• HOME
  • »
  • NEWS
  • »
  • explained
  • »
  • 7000 വർഷം മുമ്പ് മരിച്ച യുവതി;തിരുത്തി കുറിക്കുന്നത് മനുഷ്യന്റെ കുടിയേറ്റത്തെക്കുറിച്ചുള്ള ആദ്യകാല സിദ്ധാന്തങ്ങൾ

7000 വർഷം മുമ്പ് മരിച്ച യുവതി;തിരുത്തി കുറിക്കുന്നത് മനുഷ്യന്റെ കുടിയേറ്റത്തെക്കുറിച്ചുള്ള ആദ്യകാല സിദ്ധാന്തങ്ങൾ

(Credits: reuters)

(Credits: reuters)

  • Share this:
ഇന്തോനേഷ്യയിലെ ആദ്യകാല മനുഷ്യരും സൈബീരിയയിൽ നിന്നുള്ളവരും തമ്മിലുള്ള മിശ്രണം കണ്ടെത്തിയതിലും വളരെ മുൻപ് തന്നെ സംഭവിച്ചു എന്നതിനുള്ള ആദ്യ സൂചനകൾ നൽകുകയാണ് ശാസ്ത്രലോകം. 7,000 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഒരു യുവതിയുടെ ശരീരത്തിലെ ജനിതക അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗവേഷണം തിരുത്തിക്കുറിക്കുന്നത് ഏഷ്യയിലെ മനുഷ്യ കുടിയേറ്റത്തെക്കുറിച്ചുള്ള ആദ്യകാല സിദ്ധാന്തങ്ങളാണ് എന്ന് നേച്ചർ എന്ന ശാസ്ത്ര ജേണലിൽ ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

ഇന്തോനേഷ്യൻ ഗുഹയിൽ ആചാരപരമായി ശവസംസ്കാരം നടത്തിയ സ്ത്രീയുടെ ഡിയോക്സിറിബോൺ ന്യൂക്ലിക് ആസിഡ് (ഡിഎൻഎ) അല്ലെങ്കിൽ ജനിതക വിരലടയാളം വിശകലനം ചെയ്ത ശേഷമുള്ള പഠനങ്ങളാണ് നേച്ചർ ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. "ഡെനിസോവൻ, ആദ്യകാല ഹോമോ സാപ്പിയൻസ് എന്നീ മനുഷ്യ വർഗ്ഗങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കപ്പെടാനുള്ള വേദിയായി വാലേസിയ മേഖല മാറിയതാകാൻ സാധ്യതയുണ്ട്," ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാലയിലെ പുരാവസ്തു ഗവേഷകനായ ബസ്രൻ ബുർഹാൻ പറയുന്നു.

ഗവേഷണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരിലൊരാളായ ബുർഹാൻ, ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി ഉൾപ്പെടുന്ന പ്രദേശത്തെയാണ് പരാമർശിക്കുന്നത്. കൈകളിലും ഇടുപ്പിൽ പാറകൾവെച്ചുകൊണ്ട് കുഴിച്ചിട്ട മൃതദേഹം അവിടത്തെ ലിയാങ് പന്നിഗെ ഗുഹ സമുച്ചയത്തിൽ നിന്നാണ് കണ്ടെത്തിയത്.
Also Read-ദീർഘനേരം മാസ്ക് ധരിക്കുമ്പോൾ തലവേദന ഉണ്ടാകാറുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും അറിയാം

സൈബീരിയയിലെ ഒരു ഗുഹയിൽ നിന്നും കണ്ടെത്തിയ പുരാതന മനുഷ്യരുടെ അവശിഷ്ടങ്ങളിലൂടെ നടത്തിയ ഗവേഷണത്തിനൊടുവിൽ ശാസ്ത്രലോകം അവർക്ക് നൽകിയ പേരാണ് ഡെനിസോവാനുകൾ. 2010-ൽ ഡെനിസോവാനുകളുടെ അവശിഷ്ടങ്ങൾ ആദ്യമായി തിരിച്ചറിഞ്ഞു, ശാസ്ത്രജ്ഞർക്ക് അവരെക്കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയൂ. അവയുടെ രൂപത്തിന്റെ വിശദാംശങ്ങൾ പോലും കൃത്യമായി കണ്ടെത്താനായിട്ടില്ല. ഇന്തോനേഷ്യയിലെ യുവതിക്ക് പ്രാദേശിക ബുഗിസ് ഭാഷയിൽ നവജാത ശിശു എന്ന അർഥം വരുന്ന ബെസി എന്ന പേരാണ് ഗവേഷകർ നൽകിയത്.

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടെത്തിയ ചുരുക്കം ചില മാതൃകകളിൽ ഒന്നാണ് ഇത്. തെക്കുകിഴക്കൻ ഏഷ്യയിലും ഓഷ്യാനിയയിലും ഉള്ള ഓസ്ട്രോനേഷ്യൻ ജനതയുടെ ഭാഗമാണ് യുവതിയെന്ന് ഡിഎൻഎ വ്യക്തമാക്കുന്നു. പക്ഷേ ഡെനിസോവൻ ജനതയുടെ ചില സവിശേഷതകളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറഞ്ഞു. നവീന ശിലായുഗത്തിന് മുമ്പുള്ള, അറിയപ്പെടാത്ത വ്യത്യസ്തമായ മനുഷ്യ പരമ്പരയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ ജനിതക വിവരങ്ങളെന്നും ജേർണലിൽ പറയുന്നു.

Also Read-Aspirin | ഹൃദയസംബന്ധമായ അസുഖമില്ലാത്തവർ ഹൃദയാഘാതം തടയാൻ ആസ്പിരിൻ കഴിക്കാമോ?

അടുത്തിടെ വരെ ശാസ്ത്രജ്ഞർ കരുതിയിരുന്നത് ഡെനിസോവൻസ് പോലുള്ള വടക്കൻ ഏഷ്യൻ ജനത ഏകദേശം 3,500 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് തെക്കുകിഴക്കൻ ഏഷ്യയിൽ എത്തിയത് എന്നാണ്. എന്നാൽ ബെസ്സെയുടെ ഡിഎൻഎ ആദ്യകാല മനുഷ്യ കുടിയേറ്റത്തിന്റെ മാതൃകകളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ തിരുത്തിക്കുറിക്കുന്നു. ഡെനിസോവൻ ഡിഎൻഎ പങ്കിടുന്ന പാപ്പുവാനുകളുടെയും തദ്ദേശീയരായ ഓസ്ട്രേലിയൻ ജനതയുടെയും ഉത്ഭവത്തെക്കുറിച്ചുള്ള ധാരണകൾ മാറ്റാൻ ഈ കണ്ടെത്തൽ സഹായിച്ചെക്കാം.

"വംശത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ മാറുന്നതിനനുസരിച്ച് കുടിയേറ്റത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ മാറും" ഗവേഷണത്തിൽ പങ്കാളിയായ സൗത്ത് സുലവേസിയിലെ ഹസനുദ്ദീൻ യൂണിവേഴ്സിറ്റിയിലെ ലക്ചറർ ഇവാൻ സുമന്തി പറഞ്ഞു. ബെസ്സെയുടെ അവശിഷ്ടങ്ങൾ ഇന്തോനേഷ്യയിലെ ഏറ്റവും പഴയ വംശീയ വിഭാഗമായ ഓസ്ട്രോനേഷ്യക്കാർക്കിടയിൽ ഡെനിസോവാന്റെ കൂടിച്ചേരലുള്ളതിന്റെ ആദ്യ അടയാളം നൽകുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്തോനേഷ്യയിലേക്ക് അവരുടെ ജീനുകൾ എങ്ങനെ എത്തി എന്നുള്ളതാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്നും സുമന്ത്രി പറഞ്ഞു.
Published by:Naseeba TC
First published: