• HOME
 • »
 • NEWS
 • »
 • explained
 • »
 • തിരുവനന്തപുരം കോർപറേഷനിലെ ഭരണം മെച്ചപ്പെടുത്താൻ സിപിഎം കൗൺസിലർമാർക്ക് ക്ലാസ്

തിരുവനന്തപുരം കോർപറേഷനിലെ ഭരണം മെച്ചപ്പെടുത്താൻ സിപിഎം കൗൺസിലർമാർക്ക് ക്ലാസ്

പ്രധാനമായും അഞ്ചു കാര്യങ്ങൾക്കാണ് വിളപ്പിൽ ശാല ഇ എം എസ് അക്കാദമിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട ക്ലാസ് ഊന്നൽ നൽകിയത്.

തിരുവനന്തപുരം കോർപറേഷൻ

തിരുവനന്തപുരം കോർപറേഷൻ

 • Share this:
  തിരുവനന്തപുരം: കോർപറേഷൻ ഭരണ സമിതിക്കെതിരെ നിരന്തരം ഉയരുന്ന പ്രതിപക്ഷ ആരോപണങ്ങൾ പക്വതയോടെ നേരിടാനും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ഭരണം മെച്ചപ്പെടുത്തി പാർട്ടിക്ക് മുതൽക്കൂട്ടാകാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് സിപിഎം കൗൺസിലർമാർക്കായി പഠന ക്ലാസ്. മേയർ ഉൾപ്പെടെ സിപിഎം കൗൺസിലർമാരിൽ അധികവും പുതുമുഖങ്ങളാണ്. പ്രതിപക്ഷമായ ബിജെപി കൗൺസിൽ യോഗങ്ങളിൽ ഔദ്യോഗിക രേഖകളുമായി വിമർശനം നടത്തുന്ന  സാഹചര്യത്തിലാണ് കൗൺസിലർമാർക്കായി സിപിഎം പഠന ക്ലാസ് സംഘടിപ്പിച്ചത്.

  പ്രധാനമായും അഞ്ചു കാര്യങ്ങൾക്കാണ് വിളപ്പിൽ ശാല ഇ എം എസ് അക്കാദമിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട ക്ലാസ് ഊന്നൽ നൽകിയത്.

  നഗരസഭയിലെ ഉദ്യോഗസ്ഥരുമായി പെരുമാറുന്നത് എങ്ങനെ ? അവരോട് എങ്ങനെ ഇടപെടണം? എങ്ങനെയാണ് പ്രോട്ടോകോൾ ? എന്തൊക്കെ കാര്യത്തിന് സഹായം തേടാം
  വികസന ഫണ്ട് എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാം ?
  പദ്ധതികൾ എങ്ങനെ രൂപകല്പന ചെയ്ത ഫലപ്രദമായി നടപ്പാക്കാം ?
  പൊതു ജനങ്ങളുമായുള്ള ഇടപെടലും പെരുമാറ്റവും എങ്ങനെ കാര്യക്ഷമമാക്കാം ?
  കൗൺസിലർ സ്ഥാനം എങ്ങനെ പാർട്ടിക്ക് വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്താം

  എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിപിഎം അനുഭാവിയായ ആസൂത്രണ ബോർഡ് മുൻ അംഗം, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സിപിഎം അനുഭാവികൾ ഉൾപ്പെടെയുള്ള പ്രമുഖർ ക്ലാസ് നയിച്ചത്.

  Also Read- പാലാരിവട്ടം പാലം മുതൽ മഞ്ചേശ്വരം വരെ; മുസ്ലീം ലീഗ് നേരിടുന്ന വെല്ലുവിളികൾ

  ഏഴു മാസമായ കൗൺസിലിന്റെ കഴിഞ്ഞ ഏതാനും യോഗങ്ങളിൽ പ്രതിപക്ഷം രേഖകൾ സഹിതം ആരോപണങ്ങൾ ഉയർത്തിയത് ഭരണസമിതിക്ക് ക്ഷീണമായിരുന്നു. കൗൺസിൽ യോഗങ്ങളിലെ നടപടി ക്രമങ്ങളിലും രാഷ്ട്രീയ ആരോപണങ്ങൾ നേരിടുന്നതിലും പുത്തൻ ഭരണസമിതിക്കുള്ള പരിചയക്കുറവ് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് കണ്ടാണ് തിരക്കിട്ട് പഠന ക്ലാസ് സംഘടിപ്പിച്ചതെന്നാണ് സൂചന. ഔദ്യോഗിക രേഖകൾ പ്രതിപക്ഷത്തിന് എങ്ങനെ ലഭിക്കുന്നുവെന്ന സംശയവും പാർട്ടിയിലെ ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.

  കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന് നൽകിയ പരാതി പുറത്തു വന്നതാണ് ഇതിൽ പ്രധാനം. ആരോപണങ്ങൾ ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പിന്നാക്കാര്‍ക്ക് നല്‍കേണ്ട 75 ലക്ഷത്തിലധികം രൂപയാണ് പലരും ചേർന്ന് തട്ടിയെടുത്തത്. പൊലീസെടുത്ത രണ്ട് കേസുകളിലായി ഉദ്യോഗസ്ഥരും എസ് സി പ്രമോട്ടര്‍മാരുമടക്കം 11 പേരാണ് നിലവിൽ പ്രതികള്‍. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപത്തിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. തട്ടിപ്പിൽ ഉൾപ്പെട്ടെ ഡി വൈ എഫ് ഐ നേതാവിനെ സംരക്ഷിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്.

