നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Airplane Travel | വിമാനയാത്രയ്ക്കിടെ ബോർഡിങ് പാസിൽ SSSS മുദ്ര ലഭിച്ചിട്ടുണ്ടോ? എന്താണ് SSSS? ഇതിൽ നിന്ന് രക്ഷപെടുന്നത് എങ്ങനെ?

    Airplane Travel | വിമാനയാത്രയ്ക്കിടെ ബോർഡിങ് പാസിൽ SSSS മുദ്ര ലഭിച്ചിട്ടുണ്ടോ? എന്താണ് SSSS? ഇതിൽ നിന്ന് രക്ഷപെടുന്നത് എങ്ങനെ?

    വിമാനയാത്രകളിൽ നിങ്ങളെ അസ്വസ്ഥമാക്കുന്ന സംഭവങ്ങളിൽ ഒന്ന് ഇടയ്‌ക്കെങ്കിലും ബോർഡിങ് പാസിന് ലഭിക്കുന്ന 'SSSS' എന്ന മുദ്രയായിരിക്കണം.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      വിമാനയാത്രകൾ അനുഭവങ്ങളുടെ ഒരു ശേഖരം തന്നെയാണ് നമുക്ക് നൽകുക. വിമാനങ്ങളുടെ കാലതാമസവും മോശം സീറ്റുകളും അച്ചടക്കമില്ലാത്ത ചെക്ക്-ഇൻ പ്രക്രിയകളുമൊക്കെ യാത്ര വെറുക്കാൻ തന്നെ കാരണമായേക്കാം. എന്നാൽ, പല മാർഗങ്ങളിലൂടെയും ഇത്തരം സംഭവങ്ങൾ ഒഴിവാക്കി യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. വിമാനയാത്രകളിൽ നിങ്ങളെ അസ്വസ്ഥമാക്കുന്ന സംഭവങ്ങളിൽ ഒന്ന് ഇടയ്‌ക്കെങ്കിലും ബോർഡിങ് പാസിന് ലഭിക്കുന്ന 'SSSS' എന്ന മുദ്രയായിരിക്കണം.

      സെക്കന്ററി സെക്യൂരിറ്റി സ്ക്രീനിങ് സെലക്ഷൻ (Secondary Security Screening Selection) എന്നതിന്റെ ചുരുക്കപ്പേരാണ് SSSS. നിങ്ങൾ ഒരു നല്ല പൗരനാണെങ്കിലും വിശദമായ പരിശോധനയ്ക്ക് വിധേയനാകാൻ തയ്യാറാണ് എന്ന് സൂചിപ്പിക്കുന്ന മുദ്രയാണിത്. യു എസിലേക്ക് അന്താരാഷ്ട്ര വിമാനയാത്ര നടത്തുന്ന യാത്രികർക്ക് ലഭിക്കുന്നസ്റ്റാമ്പ് ആണ് SSSS. ചില യാത്രക്കാരുടെ ബോർഡിങ് പാസുകളിൽ അടിയ്ക്കടി ഈ മുദ്ര ലഭിക്കാറുണ്ട്. അത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നതിൽ തർക്കമില്ല. എന്നാൽ, യാത്രക്കാരെ അനാവശ്യമായി അലട്ടുന്ന ഈ മുദ്രയിൽ നിന്ന് രക്ഷ നേടാൻ വഴിയുണ്ടെന്ന് ഒരു യാത്രിക പറയുന്നതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

      ഭൂമിയിലെ അതിമനോഹരമായ സ്ഥലങ്ങളുടെ സൗന്ദര്യം കവർന്നെടുക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പോസ്റ്റ് ചെയ്യുന്നതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ലക്ഷ്വറി ട്രാവൽ ക്രിയേറ്റർ ആണ് മിഷേൽ ജി. യാത്രയ്ക്കിടയിൽ നമുക്ക് ഉപയോഗപ്പെടുന്ന ചില പൊടിക്കൈകളും മിഷേൽ പങ്കുവെയ്ക്കാറുണ്ട്. വിമാനത്താവളത്തിൽ വെച്ചുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും മിഷേൽ പതിവായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോർഡിങ് പാസിന് 'SSSS' മുദ്ര ലഭിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വിശദീകരിച്ച് ടിക്ടോക്കിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മിഷേൽ.

      യു എസിലെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനെ ബന്ധപ്പെടുന്നതിലൂടെ ഈ തലവേദനയിൽ നിന്ന് രക്ഷ നേടാം എന്നാണ് അവർ പറയുന്നത്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് പ്രശ്നപരിഹാരത്തിനായി അവർ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക. അതിലൂടെ പ്രസ്തുത വകുപ്പ് നിങ്ങളുടെ രേഖകളും റെക്കോർഡുകളും പരിശോധിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമായി മാറാൻ നിങ്ങൾക്ക് കഴിയും. അതിനുശേഷം, വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആ പ്രക്രിയയുടെ ഭാഗമായി ലഭിച്ച റിഡ്രസ് നമ്പർ കൂടി പരാമർശിക്കുക.

      "നിങ്ങളുടെ രേഖകളും റെക്കോർഡുകളും അധികൃതർ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാൽ പിന്നീടുള്ള എല്ലാ യാത്രകളിലും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ റിഡ്രസ് നമ്പർ നൽകുക. അതോടെ യാത്രയ്ക്ക് മറ്റു തടസങ്ങളൊന്നും നിങ്ങൾക്ക് നേരിടേണ്ടി വരില്ല", മിഷേൽ വീഡിയോയിൽ പറയുന്നു. ഇടയ്ക്കിടെ ബോർഡിങ് പാസിൽ 'SSSS' സ്റ്റാമ്പ് ലഭിക്കുന്നവർക്ക് മാത്രമേ ഈ വിദ്യ ഫലപ്രദമാകൂ എന്നും മിഷേൽ കൂട്ടിച്ചേർക്കുന്നു.
      Published by:Jayesh Krishnan
      First published:
      )}