HOME » NEWS » Explained »

Explained | എന്താണ് ഓക്സീമീറ്റർ? ഓക്സിജ൯ ലെവൽ പരിശോധിക്കാ൯ ഉപയോഗിക്കുന്ന ഉപകരണത്തെ കുറിച്ചറിയാം

ഓക്സിജ൯ ലെവൽ താഴുക എന്നത് കോവിഡ് ബാധയുടെ ഏറ്റവും കുടുതൽ കണ്ടു വരുന്ന ലക്ഷണങ്ങളിലൊന്നാണ്. ഇത്തരം ലക്ഷണം കണ്ട രോഗികളെ ഉട൯ പരിശോധനക്ക് വിധേയമാക്കിയില്ലെങ്കിൽ കൂടുതൽ ഗുരുതരവാസ്ഥയിലേക്ക് നീങ്ങുകയും മരണം വരെ സംഭവിക്കുകയും ചെയ്തേക്കും

News18 Malayalam | news18-malayalam
Updated: April 21, 2021, 10:13 PM IST
Explained | എന്താണ് ഓക്സീമീറ്റർ? ഓക്സിജ൯ ലെവൽ പരിശോധിക്കാ൯ ഉപയോഗിക്കുന്ന ഉപകരണത്തെ കുറിച്ചറിയാം
Representative image
  • Share this:

കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം രാജ്യത്ത് അതിശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ദിനംപ്രതി റെക്കോർഡ് കണക്കിന് കേസുകൾ വർദ്ധിക്കുകയും രോഗികളുടെ എണ്ണം ആരോഗ്യ സംവിധാനങ്ങൾ ഉൾക്കൊള്ളാ൯ കഴിയുന്നതിലുപ്പുറവുമായ സാഹചര്യത്തിൽ ആളുകളോട് കൂടുതൽ സൂക്ഷ്മത പുലർത്താ൯ ആവശ്യപ്പെട്ടിരിക്കുകയാണ് ഡോക്ടർമാർ. രോഗ ലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടുടനെ കോവിഡ് ടെസ്റ്റ് നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നു.


ഓക്സിജ൯ ലെവൽ താഴുക എന്നത് കോവിഡ് ബാധയുടെ ഏറ്റവും കുടുതൽ കണ്ടു വരുന്ന ലക്ഷണങ്ങളിലൊന്നാണ്. ഇത്തരം ലക്ഷണം കണ്ട രോഗികളെ ഉട൯ പരിശോധനക്ക് വിധേയമാക്കിയില്ലെങ്കിൽ കൂടുതൽ ഗുരുതരവാസ്ഥയിലേക്ക് നീങ്ങുകയും മരണം വരെ സംഭവിക്കുകയും ചെയ്തേക്കും. ഓക്സിജ൯ ലെവൽ പരിശോധിക്കാ൯ സഹായിക്കുന്ന ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. എന്നാൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് വീട്ടിൽ വെച്ച് തന്നെ ഓക്സിജന്റെ തോത് പരിശോധിക്കാമോ എന്നതിൽ വിദഗ്ധർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.



Also Read-Covid 19 | സംസ്ഥാനത്ത് 22,414 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു


പൾസ് ഓക്സിമീറ്റർ എന്നാൽ എന്ത്?


ക്ലോത്ത് ചിപ്പിന് സമാനമായ ഒരു ചെറിയ ഉപകരണമാണ് പൾസ് ഓക്സീമീറ്റർ. ഓക്സിജ൯ ലെവൽ പരിശോധിക്കേണ്ട വ്യക്തി തന്റെ ഒരു വിരൽ ആ ഉപകരണത്തിനകത്തേക്ക് ഇട്ടാൽ സെക്കന്റുകൾക്കുള്ളിൽ ശരീരത്തിലെ ഓക്സിജ൯ സാച്ചുറേഷ൯ ലെവൽ അറിയാ൯ സാധിക്കും. (SpO2 യൂണിറ്റിലാണ് ഇത് അളക്കുന്നത്). സാധാരണ ഗതിയിൽ പൂർണ ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ ഓക്സിജ൯ ലെവൽ 95 ശതമാനമോ അതിൽ കൂടുതലോ ആവും ഉണ്ടാവുക. എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ള ആളുകൾക്കാണ് ഇതിൽ കുറവ് രേഖപ്പെടുത്തുക.


അതേസമയം 92-93 ശതമാനത്തിൽ താഴെ ഓക്സിജ൯ ലെവൽ റിപ്പോർട്ട് ചെയ്താൽ ഉട൯ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഹൃദയമിടിപ്പ് പരിശോധിക്കാനും ഈ ഉപകരണം സഹായിക്കും. സാധാരണ ഗതിയിൽ ഒരാളുടെ ഹാർട്ട് ബീറ്റ് മിനുറ്റിൽ 60 മുതൽ 100 വരെയാണ്.


ഹൃദയത്തിൽ നിന്ന് സരീരത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലേക്ക് അയക്കുന്ന ഓക്സിജന്റെ അളവാണ് പൾസ് ഓക്സിമീറ്റർ കണ്ടെത്തുന്നത്. ഉപകരണത്തിനകത്തേക്ക് വിരലിട്ട് ബ്ലഡ്സ്ട്രീമിലെ ലൈറ്റിന്റെ വേവ് ലെംഗ്ത് ചെക്ക് ചെയ്യുന്ന രീതിയാണിത്. രക്തത്തിലടങ്ങിയിരിക്കുന്ന ഹിമോഗ്ലോബി൯ ഓക്സിജന്റെ അളവിനനുസരിച്ച് ലൈറ്റിന്റെ വ്യത്യസ്ഥ വേവ്ലെംഗ്തുകൾ സ്വീകരിക്കും. ഇതുവഴി ഓക്സിജന്റെ കൃത്യമായ അളവ് കണ്ടെത്താനാകും.


എന്തുകൊണ്ട് ഓക്സിമീറ്റർ സൂക്ഷിക്കുന്നത് നല്ലതാണ്?


വീട്ടിൽ ഒരു ഓക്സിമീറ്റർ സൂക്ഷിക്കുന്നതും ഇടക്കിടെ ഓക്സിജ൯ ലെവൽ പരിശോധിക്കുന്നതും ഏറെ സുരക്ഷിതമാണ്. ഓക്സിജ൯ ലെവൽ താഴ്ന്നാൽ ഉട൯ തന്നെ വിദഗ്ധ ചികിത്സ തേടാ൯ ഇത് സഹായകരമാകും.കഴിഞ്ഞ വർഷം ജൂണിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാചര്യത്തിൽ വിട്ടിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഓക്സീമീറ്റർ വിതരണം ചെയ്യാ൯ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു.

Published by: Jayesh Krishnan
First published: April 21, 2021, 7:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories