എയര്‍ലൈനുകള്‍ക്ക് കര്‍ശനമായ നിയമങ്ങളുണ്ട്. അവയിലേതെങ്കിലും ഒന്ന് ലംഘിച്ചാല്‍ അപകട സാധ്യത വളരെ വലുതാണ്. ചിലപ്പോള്‍ അതുകാരണം ജീവന് തന്നെ നഷ്ടപ്പെട്ടേക്കാം. ഫ്ലൈറ്റുകള്‍ പിന്തുടരുന്ന നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒന്ന് അത് കടന്നുപോകുന്ന പ്രദേശങ്ങളെക്കുറിച്ച് സംബന്ധിച്ചതാണ്. ഇത് ആളുകളെ അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ്. അതിലൊന്ന് പൈലറ്റുമാര്‍ വളരെ എളുപ്പമുള്ള എയര്‍ റൂട്ടാണെങ്കില്‍ പോലും ചില പ്രദേശങ്ങള്‍ ഒഴിവാക്കി പറക്കുന്നുവെന്നതാണ്.
നിങ്ങള്‍ പതിവായി വിമാന യാത്രകള്‍ നടത്തുന്ന ആളുകളാണെങ്കില്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളില്‍ (മറ്റു ഇടങ്ങളിലെയും) നിന്ന് ഏഷ്യയിലേക്കും അയല്‍ പ്രദേശങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ ടിബറ്റിന് മുകളിലൂടെ പറക്കില്ലെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. ടിബറ്റന്‍ സ്വയംഭരണ പ്രദേശം എന്നറിയപ്പെടുന്ന ഈ മേഖല ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമിയാണ്.
പര്‍വതപ്രദേശവും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശമാണിത്. ഇന്ത്യ കൂടാതെ ചൈന, ഭൂട്ടാന്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ടിബറ്റ്. എന്നിട്ടും ഈ രാജ്യങ്ങളിലേക്ക് പരസ്പരം പോകുവാന്‍ ഏറ്റവും എളുപ്പമുള്ള എയര്റൂട്ടായ ഈ പ്രദേശത്തിന് മുകളിലൂടെ പറക്കാന്‍ എയര്‍ലൈനുകള്‍ തയ്യാറാക്കത്തത് എന്തുകൊണ്ടാണ് എന്ന് അറിയാമോ?
ലോകത്തിന്റെ മേല്ക്കൂരലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ട് കൊടുമുടികളാ എവറസ്റ്റ് കൊടുമുടി, കെ 2 എന്നിവയുള്‍പ്പെടെ ഏഷ്യാ ഭൂഖണ്ഡത്തില്‍ നാലുവശത്തും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാലും സമുദ്രനിരപ്പില്‍നിന്ന് 4880 മീറ്റര്‍ (ശരാശരി 16000 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാലും തിബറ്റിനെ 'ലോകത്തിന്റെ മേല്‍ക്കൂര' എന്നാണ് വിശേഷിപ്പിക്കുന്നത്.
ആധുനിക വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഒരു എഞ്ചിന് തകരാറ് സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആ വിമാനത്തിന് ഒറ്റ എഞ്ചിന് കൊണ്ട് താഴ്ന്ന ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന തരത്തിലാണ്. എന്നാല്‍ ഇങ്ങനെ താഴ്ന്ന ഉയരങ്ങളില്‍ പറക്കുന്നത് ടിബറ്റന്‍ മേഖലയില്‍ വളരെ അപകടകരമായ ഒന്നാണ്.
ശുദ്ധവായു പ്രക്ഷുബ്ധതകാറ്റുകളുടെ ക്രമരഹിതമായ ഗതി സമ്മര്‍ദ്ദ നിബന്ധനകളെയും വായുവേഗതയെയും മാറ്റിക്കൊണ്ടിരിക്കുന്നു എന്നാണ് പ്രക്ഷുബ്ധത കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാരണത്താല്‍, വിമാനങ്ങള്‍ ശക്തമായ കുലുങ്ങുന്നതിനും, ഉയരം ക്രമീകരിക്കാനാവാതെ താഴോട്ട് പോകുന്നതിനും വിധേയമാകുന്നു.
സാധാരണ യാത്രയില്‍ ക്യാബിനിലെ പൈലറ്റുമാര്‍ക്ക് പ്രക്ഷുബ്ധതയുടെ മേഖലകള്‍ കണ്ടെത്താനും ഒന്നുകില്‍ അതിലൂടെ യാത്ര ചെയ്യാന്‍ തയ്യാറാകുകയോ അല്ലെങ്കില്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്യാം. പക്ഷേ ടിബറ്റന്‍ പീഠഭൂമി മേഖലയില്‍ അത് പറ്റില്ല. കാരണം ഈ പ്രദേശം ക്ലീന്‍ എയര്‍ ടര്‍ബുലന്‍സ് (Clean Air Turbulence) പ്രതിഭാസത്തിന് കാരണമാകുന്നു. അത് കാരണം പൈലറ്റുമാര്‍ക്ക് ടര്‍ബുലന്‍സ് ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല.
അടിയന്തര ഇറക്കല്വിമാനങ്ങള് അടിയന്തരമായി താഴെ ഇറക്കേണ്ട സാഹചര്യങ്ങള്‍ അപൂര്‍വ്വമായി സംഭവിക്കാറുണ്ട്. പക്ഷെ ടിബറ്റന്‍ പ്രദേശത്ത് അടിയന്തിര ലാന്‍ഡിംഗിനുള്ള സ്ഥലങ്ങളില്ല. ഈ പര്‍വതപ്രദേശത്ത് ഇപ്പോള്‍ രണ്ട് വിമാനത്താവളങ്ങളുണ്ട്. അതിലൊന്നാണ് ഭൂട്ടാനിലെ പാറോ വിമാനത്താവളം. ഈ പ്രത്യേക വിമാനത്താവളത്തിന്റെ എയര്‍സ്ട്രിപ്പ് അങ്ങേയറ്റം അപകടകരമാണ്. മിക്ക പൈലറ്റുമാര്‍ക്കും ഈ എയര്‍പോര്‍ട്ടിലെ റണ്‍വേയിലെ ലാന്‍ഡിംഗ് കൈകാര്യം ചെയ്യാന്‍ എളുപ്പമല്ല.
ഇതുകൊണ്ട് ഒക്കെ തന്നെ ഇന്ത്യയുടെ വടക്കുള്ള ഈ ഹിമാലയരാജ്യത്തിന് മുകളിലൂടെയുള്ള അത്യധികം അപകടകരമായ എയര്‍ റൂട്ടിലൂടെ പൈലറ്റുമാര്‍ വിമാനം പറത്താറില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.