HOME » NEWS » Explained » DECODING LONG COVID DOCTOR SAY WHY ACIDITY LOSS OF APPETITE SHOULDNT BE IGNORED GH

Explained | കോവിഡിന് ശേഷമുണ്ടാകുന്ന അസിഡിറ്റിയും, വിശപ്പില്ലായ്മയും അവഗണിക്കരുത്! ഡോക്ടമാർ പറയുന്നതെന്തുകൊണ്ട്?

ലോംഗ് കോവിഡിൽ ധാരാളം ലക്ഷണങ്ങളുണ്ട്. അതിലൊന്നാണ് ഗ്യാസ്ട്രോഇന്‍റസ്റ്റിനൽ സീക്വയിൽ. വിശപ്പില്ലായ്മ,  മനം പിരട്ടൽ, അതിസാരം, ആസിഡ് റിഫ്ലക്സ് തുടങ്ങിയവ എല്ലാം ഇതിന്‍റെ ഭാഗമാണ്.

News18 Malayalam | news18-malayalam
Updated: June 10, 2021, 2:44 PM IST
Explained | കോവിഡിന് ശേഷമുണ്ടാകുന്ന അസിഡിറ്റിയും, വിശപ്പില്ലായ്മയും അവഗണിക്കരുത്! ഡോക്ടമാർ പറയുന്നതെന്തുകൊണ്ട്?
Representative image. (AFP)
  • Share this:
സിമന്ദിനി ഡേ

കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് അവസാനിച്ചു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ കോവിഡ് വന്ന് സുഖം പ്രാപിക്കുന്നവർ ഏറെ നാൾ നീണ്ടു നിൽക്കുന്ന ലക്ഷണങ്ങളും മറ്റ് അസ്വസ്ഥകളും അനുഭവിക്കുന്നുണ്ട്. ലോംഗ് കോവിഡ് (നീണ്ടു നിൽക്കുന്ന കോവിഡ്) എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട “ഡികോഡിംഗ് ലോംഗ് കോവിഡ്” എന്ന പരമ്പര തുടങ്ങുകയാണ് ന്യൂസ്18 .

ഏറെ നാൾ നീണ്ടു നിൽക്കുന്ന കോവിഡ് ലക്ഷങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ, ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് സ്പെഷലൈസ്ഡ് ഡോക്ടർമാർ ഇതിലൂടെ വിവരിക്കുന്നു. മണിപ്പാലിലെ എച്ച്.സി.എം.സി.ടി യിലെ എച്ച്.ഒ.ഡിയും ഗ്യാസ്ട്രോഎൻട്രോളജി കൺസൽട്ടന്‍റുമായ ഡോ. കുനാൽ ദാസിന്‍റെതാണ് ഇന്നത്തെ ലേഖനം.

ലോംഗ് കോവിഡിൽ ധാരാളം ലക്ഷണങ്ങളുണ്ട്. അതിലൊന്നാണ് ഗ്യാസ്ട്രോ ഇന്‍റസ്റ്റിനൽ സീക്വയിൽ. വിശപ്പില്ലായ്മ,  മനം പിരട്ടൽ, അതിസാരം, ആസിഡ് റിഫ്ലക്സ് തുടങ്ങിയവ എല്ലാം ഇതിന്‍റെ ഭാഗമാണ്. കോവിഡ് ഭേദമായാലും മൂന്ന് മാസങ്ങളോളം ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാം എന്നാണ് പറയുന്നത്.

“ശ്വസന വ്യവസ്ഥയിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും കോവിഡ് ബാധിക്കുന്നു. 60 ശതമാനം രോഗികളിലും ഗ്യാസ്ട്രോ ഇന്‍റസ്റ്റിനൽ ലക്ഷണങ്ങൾ കാണാറുണ്ട്. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ മിക്ക രോഗികൾക്കും സ്റ്റൊമക്ക് ഫ്ലൂ ലക്ഷണങ്ങളായ ഛർദ്ദി, വയറു വേദന, വയറിളക്കം, മനം പിരട്ടൽ എന്നിവ ഉണ്ടായിരുന്നു” ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ഡോ. ദാസ് പറഞ്ഞു.

