ന് ജനം പുറത്തിറങ്ങിയിട്ടും കെഎസ്ആർടിസി ഇപ്പോഴും കോവിഡ് കാലത്ത് ഓടിക്കുന്ന 3600 ബസുകളാണ് ഓടിക്കുന്നത്. തിരക്കേറിയ സമയത്തുപോലും വാഹനമില്ലാതെ ജനം വലയുകയാണ്. കട്ടപ്പുറത്തിരിക്കുന്ന 700 ബസുകൾ പുറത്തിറക്കാൻ 8.8 കോടി രൂപയാണ് വേണ്ടത്. ഈ തുക കണ്ടെത്താൻ കെഎസ്ആർടിസിക്ക് കഴിയുന്നുമില്ല. ഇതിനിടെയാണ് ശമ്പളം കൊടുക്കുന്നതിന് സർക്കാർ നൽകിയിരുന്ന 50 കോടി 30 കോടിയായി വെട്ടിക്കുറയ്ക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.

  ദീർഘദൂര സർവീസുകൾക്കുള്ള ഇൻഷുറൻസ് തുക 9 കോടി രൂപ അടയ്ക്കാനുണ്ട്. ഇൻഷുറൻസ് ഇല്ലാതെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. ദിവസവും 2 ലക്ഷം രൂപയാണ് കളക്ഷനിൽ നിന്ന് ബാങ്കുകള്‍ വായ്പാ കുടിശ്ശിക തിരികെ പിടിക്കുന്നത്.
  Published by:Rajesh V
  First published: