ഇന്ത്യയിൽ, 45 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ് 19-ന് എതിരെയുള്ള വാക്സിനേഷൻ നൽകുന്നതിന്റെ അടുത്ത ഘട്ടം ഈ ആഴ്ച ആരംഭിക്കും. ആവശ്യമുള്ള പൗരന്മാർക്ക് അവരുടെ കോവിഡ് 19 വാക്സിൻ സ്പോട്ട് ബുക്ക് ചെയ്യുന്നതിനായി ഓൺലൈൻ, ഓഫ്ലൈൻ രീതികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നൽകുന്നത് ജനുവരി 16 മുതലാണ് രാജ്യ വ്യാപകമായി ആരംഭിച്ചത്. ഇത് ഫെബ്രുവരി 2 മുതൽ മുൻനിര ആരോഗ്യ പ്രവർത്തകരിലേക്കും വ്യാപിപ്പിച്ചിരുന്നു. രോഗാവസ്ഥയുള്ള, 60 -ന് മുകളിലും 45 വയസ്സിനും അതിന് മുകളിലും പ്രായം ഉള്ളവർക്ക് മാർച്ച് 1 മുതൽ കുത്തിവെപ്പിന്റെ അടുത്ത ഘട്ടം ആരംഭിച്ചിരുന്നു.
വാക്സിന് അർഹരായ പൗരന്മാർക്ക് കോ-വിൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഉപയോക്താക്കൾക്ക് ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. സർക്കാർ ഒരു കോ-വിൻ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്, എന്നാൽ നിലവിൽ അത് അഡ്മിൻമാർക്ക് മാത്രമേ ആക്സസ്സ് ചെയ്യാൻ കഴിയൂ. പൗരന്മാർക്ക് അത് ലഭ്യമാകുന്നതിനെപ്പറ്റി വ്യക്തമായ റിപ്പോർട്ടുകൾ ലഭ്യമല്ല.
കോവിഡ് 19 വാക്സിൻ ലഭ്യമാകുന്നതിന് കോ-വിൻ പോർട്ടലും ആരോഗ്യ സേതു പ്ലാറ്റ്ഫോമുകളും, കുറഞ്ഞത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ (ഉപയോക്താവ് ഉൾപ്പെടെ) രജിസ്റ്റർ ചെയ്യാൻ ഒരു ഉപയോക്താവിനെ അനുവദിക്കുന്നു. ലഭ്യതയനുസരിച്ച്, ഏറ്റവും അടുത്തുള്ള വാക്സിൻ സെന്റർ (സർക്കാർ കേന്ദ്രങ്ങളോ സ്വകാര്യ കേന്ദ്രങ്ങളോ ആകാം) കണ്ടെത്തുന്നതിനും ബുക്ക് ചെയ്യുന്നതിനും ഈ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളെ അനുവദിക്കുന്നു. ബുക്ക് ചെയ്ത സ്ഥലം അപ്ഡേറ്റ് ചെയ്യാനോ റദ്ദാക്കാനോ പൗരന്മാർക്ക് കഴിയും.
ഇന്ത്യയിൽ ആരോഗ്യ സേതു ആപ്പ് മുഖേന കോവിഡ് 19 വാക്സിനായി രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് അറിയാമോ? ഇല്ലെങ്കിൽ ഇതാ അറിഞ്ഞോളൂ.
Also Read
ഹോളി ആഘോഷത്തിന് മദ്യം കിട്ടിയില്ല; മധ്യപ്രദേശിൽ സാനിട്ടൈസർ കുടിച്ച് രണ്ട് പേർ മരിച്ചു
ആരോഗ്യ സേതു ആപ്പിൽ 'കോവിൻ' ഡാഷ്ബോർഡ് കണ്ടെത്തി അതിൽ 'വാക്സിനേഷൻ' തിരഞ്ഞെടുക്കുക. തുടർന്ന് 'രജിസ്റ്റർ നൗ' (ഇപ്പോൾ രജിസ്റ്റർ ചെയ്യൂ) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഉപയോക്താവ്, ആദ്യമായി 10 അക്ക മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ്റെ രണ്ടാം ഘട്ടത്തിൽ, ആധാർ, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയിൽ ഏതെങ്കിലും ഫോട്ടോ ഐഡി പ്രൂഫ് തിരഞ്ഞെടുക്കേണ്ടതാണ്. ശേഷം യോഗ്യരായ പൗരന്മാർ, ലിംഗഭേദം, ജനന തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുക. തുടർന്ന്, ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാല് പേരെ വരെ ചേർക്കാൻ കഴിയുന്ന ഒരു പേജ് നിങ്ങൾക്ക് കാണാൻ കഴിയും. പിൻ കോഡ് നൽകിയതിന് ശേഷം വാക്സിനേഷൻ സെൻ്റർ തിരഞ്ഞെടുക്കുക. ശേഷം അനുയോജ്യമായ സമയം നൽകി സമർപ്പിക്കുക. അപ്പോയിൻമെന്റിന്റെ സമയം മാറ്റാനോ റദ്ദാക്കാനോ ഉള്ള അവസരം യോഗ്യതയുള്ള പൗരന്മാർക്ക് ഉണ്ട്.