  ഇടതു പക്ഷവുമായി ചേർന്നു നിൽക്കുമ്പോഴും പല ഉദ്യോഗസ്ഥരും പുതുമുഖങ്ങളായ കൗൺസിലർമാരെ വേണ്ടത്ര ഗൗനിക്കുന്നില്ല എന്നും അവരോട് സഹകരിക്കുന്നില്ല എന്നും ഭരണ കക്ഷിയിൽപെട്ട പലരും ആക്ഷേപപവും പരിഭവവും ഉന്നയിച്ചിരുന്നു.

  Also Read- 'മുഈൻ അലി തങ്ങൾ ചെയ്തത് തെറ്റ്; നടപടി ഹൈദരലി തങ്ങളുമായി ആലോചിച്ചതിന് ശേഷം'; മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം

  കോർപറേഷൻ വാർഷിക റിപ്പോർട്ടിലെയും ധനകാര്യ സ്റ്റേറ്റ്മെന്റിലെയും തെറ്റുകൾ പ്രതിപക്ഷം ഉയർത്തിക്കാട്ടിയത് ഭരണസമിതിക്ക് ക്ഷീണമായിരുന്നു. 225 വാഹനങ്ങൾ സ്വന്തമായി ഉണ്ടായിരിക്കെ 137 വാഹനങ്ങളുണ്ടെന്നാണ് 2019-2020 സാമ്പത്തിക വർഷത്തെ വാർഷിക ഭരണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് ബിജെപിയും യുഡിഎഫും ആയുധമാക്കി.

  കുറവുള്ള വാഹനങ്ങൾ എവിടെയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വാഹനങ്ങൾ കാണാതായിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. കാണാതെ പോയ വാഹനങ്ങൾ കണ്ടെത്തുന്നതിനാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്നും റിപ്പോർട്ട് കിട്ടിയശേഷം പൊലീസിനെ സമീപിക്കുമെന്നായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ കൗൺസിൽ യോഗത്തെ അറിയിച്ചത്. ധനകാര്യ സ്റ്റേറ്റ്മെന്റിലെ കണക്കുകളിലെ പിശകുകൾ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിലും ഭരണപക്ഷം വീഴ്ച സമ്മതിച്ചിരുന്നു.

  ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള നഗരശുചീകരണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതിപക്ഷം ഉയർത്തിയ മറ്റൊരു ആരോപണം. പൊതുനിരത്തിൽ പൊങ്കാല ഇല്ലാതിരുന്നിട്ടും ഈ വര്‍ഷം ശുചീകരണത്തിന് ലോറി വിളിച്ച വകയിൽ മൂന്നര ലക്ഷത്തോളം രൂപ ചെലവാക്കിയെന്നതാണ് കോർപ്പറേഷന്റെ നേരെ ഉയര്‍ന്ന ആരോപണം. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല വീടുകളിലേക്ക് ചുരുങ്ങിയിട്ടും ശുചീകരണത്തിന് ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങൾ വാടകക്ക് എടുത്ത മേയർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി ലഭിച്ചിരുന്നു.

  Also Read- CPM Youtube| സിപിഎമ്മിന്റെ യൂട്യൂബ് ചാനലിന് സിൽവർ ബട്ടൺ; കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ ആദ്യം

  എന്നാൽ പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോർപറേഷന്‍ നീക്കം ചെയ്തുവെന്നും ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചതെന്നുമാണ് മേയർ വിശദീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷേത്രവളപ്പില്‍ 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയതും അതിന് വാടക മുന്‍കൂര്‍ അനുവദിച്ചതും. ഏറ്റവും ഒടുവിലാണ് വീടുകളില്‍ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നും ആര്യാ രജേന്ദ്രൻ വിശദീകരിച്ചു.

  നഗരസഭ ജീവനക്കാർക്ക് കാൽലക്ഷം രൂപ കൈക്കൂലി നൽകാൻ തയാറല്ലാത്തതിനാൽ 12 ലക്ഷം രൂപ മുടക്കിയശേഷം ബേക്കറി എന്ന സ്വപ്നം ഉപേക്ഷിച്ച യുവാവിന്റെ വാർത്തയും ഭരണ സമിതിക്ക് ക്ഷീണമായി. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴായിരുന്നു കഴക്കൂട്ടത്ത് വാടക വീട്ടിൽ താമസിക്കുന്ന എ. ജനൻസ് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.

  ഇതിനിടെ, ക്‌ളാസിനെക്കുറിച്ച് അറിഞ്ഞതോടെ സിപിഎം കൗൺസിലർമാർക്ക് നൽകിയത് പോലെ തങ്ങൾക്കും പരിശീലനം വേണം എന്നാണ് മറ്റു ചില കക്ഷികളിലെ അംഗങ്ങളുടെയും ആവശ്യം‍
  Published by:Rajesh V
  First published: