• HOME
 • »
 • NEWS
 • »
 • explained
 • »
 • World Day Against Cyber Censorship|ലോക സൈബർ സെൻസർഷിപ്പ് വിരുദ്ധ ദിനം; ഇന്റർനെറ്റിന് കര്‍ശന നിയന്ത്രണങ്ങളുള്ള രാജ്യങ്ങള്‍

World Day Against Cyber Censorship|ലോക സൈബർ സെൻസർഷിപ്പ് വിരുദ്ധ ദിനം; ഇന്റർനെറ്റിന് കര്‍ശന നിയന്ത്രണങ്ങളുള്ള രാജ്യങ്ങള്‍

മാര്‍ച്ച് 12, ലോക സൈബര്‍ സെന്‍സര്‍ഷിപ്പ് വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്.

(Image: Shutterstock)

(Image: Shutterstock)

 • Share this:
  വേള്‍ഡ് വൈഡ് വെബ് (world wide web) ലോകമെമ്പാടുമുള്ള വിവരങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന ഒന്നാണ്. അത് വാര്‍ത്തയോ വിദ്യാഭ്യാസമോ വിനോദമോ എന്തുമാകട്ടെ. എന്നാൽ ഇന്റര്‍നെറ്റിനെ (internet) കര്‍ശനമായി നിയന്ത്രിക്കുന്ന ചില രാജ്യങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ അശ്ലീലതയ്ക്കെതിരായതോ ഓണ്‍ലൈനില്‍ സംസാര സ്വാതന്ത്ര്യം സെന്‍സര്‍ ചെയ്യുന്നത് പോലെയുള്ള രാഷ്ട്രീയപരമോ ആകാം.

  യുക്രെയ്ന്‍ അധിനിവേശം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രമുഖ വിദേശ വാര്‍ത്താ മാധ്യമങ്ങളെയും ഫെയ്‌സ്ബുക്കിനെയും (facebook) റഷ്യ തടഞ്ഞത് ഒരു പ്രധാന ഉദാഹരണമാണ്. ഇന്ന് മാര്‍ച്ച് 12, ലോക സൈബര്‍ സെന്‍സര്‍ഷിപ്പ് വിരുദ്ധ ദിനമായാണ് (world day against cyber censorship)ആചരിക്കുന്നത്. ഈ ദിനം ഇത്തരം സര്‍ക്കാര്‍ നിയന്ത്രണങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. ഇന്റര്‍നെറ്റിന് കർശന സെന്‍സര്‍ഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന അഞ്ച് രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

  ഉത്തര കൊറിയ

  ചില ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും വിദേശികള്‍ക്കും ഒഴികെ ഉത്തര കൊറിയയില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പകരം ക്വാങ്മിയോങ് എന്ന പേരില്‍ ഒരു ദേശീയ ഇന്‍ട്രാനെറ്റ് സേവനമാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു ചെറിയ ശതമാനം പൗരന്മാര്‍ക്ക് മാത്രം ലഭിക്കുന്ന സേവനമാണ്. ശാസ്ത്രീയവും സര്‍ക്കാരുമായി ബന്ധപ്പെട്ടതുമായ വെബ്സൈറ്റുകളാണ് ഇതുവഴി ലഭിക്കുക. എന്നാല്‍ അത് ഉത്തര കൊറിയയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

  Also Read- സൗദി അറേബ്യയിൽ ഒറ്റ ദിവസം നടപ്പാക്കിയത് 81 വധശിക്ഷകൾ; സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ

  ചൈന

  രാജ്യത്ത് ഭരിക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിവരങ്ങളോ വിമര്‍ശനങ്ങളോ തടയാന്‍ ചൈനയില്‍ വിപുലമായ രീതിയിൽ തന്നെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍, വിക്കിപീഡിയ, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവ ചൈനയില്‍ ലഭ്യമല്ല. VPN സേവനങ്ങള്‍ പോലും ഇവിടെ നിരോധിച്ചിട്ടുണ്ട്. പൗരന്മാരും പത്രപ്രവര്‍ത്തകരുമടക്കം ഭരണകൂടത്തെയും അതിന്റെ നയങ്ങളെയും വിമര്‍ശിക്കുന്നവര്‍ പലപ്പോഴും തടവിലാക്കപ്പെടാറുമുണ്ട്.

  Also Read-കൊമേഡിയനിൽ നിന്ന് യുക്രെയ്നിന്റെ ഹീറോ ആയിമാറിയ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കിയുടെ ജീവിതയാത്ര

  ഇറാന്‍

  കര്‍ശനമായ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഉള്ള മറ്റൊരു രാജ്യമാണ് ഇറാന്‍. ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഉള്ളടക്കം, മതം, രാഷ്ട്രീയം, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കം എന്നിവ ഇവിടെ സര്‍ക്കാര്‍ തടയുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ടെലിഗ്രാം, ബ്ലോഗര്‍, സ്‌നാപ്ചാറ്റ്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളും ഇറാന്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിംഗ് സൈറ്റുകളും വാര്‍ത്തകള്‍, സ്‌പോര്‍ട്‌സ്, ശാസ്ത്രം, ആരോഗ്യ വിഷയങ്ങള്‍, അന്താരാഷ്ട്ര ഷോപ്പിംഗ്, പോണോഗ്രാഫി എന്നിവ ഉള്‍ക്കൊള്ളുന്ന സൈറ്റുകൾക്കും ഇറാനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
  Also Read-റഷ്യയിൽ ഇൻസ്റ്റഗ്രാമിന് വിലക്ക്; നിരോധനം റഷ്യയ്‌ക്കെതിരായ ആക്രമണാഹ്വാനങ്ങൾക്ക് Facebook അനുമതി നൽകിയതിനെ തുടർന്ന്

  സിറിയ

  രാഷ്ട്രീയ എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സിറിയന്‍ സര്‍ക്കാര്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. പൗരന്മാര്‍ക്ക് പ്രതിമാസം പരിമിതമായ അളവിലുള്ള ഡാറ്റയിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ, അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നിരീക്ഷിക്കപ്പെടും. ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പതിവായി അറസ്റ്റു ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത് സിറിയയില്‍ പതിവാണ്.

  ബെലാറസ്

  എല്ലാ സ്വേച്ഛാധിപത്യ സര്‍ക്കാരുകളെയും പോലെ ബെലാറസും ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യമാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെയും ജനാധിപത്യ അനുകൂല പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പല സ്വതന്ത്ര വാര്‍ത്താ സൈറ്റുകളും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
  Published by:Naseeba TC
  First published: