• HOME
 • »
 • NEWS
 • »
 • explained
 • »
 • അഫ്ഗാനിസ്ഥാനിൽ ISI മധ്യസ്ഥതയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ധാരണ; താലിബാനിലെ അഭിപ്രായ ഭിന്നത പ്രതിസന്ധിയാകുമോ?

അഫ്ഗാനിസ്ഥാനിൽ ISI മധ്യസ്ഥതയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ധാരണ; താലിബാനിലെ അഭിപ്രായ ഭിന്നത പ്രതിസന്ധിയാകുമോ?

പ്രധാനമന്ത്രിയാകാനുള്ള ഹസ്സന്റെ പ്രധാന യോഗ്യത സ്വന്തമായി ഒരു ശക്തമായ അടിത്തറയില്ല എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ രണ്ട് പ്രധാന വിഭാഗങ്ങളുടെ നേതാക്കൾക്ക് അദ്ദേഹം കാര്യമായ ഭീഷണി ഉയർത്തുന്നില്ല.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  പ്രവീൺ സ്വാമി

  ഈ ആഴ്ച അവസാനത്തോടെ, താലിബാൻ മൗലവി ഹസ്സൻ അഖുണ്ടിനെ ഇസ്ലാമിക് എമിറേറ്റ്സിന്റെ പുതിയ റയീസ്-ഉൾ-വസാറ അഥവാ പ്രധാനമന്ത്രിയായി നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ കരിയർ വിശദീകരിക്കുന്ന അമേരിക്കൻ രഹസ്യാന്വേഷണ രേഖകളിൽ നിന്ന് വ്യക്തമാകുന്നത് കഴിവോ കാര്യക്ഷമതയോ അല്ല ഹസ്സന്റെ തെരഞ്ഞെടുക്കലിലേയ്ക്ക് നയിച്ചിരിക്കുന്നത്. "അദ്ദേഹത്തെ ഫലപ്രദമല്ലാത്തതും യുക്തിരഹിതവുമായ താലിബാൻ നേതാക്കളിൽ ഒരാളായാണ് കണക്കാക്കുന്നത്". എന്നാൽ യു.എന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുല്ല ഹസ്സന്‍ അഖുണ്ട്.

  എന്നാൽ പ്രധാനമന്ത്രിയാകാനുള്ള ഹസ്സന്റെ പ്രധാന യോഗ്യത സ്വന്തമായി ഒരു ശക്തമായ അടിത്തറയില്ല എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ രണ്ട് പ്രധാന വിഭാഗങ്ങളുടെ നേതാക്കൾക്ക് അദ്ദേഹം കാര്യമായ ഭീഷണി ഉയർത്തുന്നില്ല. താലിബാന്റെ മൊത്തത്തിലുള്ള നേതൃത്വം അമീർ മൗലവി ഹൈബത്തുല്ല അഖുൻസാദയുടെ നേതൃത്വത്തിൽ തുടരുമെങ്കിലും മാസങ്ങളായി അദ്ദേഹത്തെ കാണാനില്ല, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വളരെക്കാലമായി പ്രചരിച്ചിക്കുന്നുണ്ട്.

  താലിബാൻ നേതൃത്വത്തിനുള്ളിൽ

  സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിൽ ഹിസ്ബേ ഇസ്ലാമിയുടെ ഖലീസ് വിഭാഗത്തിൽ ചേരുന്നതിന് മുമ്പ്, കാണ്ഡഹാർ പ്രവിശ്യയിലെ അർഗന്ദാബിലെ പഷ്മുൽ ഗ്രാമത്തിൽ ജനിച്ച ഹസ്സൻ പാകിസ്താനിലെ ഒരു മതപഠനശാലയിൽ പഠിച്ചതായാണ് കരുതപ്പെടുന്നത്. എന്നാൽ മറ്റുള്ളവരെപ്പോലെ, 1989-1992ൽ അദ്ദേഹം പാകിസ്താനിലേക്ക് മടങ്ങി. വരുമാനത്തിന്റെയും പ്രദേശത്തിന്റെയും നിയന്ത്രണം സംബന്ധിച്ച് മുജാഹിദീനിൽ കടുത്ത പോരാട്ടങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയമായിരുന്നു ഇത്.

  ചില കണക്കുകൾ അനുസരിച്ച്, മുല്ല മുഹമ്മദ് ഉമറിന്റെ നേതൃത്വത്തിൽ താലിബാൻ സ്ഥാപിച്ച 30 പുരോഹിതരിൽ ഒരാളാണ് ഹസ്സൻ. 1997 മുതൽ 1998 വരെ, ഹസ്സൻ വിദേശകാര്യ ആക്ടിംഗ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. അതിനുശേഷം മുല്ല ഉമർ നടത്തിയ നേതൃത്വ ശുദ്ധീകരണത്തിനിടെ കുറച്ചുകാലം അപ്രത്യക്ഷനായി.

  തുടർന്ന്, അദ്ദേഹം ഇസ്ലാമിക് എമിറേറ്റിലെ പ്രതിരോധ, ഇന്റലിജൻസ്, ഇന്റീരിയർ, കമ്മ്യൂണിക്കേഷൻസ് മന്ത്രാലയങ്ങളിൽ 9/11 വരെ സേവനമനുഷ്ഠിച്ചു. പിന്നീട് ഒരിക്കലും കാര്യമായ നേതൃസ്ഥാനം നേടിയില്ല. അദ്ദേഹം നിലവിൽ താലിബാന്റെ റഹ്ബാരി ശൂറ അഥവാ നേതൃത്വ കൗൺസിലിന്റെ തലവനായാണ് പ്രവർത്തിക്കുന്നത്.

  പ്രധാനമന്ത്രിയായി ഹസ്സൻ സ്ഥാനമേറ്റാൽ അദ്ദേഹത്തിന്റെ രണ്ട് ഡെപ്യൂട്ടികൾ ബരാദറും മുല്ല മുഹമ്മദ് യാക്കൂബും ആയിരിക്കാനാണ് സാധ്യത. ദോഹയിൽ അമേരിക്കയുമായി നടത്തിയ ചർച്ചയിൽ താലിബാന് നേതൃത്വം നൽകിയത് ബരാദറാണ്. മുല്ല ഉമറിന്റെ മകനാണ് മുല്ല മുഹമ്മദ് യാക്കൂബ്. നേരത്തെ താലിബാൻ പ്രതിരോധ മന്ത്രിയായിരുന്ന ബരാദർ, മുല്ല ഉമറിന് ശേഷം സംഘടനയുടെ യഥാർത്ഥ നേതാവായി മാറി. താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ബരാദർ. മുല്ല ഒമറിന്റെ വിശ്വസ്തനായ കമാന്‍ഡറായിരുന്നു.

  2010ൽ, ബരാദറിനെ ഐഎസ്ഐ അറസ്റ്റ് ചെയ്തു, 2004 ലും 2009 ലും അമേരിക്കയുമായി സ്വതന്ത്ര സമാധാന ചർച്ചകൾ നടത്താനുള്ള തീരുമാനത്തിന്റെ അനന്തരഫലമായിരിക്കാം 2018 ൽ ഐഎസ്ഐ അദ്ദേഹത്തെ മോചിപ്പിക്കുകയും ദോഹയിൽ സമാധാന ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.

  Also Read- ഫ്രാന്‍സിലെ ഏറ്റവും സുന്ദരികളിലൊരാള്‍; പക്ഷെ പ്രണയിച്ചതിന് അമ്മ വീട്ടിൽ പൂട്ടിയിട്ടത് 25 വര്‍ഷം

  2016ൽ താലിബാന്റെ സൈനിക പ്രവർത്തനങ്ങളുടെ ഒരു ഭാഗം യാക്കൂബിന് നൽകി, 2020 മേയിൽ കമാൻഡറായി ഉയർന്നു. 2016 ൽ മൗലവി ഹൈബത്തുള്ളയാണ് സൈനിക സ്ഥാനം യാക്കൂബിന് നൽകിയത്. ബരാദറിനെപ്പോലെ, രണ്ടാമത്തെ ഇസ്ലാമിക് എമിറേറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് മത്സരാർത്ഥിയായി യാക്കൂബിനെ മാറ്റിനിർത്തിയിരുന്നു. എന്നാൽ ഹഖാനികളിൽ നിന്നുള്ള പ്രതിരോധം അദ്ദേഹത്തിന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചതായാണ് കരുതുന്നത്.