Also Read
ഏപ്രിൽ 1 മതുൽ എല്ലാം പഴയതുപോലെയല്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോവിൻ പോർട്ടൽ വഴി കോവിഡ് 19 വാക്സിനായി രജിസ്റ്റർ ചെയ്യുന്നതിനായി, കോവിൻ പോർട്ടൽ തുറന്ന് (
www.cowin.gov.in) നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി സമർപ്പിക്കുക. ശേഷം 'പരിശോധിച്ചുറപ്പിക്കുക' (വെരിഫൈ) ബട്ടൺ ക്ലിക്കു ചെയ്യുക. ശരിയായ ഒടിപി ആണെങ്കിൽ വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യാനുള്ള ഒരു പേജ് തുറന്നുവരും. തുടർന്ന് ഫോട്ടോ ഐഡി നമ്പർ, പേര്, ലിംഗ് ഭേദം, ജനന തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുക. രജിസ്ട്രേഷൻ പൂർത്തിയായാൽ, അക്കൗണ്ട് വിവരങ്ങൾ കാണാൻ കഴിയും. പേജിന് ചുവടെ വലത് വശത്തെ 'ആഡ് മോർ' എന്ന ബട്ടൺ ക്ലിക്കുചെയ്യുന്നതിലൂടെ ഉപയോക്താവിന് ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് മൂന്ന് വ്യക്തികളെക്കൂടി ചേർക്കാൻ കഴിയും. നിങ്ങൾ 'ആഡ് മോർ' ബട്ടൺ ക്ലിക്കു ചെയ്യുകയാണെങ്കിൽ ആ വ്യക്തികളുടെ വിവരങ്ങൾ നൽകിയതിന് ശേഷ 'ആഡ്' ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതുണ്ട്.
എല്ലാ വിവരങ്ങളും ചേർത്തതിന് ശേഷം, 'ഷെഡ്യൂൾ അപ്പോയിൻമെന്റ്' ക്ലിക്കുചെയ്യുക, തുടർന്ന് വാക്സിനേഷൻ പേജിനായുള്ള ബുക്ക് അപ്പോയിൻമെന്റ് തുറന്നുവരും. ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് സംസ്ഥാനം, ജില്ല, ബ്ലോക്ക്, പിൻ കോഡ് എന്നീ വിവരങ്ങൾ നൽകി നിങ്ങളുടെ വാക്സിനേഷൻ സെന്റ്ർ തിരയുക. പൗരന്മാർക്ക് 'അക്കൗണ്ട് ഡീറ്റെയ്ൽസ്' പേജിൽ നിന്ന് അപ്പോയിൻമെൻ്റ് എടുക്കാവുന്നതാണ്. തുടർന്ന് വാക്സിനേഷൻ അപ്പോയിൻമെന്റ് ബുക്ക് ചെയ്യുന്നതിന് കലണ്ടർ ഐക്കണിൽ ക്ലിക്കുചെയ്യുക ശേഷം 'ഷെഡ്യൂൾ അപ്പോയിൻമെന്റ്' ക്ലിക്കുചെയ്യുക. അപ്പോൾ വാക്സിനേഷനായുള്ള ബുക്ക് അപ്പോയിൻമെന്റ് പേജ് തുറക്കും, ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് സംസ്ഥാനം, ജില്ല, ബ്ലോക്ക്, പിൻ കോഡ് എന്നിവ നൽകി വാക്സിനേഷൻ സെന്റ്ർ തിരഞ്ഞെടുക്കുക.
'ബുക്ക്' ബട്ടൺ ക്ലിക്കുചെയ്താൽ, അപ്പോയിൻമെന്റ് സ്ഥിരീകരണ പേജ് കാണാൻ കഴിയും. നൽകിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം 'കൺഫേം' ബട്ടൺ ക്ലിക്കുചെയ്യുക. കോവിഡ് 19 വാക്സിൻ ലഭിച്ച പൗരന്മാർക്ക് ആരോഗ്യ സേതു, കോവിൻ പോർട്ടൽ മുഖേന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.