Also Read-കോവിഡ് ഭേദമായവർക്ക് മുടി കൊഴിച്ചിലും ചർമ്മരോഗങ്ങളും; കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാം

2021 മെയ് മാസത്തിൽ ലാൻസെറ്റ് ഗ്യാസ്ട്രോ ഹെപ്പറ്റോൾ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം കോവിഡ് മുക്തമായി ആശുപത്രി വിട്ട 44 ശതമാനം പേരിലും ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ സീക്വയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശരീരത്തിന്റെ പ്രത്യേക മേഖലകളിൽ ഓക്സിജൻ എത്തുന്നത് കുറയുന്നത് മൂലമുണ്ടാകുന്ന ഹൈപോക്സിയ കാരണമാകാം ഇതെന്നുമാണ് പഠനത്തിൽ പറയുന്നതെന്ന് ഡോക്ടർ വിശദീകരിച്ചു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് ഗുരുതരമായ ന്യൂമോണിയയുടെ ലക്ഷണമാകാം എന്നത് പോലെതന്നെ ഗ്യാസ്ട്രോഇന്‍റസ്റ്റീനൽ സീക്വയിലിന്റെ സൂചനയും ആകാം. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രോഗികളിൽ മാത്രമല്ല മറ്റ് കോവിഡ് രോഗികളിലും ഹൈപോക്സിയ ഉണ്ടാകാമെന്നും പഠനം ചൂണ്ടി കാണിക്കുന്നുണ്ട്.

വയറിന്റെ വികാസം, ഏമ്പക്കം,ഛർദ്ദി, വയറു വേദന തുടങ്ങിയ ലക്ഷണങ്ങളും ഗ്യാസ്ട്രോഇന്‍റസ്റ്റീനൽ സീക്വയിലിന്റെ ഭാഗമാകാം എന്ന് ഡോ ദാസ് പറയുന്നു. ചില കേസുകളിൽ രോഗികളിൽ രക്തം അടങ്ങിയ മലവും കാണാറുണ്ട്. കോവിഡ് രോഗം ഭേദമായതിന് ശേഷം ഇത്തരം ലക്ഷണങ്ങൾ കാണുന്നവർ ഒട്ടും സമയം കളയാതെ ഡോക്ടറെ കാണണം എന്നും ഡോ. ദാസ് പറഞ്ഞു.

Also Read-Explained: രോഗ പ്രതിരോധശേഷി കുറഞ്ഞവരും കോവിഡ് വാക്സിനും, സംശയങ്ങളും മറുപടികളും

കോവിഡ് നെഗറ്റീവായി മൂന്ന് മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഗ്യാസ്ട്രോ ഇൻ്റസ്റ്റിനൽ സീക്വയിൽ ബാധിക്കാം എന്നാണ് ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നത്. പേശി വേദന, ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് തുടങ്ങിയവയുമായി ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ സീക്വയിൽ ഏറെ ബന്ധപ്പെട്ടു കിടക്കുന്നതായും പഠനം പറയുന്നു.

ഗ്യാസ്ട്രോഇന്റസ്റ്റിനൽ സീക്വയിൽ കാരണമുണ്ടാകുന്ന ലക്ഷണങ്ങൾക്ക് ആൻ്റി ബയോടിക്ക് മരുന്നുകളുടെയോ വിലകൂടിയ പരിശോധനകളുടെയോ ആവശ്യമില്ല. അൻ്റാസിഡ്, ആൻ്റി എമിറ്റിക്സ് എന്നിവയൊക്കൊയാണ് സാധാരണ ഉപയോഗിക്കുന്നത്. പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണം, വ്യായാമം, സമ്മർദ്ദമില്ലാത്ത ജീവിത രീതി എന്നിവയും ഇതിനെ പ്രതിരോധിക്കാൻ സഹായകമാണെന്ന് ഡോ. ദാസ് പറഞ്ഞു
Published by: Asha Sulfiker
First published: June 10, 2021, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories