HOME » NEWS » Explained » COVID 19 SECOND WAVE COUNTRIES BANNED FROM TRAVELERS FROM INDIA GH

Explained | കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ

ഞായറാഴ്ച ഹോങ്കോങ്ഏപ്രിൽ 20 മുതൽ 14 ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: April 22, 2021, 12:15 PM IST
Explained | കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ
flight
  • Share this:
ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച യു കെ ഇന്ത്യയെ അവരുടെ ട്രാവൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, യാത്രികർ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവും നൽകുകയുണ്ടായി.

ഞായറാഴ്ച ഹോങ്കോങ്ഏപ്രിൽ 20 മുതൽ 14 ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ന്യൂസിലൻഡും സമാനമായ രീതിയിൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

എന്തുകൊണ്ടാണ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തുന്നത്?

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം 103 കേസുകളിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇന്ത്യയെ ട്രാവൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് യു കെ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം പടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്  ഹോങ്കോങും രണ്ടാഴ്ചക്കാലത്തേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അത് കൂടാതെ ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കയും വിവിധ രാജ്യങ്ങൾ പങ്കുവെയ്ക്കുന്നു.

Also Read- കോവിഡ് ചികിത്സ കഴിഞ്ഞ വയോധികയെ ആംബുല൯സ് ജീവനക്കാർ അജ്ഞാതന്റെ വീട്ടിൽ ഉപേക്ഷിച്ചു

ഇന്ത്യ യു കെ യുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്നു എന്നതിന്റെ അർത്ഥമെന്താണ്?

യു കെ സർക്കാരിന്‍റെ മാനദണ്ഡം അനുസരിച്ച് ഇന്ത്യയിൽ നിന്ന് ഏപ്രിൽ 23 വെള്ളിയാഴ്ച രാവിലെ നാലു മണിക്ക് മുമ്പ് നിങ്ങൾ യു കെയിൽ എത്തുകയാണെങ്കിൽ 10 ദിവസം ക്വാറന്റൈനിൽ കഴിയുകയും രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയമാവുകയും വേണം. എന്നാൽ ഏപ്രിൽ 23-ന് രാവിലെ 4 മണിക്ക് ശേഷം, കഴിഞ്ഞ 10 ദിവസങ്ങളായി ഇന്ത്യയിൽ കഴിഞ്ഞയാളാണെങ്കിൽ, നിങ്ങൾ ബ്രിട്ടീഷ് പൗരനോ ഐറിഷ് പൗരനോഅല്ലെങ്കിൽ യു കെ യിൽ സ്ഥിരതാമസത്തിന് അവകാശങ്ങളുള്ള മൂന്നാം രാജ്യക്കാരനോ ആണെങ്കിൽ മാത്രമേ യു കെയിലേക്ക് പ്രവേശനം അനുവദിക്കൂ. അങ്ങനെയാണെങ്കിലും നിങ്ങൾ ക്വാറന്റൈനിൽ കഴിയേണ്ടി വരും.

യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

"ഇന്ത്യയിലെ നിലവിലെ സാഹചര്യം മൂലം വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് പോലും ജനിതകമാറ്റം വന്ന കോവിഡ് 19 വൈറസിന്റെ വകഭേദങ്ങൾ ബാധിക്കാനുള്ളസാധ്യതയുണ്ട്. അതിനാൽ എല്ലാവരും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുക", തങ്ങളുടെ ട്രാവൽ നോട്ടീസ് പേജിൽ യു എസ് സി ഡി ഡി കുറിച്ചു. "നിർബന്ധമായും ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമാണെങ്കിൽ യാത്രയ്ക്ക് മുമ്പ് പൂർണമായും വാക്സിനേഷന് വിധേയമാവുക. എല്ലാ യാത്രികരും മാസ്ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കുകയും ആൾക്കൂട്ടങ്ങൾ ഒഴിവാക്കുകയും കൈകൾ വൃത്തിയായി കഴുകുകയും വേണം", സി ഡി സി കൂട്ടിച്ചേർത്തു.

യു എസിൽ നിന്നും യു കെയിൽ നിന്നും വിമാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ടോ?

നിലവിൽ എയർ ഇന്ത്യ, വിസ്താര, യുണൈറ്റഡ്, ബ്രിട്ടീഷ് എയർവെയ്‌സ് എന്നീ എയർലൈനുകൾ ഇന്ത്യ, യു എസ്, യു കെ എന്നീ രാജ്യങ്ങൾക്കിടയിൽ വിമാന സർവീസ് നടത്തുന്നുണ്ട്. ഇവ ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളെയും ലണ്ടൻ, ന്യൂയോർക്ക്, നെവാർക്ക് എയർപോർട്ടുകളെയും ബന്ധിപ്പിച്ചാണ് പ്രവർത്തനം നടത്തുന്നത്.

Keywords: Covid 19, Travel Ban, India, US, UK, Hongkong, New Zealand, കോവിഡ് 19, യാത്രാവിലക്ക്, ഇന്ത്യ, യു എസ്, യു കെ, ഹോങ്കോങ്, ന്യൂസിലൻഡ്
Published by: Anuraj GR
First published: April 22, 2021, 12:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories