നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained| 'ന്യൂനപക്ഷ വർഗീയത ഏറ്റവും തീവ്രമായ വർഗീയത' എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞോ?

    Explained| 'ന്യൂനപക്ഷ വർഗീയത ഏറ്റവും തീവ്രമായ വർഗീയത' എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞോ?

    എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു മുക്കത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    എ. വിജയരാഘവൻ

    എ. വിജയരാഘവൻ

    • Share this:
      കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയതയെന്ന് എന്ന് പറഞ്ഞിട്ടില്ല എന്ന്  സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അതു കൊണ്ട് തന്നെ  ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിയ്ക്കാൻ സാധിക്കില്ല. രണ്ടിനെയും എതിർക്കണമെന്നും അദ്ദേഹം  പറഞ്ഞു.

      Also Read- 'വാവ സുരേഷിന് നന്ദി' പറഞ്ഞ് കുപ്പിയിലെ അണലിയുടെ ചിത്രവുമായി വി കെ പ്രശാന്ത്; എംഎൽഎയിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് വിമർശനം

      കോഴിക്കോട്  മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവെ വിജയരാഘവൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. എന്നാൽ തന്‍റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പിന്നീട് എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

      Also Read പുതുച്ചേരിയിൽ സംഭവിക്കുന്നത്: കിരൺ ബേദിയ്ക്ക് ലെഫ്. ഗവർണർ സ്ഥാനം നഷ്ടമായത് എന്തുകൊണ്ട് ?

      വിജയരാഘവൻ പറഞ്ഞത്?

      ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയാണ്.  ന്യൂനപക്ഷ വർഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിർക്കണം. ഒരു വർഗീയതയ്ക്കു മറ്റൊരു വർഗീയത കൊണ്ടു പരിഹാരം കാണാൻ കഴിയുമോ? ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലാകും.

      Also Read- മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വീണ്ടും വൈറൽ

      എൽ ഡി എഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു മുക്കത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജൻഡയ്ക്കു കീഴിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചമർത്തി രണ്ടാം തരം പൗരൻമാരാക്കുന്നതിനെതിരെ രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണെന്നും വിജയരാഘവൻ പറഞ്ഞു. വയനാട്ടിലെ പര്യടനം പൂർത്തിയാക്കിയ വികസന മുന്നേറ്റ ജാഥ ഇന്നലെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.

      English Summary: communalism of the minority community is a bigger threat and hence it cannot be taken promoted to counter the threat by the communalism of the majority community says CPM acting state secretary a. Vijaya Raghavan
      Published by:Chandrakanth viswanath
      First published:
      )}