• HOME
  • »
  • NEWS
  • »
  • explained
  • »
  • മധ്യപ്രദേശിൽ നിന്ന് കണ്ടെത്തിയ 'ദിനോസർ മുട്ടകൾ'; പക്ഷികളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ സഹായിക്കുന്നതോ?

മധ്യപ്രദേശിൽ നിന്ന് കണ്ടെത്തിയ 'ദിനോസർ മുട്ടകൾ'; പക്ഷികളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ സഹായിക്കുന്നതോ?

സാധാരണഗതിയിൽ പക്ഷികളുടെ മുട്ടകളിൽ കാണുന്ന ഈ അവസ്ഥ ഇതുവരെ ഉരഗങ്ങളിൽ കണ്ടെത്തിയിട്ടില്ല

  • Last Updated :
  • Share this:
    മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് കണ്ടെത്തിയ 'ദിനോസർ മുട്ടകളെ' (Dinosaur Egg )ചുറ്റിപ്പറ്റിയാണ് ശാസ്ത്രലോകം. ധാർ ജില്ലയിലെ ദിനോസർ ഫോസിൽ നാഷണൽ പാർക്കിൽ (Dinosaur Fossil National Park )നിന്നാണ് ഡൽഹി സർവകലാശാലയിലെ ഗവേഷകർ ഫോസിലൈസ്ഡ് ദിനോസർ മുട്ടകൾ കണ്ടെത്തിയത്.

    മുട്ടകളുടെ പ്രത്യേകതയാണ് ഗവേഷകരെ ആദ്യം അമ്പരപ്പിച്ചത്. ഇതുവരെ കണ്ടെത്തിയ ദിനോസർ മുട്ടകളിൽ നിന്ന് വ്യത്യസ്തമായി ഒന്ന് മറ്റൊന്നിനുള്ളിൽ കൂടുണ്ടാക്കിയ നിലയിലാണ് മധ്യപ്രദേശിൽ നിന്നും കണ്ടെത്തിയ മുട്ടകൾ. ovum-in-ovo അഥവാ അണ്ഡത്തിലെ അണ്ഡം എന്ന അവസ്ഥയാണിത്.

    സാധാരണഗതിയിൽ പക്ഷികളുടെ മുട്ടകളിൽ കാണുന്ന ഈ അവസ്ഥ ഇതുവരെ ഉരഗങ്ങളിൽ കണ്ടെത്തിയിട്ടില്ലെന്ന് നാച്ചർ ഡോട്ട് കോമിൽ പറയുന്നു. പരിണാമത്തിൽ പക്ഷികളും ഉരഗങ്ങളും തമ്മിലുള്ള വിട്ടുപോയ കണ്ണികൾ യോജിപ്പിക്കാൻ മധ്യപ്രദേശിലെ ദിനോസർ മുട്ടകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.


    സൗറോപോഡ് ദിനോസറുകളുടെ വിഭാഗത്തിൽ പെട്ട ടൈറ്റനോസറുകളുടേതാണ് കണ്ടെത്തിയ മുട്ടകൾ. ടൈറ്റനോസോറിഡ് ദിനോസറുകളുടെ ovum-in-ovo മുട്ട അവയുടെ അണ്ഡവാഹിനി രൂപഘടന‌‌ പക്ഷികളുടേതിന് സമാനമാണെന്നതിന്റെ സാധ്യതയാണ് നൽകുന്നത്. ovum-in-ovo പക്ഷികൾക്ക് മാത്രമുള്ളതല്ലെന്നും സൗറോപോഡുകളും സമാനമായ പ്രത്യുൽപാദന സ്വഭാവം പങ്കിടുന്നുവെന്നും പുതിയ കണ്ടെത്തൽ അടിവരയിടുന്നതായി പഠനത്തിൽ പറയുന്നു.

    Also Read-ഉറുമ്പുകള്‍ ഉറങ്ങാറുണ്ടോ? അവയ്ക്ക് ചിറകുണ്ടോ? രസകരമായ ചില കാര്യങ്ങൾ അറിയാം

    "ഇൻ-സിറ്റു പാത്തോളജിക്കൽ ടൈറ്റനോസൗറിഡ് ദിനോസർ മുട്ട കണ്ടെത്തിയത് നർമ്മദാ താഴ്‌വരയിൽ തുറന്നിരിക്കുന്ന അപ്പർ ക്രിറ്റേഷ്യസ് ലാമെറ്റ ഫോർമേഷന്റെ മണൽ നിറഞ്ഞ ചുണ്ണാമ്പുകല്ലിൽ / സുഷിരമുള്ള മണൽക്കല്ലിലാണ്. നർമ്മദാ താഴ്‌വരയിലെ ലാമെറ്റ രൂപീകരണം, ഭൂഖണ്ഡാന്തര പാലിയോ പാരിസ്ഥിതിക അവസ്ഥകളിൽ അർദ്ധ-ശുഷ്കവും വരണ്ടതുമായ പാലിയോക്ലിമാറ്റിക് ക്രമീകരണത്തിൽ നിക്ഷേപിച്ച അരീന, ആർഗില്ലേഷ്യസ്, സുഷിരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു," പഠനത്തിൽ പറയുന്നു.

    ഉരഗങ്ങളിൽ ഇതുവരെ ഇത്തരം മുട്ടകൾ കണ്ടെത്തിയിട്ടില്ലെന്നതിനാൽ മധ്യപ്രദേശിലെ ദിനോസർ മുട്ടകൾ വലിയ ചർച്ചയ്ക്കും പഠനങ്ങൾക്കുമുള്ള സാധ്യതകളാണ് തുറന്നിരിക്കുന്നത്.
    Published by:Naseeba TC
    First published: