നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Covaxin | യുകെയിലും യുഎസ്സിലും കോവാക്സിന് അംഗീകാരം; കോവാക്സിൻ സ്വീകരിച്ചവർക്ക് ഏതൊക്കെ രാജ്യങ്ങളിൽ പോകാം

  Covaxin | യുകെയിലും യുഎസ്സിലും കോവാക്സിന് അംഗീകാരം; കോവാക്സിൻ സ്വീകരിച്ചവർക്ക് ഏതൊക്കെ രാജ്യങ്ങളിൽ പോകാം

  നവംബർ 22 ന് ശേഷം യുകെയിൽ പ്രവേശിക്കുന്നതിന് ക്വാറന്റീൻ ആവശ്യമില്ല.

  News18 Malayalam

  News18 Malayalam

  • Share this:
   ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്സിൻ കോവാക്സിന് (Covaxin)അനുമതി നൽകി യുകെയും(UK) യുഎസ്സും. കോവാക്സിൻ സ്വീകരിച്ചവർക്ക് നവംബർ 22 ന് ശേഷം യുകെയിൽ പ്രവേശിക്കുന്നതിന് ക്വാറന്റീൻ ആവശ്യമില്ല. കോവാക്സിന് നേരത്തേ യുഎസ്സും അംഗീകാരം നൽകിയിരുന്നു. ഭാരത് ബയോടെക് (Bharat Biotech)നിർമിച്ച കോവാക്സിന് യുഎസ്സും അംഗീകാരം നൽകിയിരുന്നു.

   കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതിന് പിന്നാലെയാണ് യുകെയുടെ അനുമതി. അംഗീകാരം നൽകിയ വാക്സിനുകളുടെ പട്ടികയിൽ കോവാക്സിനും ഉൾപ്പെടുത്തുമെന്ന് യുകെ അറിയിച്ചു. നവംബർ 22 ന് പുലർച്ചെ മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.

   നിലവിൽ നിരവധി രാജ്യങ്ങൾ കോവാക്സിന് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇനിയും രാജ്യങ്ങളിൽ കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനമില്ല. ഇന്ത്യയിൽ കോവിഡിനെതിരെ ഏറ്റവും കൂടുതൽ പേർ കുത്തിവെക്കുന്ന രണ്ടാമത്തെ വാക്സിനാണ് കോവാക്സിൻ. കോവിഷീൽഡിന് യുകെയിൽ കഴിഞ്ഞ മാസം തന്നെ അനുമതി ലഭിച്ചിരുന്നു.


   നവംബർ എട്ട് മുതലാണ് കോവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. യു എസിന്റെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ പ്രകാരം ഫൈസർ-ബയോൺടെക്, ജോൺസൺ & ജോൺസൺ, മഡോണ, ആസ്ട്രാസെനക, കോവിഷീൽഡ്, സിനോഫാം, സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിൻ ഡോസുകൾ പൂർണമായി സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും.

   Also Read-Covaxin| കോവാക്സിൻ സ്വീകരിച്ചവർക്ക് നവംബർ എട്ടുമുതൽ അമേരിക്കയിൽ പ്രവേശിക്കാം

   നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. കോവാക്സിൻ 78 % ഫലപ്രദമാണെന്ന് ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സമിതി വിലയിരുത്തി. ഗർഭിണികളിലെ സുരക്ഷിതത്വം പരിശോധിക്കാൻ പ്രത്യേക പഠനം നടത്തണമെന്നും നിർദേശിച്ചു. ഇന്ത്യയിൽ 12 കോടി പേരാണ് (ജനസംഖ്യയുടെ 11 %) കോവാക്സിൻ സ്വീകരിച്ചത്.

   പൂർണമായും ഇന്ത്യന്‍ നിര്‍മിതിയായ കോവാക്‌സിന്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഉത്പാദിപ്പിച്ചത്.

   കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകിയ രാജ്യങ്ങൾ

   ബ്രിട്ടൻ
   യുഎസ്
   സ്വിറ്റ്സർലന്റ്
   ഒമാൻ
   നേപ്പാൾ
   ഇറാൻ
   ശ്രീലങ്ക
   സിംബാബ് വേ
   ഗയാന
   പരാഗ്വേ
   ഓസ്ട്രേലിയ
   ഫിലീപ്പീൻസ്
   മെക്സിക്കോ
   മൗറീഷ്യസ്
   ഗ്രീസ്

   Also Read-Covaxin | കോവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ; ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ആശ്വാസം

   ഏപ്രില്‍ 19 നാണ് ഭാരത് ബയോടെക്ക് കോവീഷീൽഡിന് അനുമതിക്കായി ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്സിന്‍ പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. ബുധനാഴ്ച സംഘടനയുടെ ഉപദേശക സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷമാണ് കോവാക്സിനുള്ള അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

   ഇന്ത്യയില്‍ നേരത്തെ തന്നെ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമുണ്ടായിരുന്നില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം കോവാക്സിന് ലഭിച്ചത് കോവാക്സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതിന് സഹായിക്കും.
   Published by:Naseeba TC
   First published:
   )}