നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Delta vs Omicron| ഡെല്‍റ്റയും ഒമിക്രോണും തമ്മിലുള്ള വ്യത്യാസമെന്ത്? കൂടുതല്‍ അപകടകാരിയേത്?

  Delta vs Omicron| ഡെല്‍റ്റയും ഒമിക്രോണും തമ്മിലുള്ള വ്യത്യാസമെന്ത്? കൂടുതല്‍ അപകടകാരിയേത്?

  ലോകാരോഗ്യ സംഘടന ഡെല്‍റ്റയെയും ഒമിക്രോണിനെയും 'ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളു'ടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

  covid 19

  covid 19

  • Share this:
   പുതിയ കോവിഡ് 19 (Covid 19) വകഭേദമായ ഒമിക്രോണിന്റെ (Omicron) വ്യാപനം ലോകമെമ്പാടും പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ (South Africa) കണ്ടെത്തിയ ഈ വകഭേദത്തിന്റെ സാന്നിധ്യം ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെ പല വിദേശ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങള്‍ അവരുടെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുകയോ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയോ ഒക്കെ ചെയ്തിട്ടുണ്ട്.

   വൈറസിന്റെ വ്യാപനം ചെറുക്കാൻ എല്ലാവരോടും പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു. ലോകാരോഗ്യ സംഘടന (WHO) ഡെല്‍റ്റയെയും (Delta) ഒമിക്രോണിനെയും 'ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളു'ടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഒന്ന് മറ്റൊന്നിനേക്കാള്‍ ഗുരുതരവും അപകടകരവുമാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

   കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ ധാരാളം മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ മറ്റുള്ളവര്‍ക്ക് ഗുരുതരമായ രോഗാവസ്ഥ നേരിടേണ്ടി വന്നു. രണ്ടാം തരംഗത്തിൽ ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചത് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്.
   Also Read-Explained | നിലവിലെ കൊവിഡ് വാക്‌സിനുകൾ ഒമൈക്രോണിനെതിരെ ഫലപ്രദമാണോ? മുന്നറിയിപ്പുമായി മൊഡേണ; പുതിയ വാക്‌സിൻ എന്ന് എത്തും?

   പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടാകുന്നവര്‍ദ്ധനവ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇത് മൂന്നാം തരംഗത്തിന്റെ പ്രേരക ഉറവിടമായി മാറിയേക്കാം. കോവിഡ് മൂന്നാം തരംഗം 2022 ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ നമുക്ക് പ്രതീക്ഷിക്കാം. എന്നിരുന്നാലും, പ്രത്യാഘാതങ്ങള്‍ നേരിയതായിരിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.
   Also Read-Covid Vaccine Wastage | നൈജീരിയയില്‍ കഴിഞ്ഞ മാസം പാഴായത് 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകളെന്ന് റിപ്പോർട്ട്

   പുതിയ വകഭേദം എത്രത്തോളം ഗുരുതരമാണെന്ന് ഉറപ്പില്ലെങ്കിലും, ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത് ഇതിന് വ്യാപനശേഷി കൂടുതലാണ് എന്നാണ്. ഡെല്‍റ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണ്‍ വകഭേദത്തിന് വളരെയധികം ജനിതകമാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നാണ് ജീനോം സീക്വന്‍സിംഗിന്റെ ഫലം വെളിപ്പെടുത്തുന്നത്. 18 മ്യൂട്ടേഷനുകളുള്ള ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് സ്‌പൈക്ക് പ്രോട്ടീനില്‍ 30ലധികം മ്യൂട്ടേഷനുകളുണ്ട്. ഇക്കാരണത്താല്‍, പുതിയ കോവിഡ് വകഭേദത്തിന് വാക്സിനിലൂടെ ലഭിക്കുന്ന പ്രതിരോധശേഷിയെ മറികടക്കാൻ കഴിഞ്ഞേക്കും.

   രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതില്‍ കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ വിജയിച്ചിട്ടുണ്ടെങ്കിലും രണ്ട് ഡോസുകളുംസ്വീകരിച്ച ആളുകളും ഇപ്പോൾ വൈറസ് ബാധിതരാകുന്നുണ്ട്. അതേസമയം, വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ മുന്നോട്ട് വരികയും ലഭ്യമായ കോവിഡ് പ്രതിരോധ വാക്സിനുകളില്‍ അല്‍പ്പം മാറ്റം വരുത്തുമെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.

   ചെറുപ്പക്കാരായ ആളുകളിലാണ് കൂടുതലായും ഈ വകഭേദം കണ്ടുവരുന്നത്. ഒമിക്രോണ്‍ വേരിയന്റിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാൻ ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ എടുക്കും. ഒമിക്രോണ്‍ വകഭേദം മൂലമുള്ള രോഗാവസ്ഥയുടെ തീവ്രത കുറവായേക്കാമെങ്കിലും അണുബാധ കൂടുതൽ വ്യാപിച്ചാൽഅതിന് ഡെല്‍റ്റയേക്കാള്‍ പ്രഹരശേഷിഉണ്ടാകുമെന്നുമാണ് രോഗം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
   Published by:Naseeba TC
   First published:
   )}