നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | കോവിഡ് മുക്തരായ ആളുകളിൽ ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്?

  Explained | കോവിഡ് മുക്തരായ ആളുകളിൽ ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്?

  കോവിഡ് രോഗം ഹൃദയത്തെ ബാധിക്കുന്നുണ്ട്. വൈറസിന്റെ തീവ്രമായ ആക്രമണ സമയത്താണ് രോഗികളുടെ ഹൃദയത്തെ രോഗം ബാധിക്കുന്നത്

  Heart

  Heart

  • Share this:
   ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനം കുറയുന്നതിൽ ആശ്വസിക്കാമെങ്കിലും കോവിഡ് മുക്തരായ ശേഷവും നിരവധി ആളുകൾക്ക് തുടർന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഡോക്ടർമാർ ഇതിനെ ‘ലോംങ് കോവിഡ്’ എന്നാണ് വിളിക്കുന്നത്. കോവിഡിന് ശേഷമുണ്ടാകുന്ന ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റൽ ഡയറക്ടറും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. രാജ്പാൽ സിംഗുമായി ന്യൂസ് 18 നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇതാ..

   കോവിഡിന് ശേഷമുള്ള ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും കോവിഡ് മുക്തരായ ശേഷം ആളുകൾക്കുണ്ടാകുന്ന ഹൃദയ സംബന്ധമായ സങ്കീർണതകളെക്കുറിച്ചുമാണ് ഡോക്ടർ സംസാരിക്കുന്നത്.

   “കോവിഡ് രോഗം ഹൃദയത്തെ ബാധിക്കുന്നുണ്ട്. വൈറസിന്റെ തീവ്രമായ ആക്രമണ സമയത്താണ് രോഗികളുടെ ഹൃദയത്തെ രോഗം ബാധിക്കുന്നത്. തുടർന്ന് കോവിഡിൽ നിന്ന് മുക്തരായാലും ഇത് ഹൃദയത്തിൽ ദീർഘവും സ്ഥിരവുമായ സ്വാധീനം ചെലുത്തുമെന്നതിനും തെളിവുകളുണ്ട്. ഇത് സാധാരണയായി ഹൃദയസ്തംഭനം പെട്ടെന്നുള്ള ഹൃദയാഘാതം എന്നിവയുടെ രൂപത്തിൽ പ്രകടമാകുകയും ചെയ്യും. രക്തക്കുഴലുകളിൽ രക്തം കട്ട പിടിയ്ക്കുന്ന അവസ്ഥയ്ക്കും കാരണമാകാറുണ്ടെന്ന്.“ ഡോ. സിംഗ് വ്യക്തമാക്കി.

   Also Read- കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ആന്‍റിബോഡി ഉൽപ്പാദനം കൂടുതൽ; പ്രതിരോധത്തിനായി വാക്സിൻ നിർബന്ധമെന്ന് പഠന റിപ്പോർട്ട്

   ശ്വാസം മുട്ടൽ അനുഭവപ്പെടുക, കട്ടിലിൽ നിവർന്ന് കിടക്കാൻ കഴിയാതിരിക്കുക, കാലുകളിലെ നീര് തുടങ്ങിയ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ രോഗികൾക്ക് പ്രകടമാകാറുണ്ടെന്നും ഡോക്ടർ പറയുന്നു. ചില രോഗികൾക്ക് നെഞ്ചുവേദന, തലകറക്കം എന്നിവയും അനുഭവപ്പെടാറുണ്ട്. കോവിഡ് മുക്തരായ ശേഷം ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ വീട്ടിൽ സ്വയം ചികിത്സ നടത്താതെ രോഗിയെ എത്രയും വേഗം ആശുപത്രികളിൽ എത്തിക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.

   ട്രോപോണിൻ ലെവൽ, പ്രോബിഎൻപി, ഡി-ഡൈമെറുകൾ, ഇസിജി, എക്കോകാർഡിയോഗ്രാഫിക് തുടങ്ങിയ പരിശോധനകളിലൂടെ കോവിഡ് രോഗം ഭേദമായവരിലെ ഹൃദയ സംബന്ധമായ സങ്കീർണതകൾ കണ്ടെത്താനും കൂടുതൽ അപകടസാധ്യതയുള്ളവരെ തിരിച്ചറിയാനും സാധിക്കുമെന്ന് ഡോക്ടർ സിംഗ് പറഞ്ഞു.

   കോവിഡിൽ നിന്ന് കരകയറുന്ന ചില ആളുകളിൽ POTS (പോസ്റ്ററൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം) ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങളും വിദഗ്ധരും അവകാശപ്പെടുന്നു. POTS രോഗിയുടെ ഹൃദയത്തെ നേരിട്ട് ബാധിക്കില്ല. പക്ഷേ ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിന് കാരണമാകും. ഇത് ഓർമ്മക്കുറവിലേയ്ക്കും നയിക്കാൻ സാധ്യതയുണ്ട്.

   “രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് ഈ അവസ്ഥയെ ഒരു പരിധി വരെ തടയും. ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നവരും ഉടൻ ഒരു കാർഡിയോളജിസ്റ്റിനെ കാണേണ്ടതാണ്. അവർക്ക് ശരിയായ രീതിയിൽ രോഗം വിലയിരുത്താനും ചികിത്സിക്കാനും കഴിയുമെന്നും“ അദ്ദേഹം കൂട്ടിച്ചേർത്തു.

   കോവിഡ് മുക്തരായവരിൽ ശരീരത്തിലെ നീർവീക്കം മാറാൻ ചിലപ്പോൾ ദിവസങ്ങളോ ആഴ്ച്ചകളോ എടുത്തേക്കാം. അതിനാൽ രോഗം ഭേദമായാലും ശരീരത്തെ സമ്മർദ്ദത്തിലാക്കുകയോ കഠിന ജോലികൾ ചെയ്യാനോ ശ്രമിക്കരുത്. രോഗബാധിതർക്ക് ശരിയായ വിശ്രമം ആവശ്യമാണ്. കൂടാതെ ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം. ആരോഗ്യകരമായ ഭക്ഷണവും കഴിക്കണം.

   Keywords: Coronavirus, Long Covid, Covid 19, Cardiology, കൊറോണ വൈറസ്, കോവിഡ് 19, ലോംങ് കോവിഡ്, കാർഡിയോളജി
   Published by:Anuraj GR
   First published:
   )}