നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ആരോഗ്യത്തോടെയിരിക്കാൻ ദിവസവും 10,000 അടി നടക്കണോ?

  Explained: ആരോഗ്യത്തോടെയിരിക്കാൻ ദിവസവും 10,000 അടി നടക്കണോ?

  ആഴ്ച്ചയിൽ 150 മിനിട്ട് നേരം എങ്കിലും വ്യായാമത്തിനായി നീക്കി വെക്കണം എന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

   REUTERS/Heo Ran

  REUTERS/Heo Ran

  • Share this:
   ഫിറ്റ്നസ് ട്രാക്ക് ചെയ്യുന്ന ഒട്ടുമിക്ക ഉപകരണങ്ങളും ദിവസേന 10,000 അടി നടക്കണമെന്നാണ് നിർദേശിക്കുന്നത്. ഇത് ശാസ്ത്രീയമാണെന്ന് കരുതി മിക്ക ആളുകളും ഇത് പിന്തുടരാറുമുണ്ട്. എന്നാൽ ഇത് ശരിയല്ല എന്നാണ് പുതിയ ചില പഠനങ്ങൾവ്യക്തമാക്കുന്നത്. നടത്തവും ആരോഗ്യവും സംബന്ധിച്ച വിഷയത്തിൽ വിദഗ്ധയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഹാർവാഡ് ടിഎച്ച് ചാൻ സ്ക്കൂളിലെ എപ്പിഡമോളജി വിഭാഗം പ്രൊഫസറുമായ ഡോ. ഇമിൻ ലീയും സഹപ്രവർത്തകരുമാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

   2019 ൽ നടന്ന പഠനത്തിൽ ദിവസവും 4,400 അടി നടന്ന സ്ത്രീകളിൽ ചെറിയ പ്രായത്തിലുള്ള മരണം 40 ശതമാനം കുറവായിരുന്നു എന്നാണ് കണ്ടെത്തിയത്.ദിവസവും 7500 ആടി നടക്കുന്നതും ഗുണകരമാണ്. ദിവസവും 5000 അടിയിൽ കൂടുതൽ നടന്ന സ്ത്രീകളിലും ചെറുപ്രായത്തിലുള്ള മരണ സാധ്യതയിൽ വലിയ കുറവുണ്ടായെന്നാണ് കണ്ടെത്തൽ. എന്നാൽ 7500 അടി വരെ നടക്കുന്നത് മാത്രമാണ് ഗുണകരം എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് ആയുസ് കൂടാൻ 10,000 അടി നടക്കേണ്ടതില്ല.

   അയ്യായിരത്തോളം മധ്യ വയസ്ക്കരായ സ്ത്രീകളെയും പുരുഷൻമാരെയും ഉൾപ്പെടുത്തി കഴിഞ്ഞ വർഷം നടന്ന പഠനത്തിലും ആയുസ് വർദ്ധിപ്പിക്കാൻ ദിവസേന 10,000 അടി നടക്കേണ്ടതില്ല എന്ന് കണ്ടെത്തിയിരുന്നു. പഠനത്തിൽ പങ്കെടുത്ത 8000 അടി നടന്നവർക്ക് ഹൃദ്രോഗം ഉൾപ്പടെയുള്ളവ കാരണം നേരത്തെ മരണപ്പെടാനുള്ള സാധ്യത 4000 അടി നടന്നവരെ അപേക്ഷിച്ച് പകുതിയോളം കുറവായിരുന്നു.

   അതേ സമയം ദിവസവും 10,000 അടി നടക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നും ഇല്ലെന്നും പഠനം പറയുന്നുണ്ട്. ഇതുകൊണ്ട് കാര്യമായ ഗുണമില്ല എന്ന് മാത്രമാണ് ചൂണ്ടികാണിക്കുന്നത്. ദിവസവും 10,000 അടി നടക്കുന്നവരുടെ എണ്ണവും കുറവാണ്. അഥവാ നടക്കുന്നുണ്ടെങ്കിൽ തന്നെ സ്ഥിരമായി 10,000 അടി നടക്കുക എന്നത് ബുദ്ധിമുട്ടാണ്.

   ആഴ്ച്ചയിൽ 150 മിനിട്ട് വ്യായാമം അത്യാവശ്യം
   ആഴ്ച്ചയിൽ 150 മിനിട്ട് നേരം എങ്കിലും വ്യായാമത്തിനായി നീക്കി വെക്കണം എന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിയുമെങ്കിൽ ദിവസവും 30 മിനിട്ട് വ്യായമം ചെയ്യണം. ദിവസം മുഴുവനുള്ള മറ്റ് ജോലികൾക്ക് പുറമേയാണ് 30 മിനിട്ട് നാം വ്യായാമത്തിനായി കണ്ടെത്തേണ്ടത്.

   ദിവസവും 7000 മുതൽ 8000 അടി വരെ നടക്കുന്നതാണ് ഉചിതം
   ഒരു ദിവസം ചെയ്യേണ്ട വ്യായാമത്തെ എത്ര അടി നടക്കണം എന്ന നിലയിൽ കണക്കാക്കിയാൽ ഏതാണ്ട് 16,000 അടി വരും എന്ന് ഡോ. ലീ പറയുന്നു. ഷോപ്പിംഗ്, വീട്ടു ജോലികൾ എന്നിവക്കായി 5000 അടി ഓരോരുത്തരും നടക്കുന്നുണ്ടാകും. ചിലപ്പോൾ അത് 7000 മോ 8000 മോ ആയി മാറാം. ഇതിനോടൊപ്പം വ്യായാമം എന്ന നിലയിൽ 7000 അടി കൂടി നടക്കുന്നതോടെ ആവശ്യമായ 16,000 അടിയിൽ എത്തുന്നു.

   10,000 അടി എന്നത് വാച്ച് നിർമ്മാതാക്കളുടെ മാർക്കറ്റിംഗ് രീതി
   1960 കളിൽ ജപ്പാനിലാണ് 10,000 അടി നടത്തം എന്നതിന് ഏറെ സ്വീകാര്യത ലഭിച്ചത് എന്ന് ഡോ. ലീ പറയുന്നു. 1964 ലെ ടോക്കിയോ ഓളിമ്പിക്സിന് ശേഷം ഒരു വാച്ച് കമ്പനിയാണ് നടത്തം അളക്കുന്ന പെഡോമീറ്ററിനെ ഫിറ്റ്നസുമായി ബന്ധിപ്പിച്ചത്. ഇതിൽ 10,000 അടി എന്ന് ജപ്പാനീസ് ഭാഷയിൽ എഴുതിയിട്ടുണ്ടായിരുന്നു. പിന്നീട് ഫിറ്റ്നസ് ട്രാക്കിംഗ് ഉപകരണങ്ങളിൽ ഈ രീതി ഉപയോഗിക്കുന്നത് വ്യാപകമായി.
   Published by:Jayesh Krishnan
   First published:
   )}