  താലിബാന്റെ അധികാരം പങ്കിടൽ കരാർ അനുസരിച്ച് സെറാജുദ്ദീൻ ഹഖാനിക്ക് ആഭ്യന്തര മന്ത്രിയുടെ ചുമതല നൽകാനും കിഴക്കൻ അഫ്ഗാൻ പ്രവിശ്യകളായ പക്തിയ, ഖോസ്റ്റ്, ഗാർഡസ്, നംഗർഹാർ, കുനാർ എന്നിവയ്ക്ക് ഗവർണർമാരെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം നൽകാനും നിർദ്ദേശിക്കുന്നു. മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീൻ ഹഖാനി. ഹഖാനി നെറ്റ് വര്‍ക്കിനെ നയിക്കുന്നത് ഇദ്ദേഹമാണ്. വിദേശ രാജ്യങ്ങളില്‍ താലിബാനെ നിയന്ത്രിക്കുന്നതും ഇയാളാണ്. പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തികളിലെ സാമ്പത്തികവും സൈനികവുമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും സിറാജുദ്ദീന്‍ ഹഖാനിയാണ്. അഫ്ഗാനിലെ ചാവേര്‍ ആക്രമണങ്ങളുടെയും നിരവധി കാബൂള്‍ ഹോട്ടല്‍ റെയ്ഡ് അടക്കമുള്ള ഹൈപ്രൊഫൈല്‍ ആക്രമണങ്ങളുടെയും തലച്ചോര്‍ ഹഖാനി നെറ്റ് വര്‍ക്കാണെന്ന് പറയപ്പെടുന്നു.

  കിഴക്കൻ പ്രവിശ്യകളിൽ നിന്നുള്ള താലിബാൻ നേതാക്കൾ-ലോയ പക്തിയ അല്ലെങ്കിൽ ഗ്രേറ്റർ പക്തിയ എന്നറിയപ്പെടുന്നു. സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരൻ അനസ് ഹഖാനിയും പിതൃസഹോദരൻ ഖലീൽ-ഉർ-റഹ്മാൻ ഹഖാനിയും ചേർന്നാണ് കാബൂൾ ഭരിക്കുന്നത്.

  Also Read-Jean-Pierre Adams | കോമയിൽ കിടന്നത് 40 വർഷം; മുൻ ഫ്രഞ്ച് ഫുട്‍ബോളർ ജീൻ പിയർ ആഡംസ് അന്തരിച്ചു

  താലിബാൻ നേതൃത്വത്തിന് മേൽ ഹഖാനികൾക്ക് നൽകിയ അധികാരം, അക്രമത്തിനുള്ള കഴിവുകളുമായി ബന്ധപ്പെട്ടുള്ളതാണ്. കഴിഞ്ഞ ആഴ്ചകളിൽ, ജിഹാദി ഗ്രൂപ്പ് പാക്കിസ്ഥാൻ സൈന്യത്തിനെതിരായ ആക്രമണങ്ങൾ കുത്തനെ വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം കാബൂൾ വിമാനത്താവളത്തിൽ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ആക്രമണത്തിൽ ഹഖാനികൾക്ക് പങ്കുണ്ടെന്ന് ചില തെക്കൻ നേതാക്കൾ സംശയിച്ചിരുന്നു. ചില ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർമാരുമായി ഹഖാനികൾക്ക് പഴയ ബന്ധങ്ങളുണ്ട്. അതുകൊണ്ട് തന്നെ തീർച്ചയായും അധികാരം പങ്കിടൽ കരാർ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.

  മുന്നോട്ടുള്ള വഴി

  അധികാരം പങ്കിടൽ കരാർ വഴി ഇതുപോലുള്ള പോരാട്ടങ്ങൾ അഫ്ഗാനിസ്ഥാനിൽ ഉണ്ടായേക്കാം. എന്നാൽ അന്താരാഷ്ട്ര അംഗീകാരം നൽകാൻ കഴിയുന്ന ഒരു സാങ്കൽപ്പിക ഗവൺമെന്റെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കാൻ ഇരുപക്ഷത്തിനും താൽപ്പര്യമുണ്ട്. മയക്കുമരുന്ന് കടത്ത്, ഹൈവേകളിലെ ടോളുകൾ, ചെറുകിട ഖനി ഓപ്പറേറ്റർമാരെ ലക്ഷ്യം വച്ചുള്ള തട്ടിക്കൊണ്ടുപോകൽ എന്നിവയിലൂടെ താലിബാന്റെ സൈനിക വിഭാഗങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോളർ വരുമാനം ലഭിച്ചതായി കണക്കാക്കപ്പെടുന്നു.

  ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയ ഏകദേശം 300,000 മുൻ സൈനിക, പോലീസ് ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ കഴിയാത്ത വെല്ലുവിളി പുതിയ സർക്കാർ അഭിമുഖീകരിക്കേണ്ടി വരും. വിദേശ സർക്കാരുകൾക്കും ഈ ഭിന്നതകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കും.
  Published by:Rajesh V
  First published: